ഉള്ളടക്കത്തിലേക്ക് പോവുക

കിം ബെയ്‌സിങ്ങർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിം ബെയ്‌സിങ്ങർ
Basinger smiling
1990 ലെ 62-ാമത് അക്കാദമി അവാർഡ് വേദിയിൽ ബാസിംഗർ
ജനനം
കിമില ആൻ ബെയ്സിങ്ങർ

(1953-12-08) ഡിസംബർ 8, 1953 (age 71) വയസ്സ്)
കലാലയംജോർജിയ സർവകലാശാല
തൊഴിൽ(കൾ)
  • നടി
  • ഗായിക
സജീവ കാലം1976–തുടരുന്നു
സംഭാവനകൾFull list
ജീവിതപങ്കാളികൾ
റോൺ സ്നൈഡർ
(m. 1980; div. 1989)
അലക് ബാൾഡ്വിൻ
(m. 1993; div. 2002)
പങ്കാളി(കൾ)മിച്ചൽ സ്റ്റോൺ
(2014–present)
കുട്ടികൾഅയർലൻഡ് ബാൾഡ്വിൻ
അവാർഡുകൾFull list

ഒരു അമേരിക്കൻ നടിയും പാട്ടുകാരിയും മുൻ മോഡലുമാണ് കിമില ആൻ ബെയ്‌സിങ്ങർ എന്ന കിം ബേയ്‌സിങ്ങർ. ഇംഗ്ലീഷ്:Kimila Ann Basinger[1] (/ˈbsɪŋər/ BAY-sing-ər; ജനനം, ഡിസംബർ 8, 1953). അക്കാദമി പുരസ്കാരം, ഗോൾഡൻ ഗ്ലോബ് അവാർഡ്, സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് അവാർഡ്, ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിലെ ഒരു താരം എന്നിവയുൾപ്പെടെ വിവിധ അംഗീകാരങ്ങൾ അവർ നേടിയിട്ടുണ്ട്. തുടക്കത്തിൽ ഒരു ടെലിവിഷൻ താരമായിരുന്ന അവർ നെവെർ സേ നെവർ എഗൈൻ എന്ന ജെയിംസ് ബോണ്ട് ചിത്രത്തിലെ അഭിനയത്തിലൂടെ ലോക പ്രശസ്തയായിത്തീർന്നു. 80 കളിലും 90 കളിലും ഒരു സെക്സ് സിംബലായി ഉയർത്തിക്കാട്ടിയിരുന്ന കിം നിരവധി അമേരിക്കൻ സിനിമകളിൽ അക്കാലത്ത് അഭിനയിച്ചു. 1984 ൽ നാച്ചുറൽ എന്ന സിനിമയിലെ അഭിനയത്തിനു ഗോൾഡൻ ഗ്ലോബ് നാമനിർദ്ദേശം ലഭിച്ചു. 9 1/2 വീക്സ് (1986), മെഴ്സി (1986) ബ്ലൈൻഡ് ഡേറ്റ് (1987) പ്രെറ്റ്-എ-പോർട്ടർ (1994) ടിം ബർട്ടൻ്റെ ബാറ്റ്മാൻ (1989) എൽ.എ. കോൻഫിഡൻഷ്യൽ (1997) ഐ ഡ്രീംഡ് ഒഫ് ആഫ്രിക്ക (2000) 8 മൈൽ (2002) ദ ഡോർ ഇൻ ദ ഫ്ലോർ (2004) സെല്ലുലാർ (2004) ദ സെൻ്റിനൽ (2006) ഗ്രഡ്ജ് മാച്ച് (2013) ഫിഫ്റ്റി ഷേഡ്സ് ഡാർക്കർ (2017) എന്നിവയാണ് അവർ അഭിനയിച്ച പ്രധാന സിനിമകൾ. ഇതിൽ എൽ.എ. കോൺഫിഡൻഷ്യലിലെ അഭിനയത്തിന് സഹനടിക്കുള്ള ഓസ്കാർ അവാർഡ് ലഭിച്ചു. 2011-ൽ ലോസ് ഏഞ്ചൽസ് ടൈംസ് മാഗസിൻ "സിനിമയിലെ ഏറ്റവും സുന്ദരിയായ 50 സ്ത്രീകളുടെ" പട്ടികയിൽ അവർക്ക് മൂന്നാം സ്ഥാനം നൽകി.[2]

