കിം ഫിൽബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കിം ഫിൽബി

ലോകത്തിലെ ഏറ്റവും പ്രശസ്തനായ ഡബിൾ ‍ഏജൻറ്. (ജനനം - 1-ജനുവരി-1912, മരണം - 11 മെയ് 1988)( ഒരേ സമയം 2 രാജ്യങ്ങൾക്കു വേണ്ടി ചാരപ്പണി നടത്തുന്നയാളാണ് ഡബിൾ ‍ഏജൻറ്.) ബ്രിട്ടീഷ് ചാരസംഘടനയായ എം.ഐ. 6 തങ്ങളുടെ പ്രതിനിധിയായി അമേരിക്കയിലേയ്ക്ക് അയച്ചത് കെ.ജി.ബി. (റഷ്യൻ ചാരസംഘടന) ചാരനായിരുന്ന കിം ഫിൽബിയെ ആയിരുന്നു.

ഫിൽബിയുടെ അച്ഛൻ ബ്രിട്ടീഷ് ഇന്ത്യയിലെ ഉദോഗ്ഥനായിരുന്ന കാലത്ത് ഇന്ത്യയിലായിരുന്നു ജോൺ ഫിൽബിയുടെ ജനനം. കേംബ്രിജിലെ ഉന്നതപഠനത്തിന് ശേഷം കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനാകുകയും, കെ.ജി.ബി.യിൽ അംഗമാകുകയും ചെയ്തു. തന്റെ റഷ്യൻ ബന്ധം മറച്ചുവയ്ച്ചു പിന്നീട് ബ്രിട്ടീഷ് ചാരസംഘടനയിൽ അംഗമാകുകയും റഷ്യൻ ചാരസംഘടനയ്ക്കായി പ്രവർത്തിക്കുകയും ചെയ്തു.

എം.ഐ.6 ആസ്ഥാനം
"https://ml.wikipedia.org/w/index.php?title=കിം_ഫിൽബി&oldid=3528716" എന്ന താളിൽനിന്ന് ശേഖരിച്ചത്