കിംഗ് ഖാലിദ് അന്തർദേശീയ വിമാനത്താവളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം
مطار الملك خالد الدولي
Riyadh-airport.jpg
Summary
എയർപോർട്ട് തരംPublic
പ്രവർത്തിപ്പിക്കുന്നവർGeneral Authority of Civil Aviation
സ്ഥലംRiyadh
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം2,049 ft / 625 m
നിർദ്ദേശാങ്കം24°57′28″N 046°41′56″E / 24.95778°N 46.69889°E / 24.95778; 46.69889
Runways
Direction Length Surface
ft m
15R/33L 13,796 4,205 Asphalt
15L/33R 13,796 4,205 Asphalt

സൗദി അറേബ്യയിലെ റിയാദിൽ നിന്ന് 35 കി.മി വടക്ക് സ്ഥിതി ചെയ്യുന്ന വിമാനത്താവളമാണ്‌ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം (IATA: RUH, ICAO: OERK)(അറബി: مطار الملك خالد الدولي). ഹെൽമൂത്ത്, ഒബാറ്റ ആൻഡ് കസ്സാബം എന്ന അമേരിക്കൻ കമ്പനിയാണ്‌ ഇതിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിക്കുന്നത്.

ഏതാനും ടെർമിനലുകൾ, പള്ളി, കണ്ട്രോൾ ടവർ എന്നിവയുൾപ്പെടെ കൂടി 4200 മീറ്റർ വീതം നീളമുള്ള രണ്ട് സമാന്തര റൺവേകൾ എന്നിവ വിമാനതാവളത്തിലുണ്ട്. റിയാദ് മേഖലയിൽ ഭാവിയിൽ ആവശ്യമായി വരാവുന്ന അന്തർദേശീയവും തദ്ദേശീയവുമായ വികസനത്തെ മുന്നിൽ കണ്ടാണ്‌ ഇത് നിർമ്മിച്ചിരിക്കുന്നത്.

81 ചതുർശ്ര മൈൽ (ഏകദേശം 209 ച.കി.മീ) വിസ്തൃതിയുള്ള ഇതാണ്‌ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം[1].

എയർ ട്രാഫിക്ക് കണ്ട്രോൾ ടവർ[തിരുത്തുക]

പാസഞ്ചർ ടെർമിനൽ കോപ്ലക്സിന്റെ മധ്യത്തിൽ റോയൽ പവലിയനും പള്ളിക്കും ഇടയിലായാണ്‌ എയർ ട്രാഫിക്ക് കണ്ട്രോൾ ടവർ സ്ഥിതി ചെയ്യുന്നത്. 81 മീറ്റർ ഉയരമുള്ള ഇത് ലോകത്തിലെ നീളം കൂടിയ ടവറുകളിൽ ഒന്നാണിത്.


അവലംബം[തിരുത്തുക]

  1. "The Biggest Airport in the World". മൂലതാളിൽ നിന്നും 2013-12-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-11-30.