മോഡലായി അഭിനയം ആരംഭിച്ച ബെയ്‌സിങ്ങർ 1976 ൽ അഭിനയത്തിലേക്ക് ചുവടുമാറ്റം നടത്തി. ഫ്രം ഹിയർ ടു എറ്റേണിറ്റി (1979) എന്ന പരമ്പരയുടെ റീമേക്ക് ഉൾപ്പെടെ നിരവധി ടെലിവിഷൻ നിർമ്മാണങ്ങളിൽ അഭിനയിച്ച അവർ, തുടർന്ന് ഹാർഡ് കൺട്രി (1981) എന്ന ഗ്രാമീണ നാടകീയ ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ജെയിംസ് ബോണ്ട് ചിത്രമായ നെവർ സേ നെവർ എഗെയ്ൻ (1983) ലെ ഡൊമിനോ പെറ്റാച്ചി എന്ന കഥാപാത്രത്തിലൂടെയാണ് ബാസിംഗർ ആദ്യമായി പ്രേക്ഷക ശ്രദ്ധ നേടിയത്. 1989-ൽ പുറത്തിറങ്ങിയ ടിം ബർട്ടന്റെ ബാറ്റ്മാൻ എന്ന ചിത്രത്തിൽ വിക്കി വെയ്ൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഈ ചിത്രം ഇപ്പോഴും അവരുടെ കരിയറിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണ്.

മുൻ ഭർത്താക്കന്മാരായ മേക്കപ്പ് ആർട്ടിസ്റ്റ് റോൺ സ്‌നൈഡറിൽ നിന്നും നടൻ അലക് ബാൾഡ്‌വിനിൽ നിന്നും വിവാഹമോചനം നേടിയ ബാസിംഗർ, ദീർഘകാലമായി തന്റെ ഹെയർഡ്രെസ്സറായിരുന്ന മിച്ച് സ്റ്റോണുമായി ഒരുമിച്ച് ജീവിക്കുന്നു. സംഗീതജ്ഞനായ പ്രിൻസുമായി വിവാഹബന്ധത്തിനിടയിൽത്തന്നെ അടുത്ത ബന്ധം പുലർത്തിയിരുന്ന അവർ അദ്ദേഹത്തോടൊപ്പം ഹോളിവുഡ് അഫയർ എന്ന ആൽബം റെക്കോർഡുചെയ്‌തു. ബാൾഡ്‌വിനുമായുള്ള വിവാഹത്തിൽ നിന്ന് സോഷ്യൽ മീഡിയ സ്വാധീനമുള്ള അയർലൻഡ് ബാൾഡ്‌വിന്റെ അമ്മയുമാണ് അവർ.

ആദ്യകാല ജീവിതവും മോഡലിംഗും

[തിരുത്തുക]
1974-ൽ ബ്രെക്ക് ഷാംപൂവിനു വേണ്ടിയുള്ള ബേസിംഗറിന്റെ മോഡലിംഗ്.

