കിക്ക്ലീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിക്ക്ലീ നൃത്തം

ഉത്തരേന്ത്യയിലെയും പാകിസ്ഥാനിലെയും പെൺകുട്ടികളും യുവതികളും അവതരിപ്പിച്ചുവരുന്ന ഒരു നാടോടി നൃത്തമാണ് കിക്ക്ലീ (പഞ്ചാബി: ਕਿੱਕਲੀ ).[1][2] രണ്ടു പെൺകുട്ടികൾ മുഖാമുഖം നിന്ന് കാലുകൾ അടുപ്പിച്ച് പിടിച്ച് പരസ്പരം കൈകോർത്തു പിടിച്ച് വട്ടത്തിൽ കറങ്ങിയാണ് നൃത്തം ചെയ്യുന്നത്.[3] പഞ്ചാബി പെൺകുട്ടികൾക്കിടയിൽ ഇത് ഒരു ജനപ്രിയ നൃത്തരൂപമാണ്.[4][5] ഈ നൃത്തം ചെയ്യാൻ പലതരം ഗാനങ്ങൾ ഉപയോഗിക്കുന്നുണ്ട്.

നൃത്ത ശൈലി[തിരുത്തുക]

ചെറുപ്പക്കാരായ പെൺകുട്ടികൾക്ക് നൃത്തത്തേക്കാളുപരി ഇത് ഒരു കായിക വിനോദമാണ് എന്ന് പറയാം.[5] രണ്ട് പെൺകുട്ടികൾ പരസ്പരം മുഖാമുഖം നിന്ന് കൈകൾ നീട്ടി മുറുകെ പിടിച്ച് കാൽ വിരലിലൂന്നി ശരീരം പിന്നിലേക്ക് ചായ്ക്കുന്നു;[2][3][6] അതിന് ശേഷം വേഗത്തിൽ തുടർച്ചയായി വട്ടത്തിൽ ചുറ്റിക്കറങ്ങുന്നു. വേഗം വർദ്ധിപ്പിക്കാൻ കൈയടിച്ചുകൊണ്ട് പാട്ടുകൾ ആലപിച്ച് മറ്റ് സ്ത്രീകൾ അവരെ പ്രോത്സാഹിപ്പിക്കുന്നു. ഒന്നിലധികം ജോഡികൾ ചേർന്ന് ഒരുമിച്ചും നൃത്തം ചെയ്യാറുണ്ട്.

അവലംബം[തിരുത്തുക]

  1. "Kikli dance". Encyclopedia Britannica (ഭാഷ: ഇംഗ്ലീഷ്).
  2. 2.0 2.1 "Kikli". www.folkpunjab.com. മൂലതാളിൽ നിന്നും January 23, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 19, 2012.
  3. 3.0 3.1 Singh, Durlabh (2011). In the Days of Love. പുറം. 155.
  4. Kohli, Yash (1983). The Women Of Punjab. പുറം. 120.
  5. 5.0 5.1 "Kikli dance". www.dance.anantagroup.com. ശേഖരിച്ചത് March 19, 2012.
  6. "Kikli". www.punjabijanta.com. ശേഖരിച്ചത് March 19, 2012.
"https://ml.wikipedia.org/w/index.php?title=കിക്ക്ലീ&oldid=3970476" എന്ന താളിൽനിന്ന് ശേഖരിച്ചത്