കാൾ സീയൂസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാൾ സീയൂസ്
കാൾ സീയൂസ്
ജനനം 1816 സെപ്റ്റംബർ 11(1816-09-11)
വെയ്മാർ, ജർമനി
മരണം 1888 ഡിസംബർ 3(1888-12-03) (പ്രായം 72)
ജെന, ജർമനി
മേഖലകൾ പ്രകാശശാസ്ത്രം
സ്ഥാപനങ്ങൾ കാൾ സീയൂസ് എജി
അറിയപ്പെടുന്നത് ഒപ്റ്റിക്കൽ ലെൻസ്
കാൾ സീയൂസിന്റെ വലിയ മൈക്രോസ്കോപ്പ് (1879)
കാൾ സീയൂസിന്റെ മരണത്തിന്റെ 100ആം വാർഷികത്തിൽ (1988) ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ജർമനി പുറത്തിറക്കിയ10 DMന്റെ നാണയം. കാൾ വെസെർഫി-ക്ലെം രൂപകൽപ്പന ചെയ്തത്

ഒരു ജർമ്മൻ കണ്ണടവ്യാപാരിയായിരുന്നു കാൾ സീയൂസ് (സെപ്റ്റംബർ 11, 1816 – ഡിസംബർ 3, 1888). കാൾ സീയൂസ് ജെന (ഇന്നത്തെ കാൾ സീയൂസ് എജി) എന്ന പ്രശസ്തമായ കമ്പനി സ്ഥാപിച്ചത് ഇദ്ദേഹമാണ്[1]. ലെൻസ് നിർമ്മാണത്തിൽ സീയൂസിന്റെ സംഭാവനകൾ ഇന്നത്തെ രീതിയിലുള്ള ലെൻസ് നിർമ്മാണത്തിനു സഹായകരമായിട്ടുണ്ട്. ജർമനിയിലെ വെയ്മറിൽ ജനിച്ച അദ്ദേഹം 1840-കൾ മുതലാണ് അറിയപ്പെടുന്ന ലെൻസ് നിർമ്മാതാവായത്. ജെനയിലെ സ്വന്തം വർക്ക്‌ഷോപ്പിൽ നിർമ്മിച്ച അദ്ദേഹത്തിന്റെ അതീവ ഗുണമേന്മയുള്ള "പരക്കെ തുറന്ന" ലെൻസുകൾക്ക് അപ്പെർച്വർ കൂടുതലുണ്ടായിരുന്നതിനാൽ ഏറെ തെളിഞ്ഞ ചിത്രങ്ങൾ നൽകുമായിരുന്നു. ആദ്യമൊക്കെ ഈ ലെൻസുകൾ മൈക്രോസ്കോപ്പുകളിലായിരുന്നു ഉപയോഗിച്ചിരുന്നത്. പിന്നീട് ക്യാമറകൾ കണ്ടുപിടിക്കപ്പെട്ടതോടുകൂടി കമ്പനി ക്യാമറാ ലെൻസുകളും നിർമ്മിക്കാൻ തുടങ്ങി

അവലംബം[തിരുത്തുക]

  1. Day, Lance (1995). Biographical Dictionary of the History of Technology. Taylor & Francis. p. 785. ഐ.എസ്.ബി.എൻ. 9780415060424. 

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാൾ_സീയൂസ്&oldid=2706969" എന്ന താളിൽനിന്നു ശേഖരിച്ചത്