1953 ഡിസംബർ 8 ന് യു.എസിലെ ജോർജിയ സംസ്ഥാനത്തെ ഏഥൻസിലാണ് ബാസിംഗർ ജനിച്ചത്.[3] അമ്മ ആൻ ലീ (മുമ്പ്, കോർഡൽ; 1925–2017) ഒരു മോഡലും നടിയും നീന്തൽക്കാരിയം നിരവധി എസ്തർ വില്യംസ് സിനിമകളിൽ അഭിനയിച്ച നടിയുമായിരുന്നു.[3][4] പിതാവ് ഡൊണാൾഡ് വേഡ് ബാസിംഗർ (1923–2016), ഒരു ബിഗ് ബാൻഡ് സംഗീതജ്ഞനായിരുന്നു. ഒരു യുഎസ് ആർമി സൈനികനായി ജോലി ചെയ്തിരുന്ന അദ്ദേഹം ഡി-ഡേയിൽ നോർമാണ്ടിയിൽ വന്നിറങ്ങി.[5] അവർക്ക് സ്കിപ്പ് (ജനനം 1950), മിക്ക് (ജനനം 1951) എന്നീ രണ്ട് മൂത്ത സഹോദരന്മാരും ബാർബറ (ജനനം 1956), ആഷ്‌ലി (ജനനം 1959) എന്നീ രണ്ട് ഇളയ സഹോദരിമാരുമുണ്ട്.[3] ബാസിംഗറിന്റെ വംശപരമ്പരയിൽ ഇംഗ്ലീഷ്, ജർമ്മൻ, അൾസ്റ്റർ സ്കോട്ട്‌സ് എന്നിവ ഉൾപ്പെടുന്നു..[6][7] അവർ ഒരു മെത്തഡിസ്റ്റായി വളർന്നു.[8] വളരെ ലജ്ജാശീലയാണെന്ന് വിശേഷിപ്പിച്ചിട്ടുള്ള ബാസിംഗർ ഇത് അവളുടെ ബാല്യത്തിലും യൗവനത്തിലും അവളിൽ വലിയ സ്വാധീനം ചെലുത്തിയതായി പറഞ്ഞിട്ടുണ്ട്.[9] ലജ്ജ വളരെ തീവ്രമായിരുന്നുവെന്നും ക്ലാസ്സിൽ സംസാരിക്കാൻ ആവശ്യപ്പെട്ടാൽ തളർന്നുപോകുമെന്നും അവർ പറഞ്ഞിട്ടുണ്ട്.[3][10]

ബാസിംഗർ മൂന്ന് വയസ്സ് മുതൽ പതിനാലാം വയസ്സ് വരെ ബാലെ അഭ്യസിച്ചിരുന്നു. പതിനാലാം വയസ്സിൽ, അവൾ തന്നിൽ ആത്മവിശ്വാസം വളർത്തുന്നതിൽ ശ്രദ്ധിക്കുകയും, സ്കൂൾ ചിയർലീഡിംഗ് ടീമിനായി വിജയകരമായി ഓഡിഷൻ നടത്തുകയും ചെയ്തു.[3] പതിനേഴാം വയസ്സിൽ, അവൾ അമേരിക്കയുടെ ജൂനിയർ മിസ് സ്കോളർഷിപ്പ് മത്സരത്തിൽ പങ്കെടുക്കുകയും, നഗര തലത്തിൽ വിജയിക്കുകയും ഏഥൻസ് ജൂനിയർ മിസ് ആയി കിരീടം നേടുകയും ചെയ്തു. സംസ്ഥാന തലത്തിൽ വിജയിച്ചില്ലെങ്കിലും, ദേശീയ തലത്തിൽ അവളുടെ സൗന്ദര്യം പ്രദർശിപ്പിക്കപ്പെട്ടു.[11] ബ്രെക്ക് സ്കോളർഷിപ്പിനായി അവൾ സംസ്ഥാന തലത്തിൽ മത്സരിച്ചിരുന്നതോടൊപ്പം അമ്മയോടൊപ്പം ഒരു സംയുക്ത ഛായാചിത്രത്തിൽ ബ്രെക്ക് കമ്പനിയുടെ പരസ്യത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.

ഫോർഡ് മോഡലിംഗ് ഏജൻസിയിൽ[3] ഒരു മോഡലിംഗ് കരാർ ബേസിംഗറിന് ലഭിച്ചുവങ്കിലും പാട്ടും അഭിനയവും ഇഷ്ടപ്പെടുന്നതിനാൽ അത് അവർ നിരസിക്കുകയും ജോർജിയ സർവകലാശാലയിൽ ചേരുകയും ചെയ്തു.. താമസിയാതെ പുനർവിചിന്തനം നടത്തിയ അവർ ന്യൂയോർക്കിലേക്ക് പോയി ഫോർഡ് മോഡലായി ജോലി ചെയ്തു.[3] പ്രതിദിനം 1,000 യുഎസ് ഡോളർ സമ്പാദിച്ചിട്ടും, ബേസിംഗറിന് മോഡലിംഗ് ജോലി ഒരിക്കലും ഇഷ്ടപ്പെട്ടില്ല, "ഒരു ബുക്കിംഗിൽ നിന്ന് മറ്റൊന്നിലേക്ക് പോകുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു, എന്റെ രൂപഭാവവുമായി എപ്പോഴും പൊരുത്തപ്പെടേണ്ടി വന്നത്. എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. എനിക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടു."[3] ഒരു മോഡലായിരിക്കുമ്പോൾ പോലും, മറ്റ് മോഡലുകൾ മോഡലിംഗ് വേദിയിൽ പ്രത്യക്ഷപ്പെടുന്നതിന് മുമ്പായി കണ്ണാടിയിൽ നോക്കാൻ ഇഷ്ടപ്പെട്ടപ്പോൾ, അവൾ അത് വെറുത്തിരുന്നുവെന്നും അരക്ഷിതാവസ്ഥ കാരണം കണ്ണാടികൾ ഒഴിവാക്കുമായിരുന്നുവെന്നും ബേസിംഗർ പറഞ്ഞിട്ടുണ്ട്.[12] ഫോർഡ് കരാറിന് തൊട്ടുപിന്നാലെ, ബാസിംഗർ മാസികകളുടെ കവറിലും അവർ പ്രത്യക്ഷപ്പെട്ടു. സർവൈവർ എന്ന ബാൻഡിന്റെ ആദ്യ ആൽബത്തിന്റെ കവറിലും അവർ പ്രത്യക്ഷപ്പെട്ടു. 1970 കളുടെ തുടക്കത്തിൽ, പ്രത്യേകിച്ച് ബ്രെക്ക് ഷാംപൂ ഗേൾ ആയത് ഉൾപ്പെടെ[13] നൂറുകണക്കിന് പരസ്യങ്ങളിലാണ് അവർ പ്രത്യക്ഷപ്പെട്ടത്. നെയ്ബർഹുഡ് പ്ലേഹൗസിൽ മോഡലിംഗ് ജോലി ചെയ്യുന്നതിനും അഭിനയ ക്ലാസുകളിൽ പങ്കെടുക്കുന്നതിനും ഗ്രീൻവിച്ച് വില്ലേജ് ക്ലബ്ബുകളിൽ ഗായികയായി പ്രകടനം നടത്തുന്നതിനുമായി അവർ മാറിമാറി ജോലി ചെയ്തു.[14] ന്യൂയോർക്ക് നഗരത്തിലെ മാൻഹട്ടനിലുള്ള വില്യം എസ്പർ സ്റ്റുഡിയോയിലെ പെർഫോമിംഗ് ആർട്‌സിലെ ഒരു പൂർവ്വ വിദ്യാർത്ഥികൂടിയാണ് ബെയ്‌സിങ്ങർ.[15]

റഫറൻസുകൾ

[തിരുത്തുക]
  1. "On this day in history August 19, 1993 Basinger and Baldwin marry". History Channel.
  2. Spencer, Kathleen (February 9, 2011). "L.A Times Magazine Names Their 50 Most Beautiful Women In Film".
  3. 3.0 3.1 3.2 3.3 3.4 3.5 3.6 3.7 Parish 2007, p. 66.
  4. Georgia Alumni Record 1948, p. 58.
  5. Kim Basinger. Yahoo Movies.
  6. Baltake, Joe (1983-12-22). "Kim Basinger – Information on the Academy Award Winning Actress and former fashion model". Philadelphia Daily News. Archived from the original on January 18, 2022. Retrieved December 10, 2007.
  7. Stated on Inside the Actors Studio, 1999
  8. Wuntch, Philip (1987-08-02). "NADINE IS THAT YOU? Robert Benton needed a down-home girl to play a manicurist in his movie. He found her in Kim Basinger". The Dallas Morning News. Archived from the original on October 23, 2018. Retrieved December 10, 2007.
  9. Stated on Inside the Actors Studio, 1999
  10. Stated on Inside the Actors Studio, 1999
  11. Romanowski 1991, p. 547.
  12. "A conversation with Kim Basinger". Charlierose.com. 8 May 2000. Archived from the original on October 11, 2012. Retrieved August 11, 2012.
  13. Sherrow 2006, p. 72.
  14. Brownstone & Franck 1995, p. 22.
  15. "William Esper : Notable Alumni". esperstudio.com. 2020.
"https://ml.wikipedia.org/w/index.php?title=കിം_ബെയ്‌സിങ്ങർ&oldid=4535123" എന്ന താളിൽനിന്ന് ശേഖരിച്ചത്