കാൾ വോൺ തെർസാഗി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാൾ വോൺ തെർസാഗി
213 x 288
ജനനംഒക്ടോബർ 2, 1883
പ്രാഗ്, ചെക്ക് റിപ്പബ്ലിക്
മരണംഒക്ടോബർ 25, 1963
വിഞ്ചെസ്റ്റെർ,അമേരിക്കൻ ഐക്യനാടുകൾ
വിദ്യാഭ്യാസംബിരുദം (മെക്കാനിക്കൽ എഞ്ചിനിയറിംഗ്)
തൊഴിൽസിവിൽ എഞ്ചിനീയർ,ജിയോടെക്നിക്കൽ എഞ്ചിനീയർ
മാതാപിതാക്ക(ൾ)ആന്റൺ തെർസാഗി,അമാലിയ എബേൾ

സോയിൽ മെക്കാനിക്സിന്റെ പിതാവ് എന്നറിയപ്പെട്ട ഓസ്ട്രിയൻ സിവിൽ എഞ്ചിനീയറും ജിയോടെക്നിക്കൽ എഞ്ചിനീയറുമായിരുന്നു കാൾ വോൺ തെർസാഗി (ഒക്ടോബർ 2, 1883 – ഒക്ടോബർ 25, 1963)

ജീവചരിത്രം[തിരുത്തുക]

ആദ്യകാല ജീവിതം[തിരുത്തുക]

ആർമി ലെഫ്റ്റനന്റ് കേണൽ ആന്റൺ വോൺ തെർസാഗിയുടേയും അമാലിയ എബേളിന്റെയും മൂത്ത മകനായി പ്രാഗിൽ ജനനം.ആന്റൺ വോൺ തെർസാഗി പട്ടാളത്തിൽ നിന്നു പിരിഞ്ഞതിനു ശേഷം തെർസാഗി കുടുംബം ഓസ്ട്രിയയിലെ ഗ്രാസിലേയ്ക്ക് കുടിയേറി.പത്താം വയസ്സിൽ ഒരു മിലിട്ടറി ബോർഡിംഗ് സ്കൂളിൽ വിദ്യാഭ്യാസം ആരംഭിച്ചു.പഠനകാലത്ത് ജ്യോതിശാസ്ത്രത്തിലും ഭൂമിശാസ്ത്രത്തിലും അതീവ തത്പരനായിരുന്നു.പതിനാലാം വയസ്സു മുതൽ ബൊഹീമിയൻ ക്രൗണിലെ ഹ്രനിസിലുള്ള മിലിട്ടറി സ്കൂളിലേയ്ക്ക് മാറി.ജ്യാമിതിയിലും ഗണിതത്തിലും മികവു പുലർത്തിയിരുന്നു. പതിനേഴാം വയസ്സിൽ ഓണേഴ്സോടു കൂടി ബിരുദം നേടി.

1990ൽ ജർമ്മനിയിലെ ഗ്രാസ് സർവകലാശാലയിൽ മെക്കാനിക്കൽ എഞ്ചിനിയറിംഗ് പഠിക്കാനായി ചേർന്നു.സൈദ്ധാന്തിക യന്ത്രശാസ്‌ത്രത്തിൽ താല്പര്യം പ്രകടിപ്പിച്ചു. പക്ഷെ ഒരു ഘട്ടത്തിൽ കോളേജിൽ നിന്ന് പുറത്താക്കുന്ന അവസ്ഥ വരെ എത്തിയിരുന്നു. പക്ഷെ 1904ൽ അദ്ദേഹം ബിരുദം ഹോണേർസോട് കൂടി പൂര്ത്തിയാക്കി. പിന്നീട് ഒരു കൊല്ലം തന്റെ നിർബന്ധിത പട്ടാള സേവനം അനുഷ്ട്ടിച്ചു. അതിന്റെ ഇടയിൽ അദ്ദേഹം വളരെ ജനസമ്മതിയുള്ള ഒരു ജിയോളജി പുസ്തകം ഇംഗ്ലീഷിൽ നിന്ന് ജെർമനിയിലെക്കു പരിഭാഷ നടത്തുകയും കൂടുതൽ വിവരങ്ങൾ ചേർക്കുകയും ചെയ്തു. അതിനു ശേഷം അദ്ദേഹം ഒരു കൊല്ലം സർവകലാശാലയിൽ തിരിച്ചു വന്നു ജിയോളജിയോടൊപ്പം ഹൈവെ, റെയിൽവെ എഞ്ചിനിയറിംഗ് വിഷയങ്ങൾ പഠിക്കുകയും അധികം വൈകാതെ തന്നെ തന്റെ ആദ്യത്തെ പ്രബന്ധം പുറത്തിറക്കുകയും ചെയ്തു. അത് സ്റ്റിറിയയിലെ സമതലങ്ങൾ എന്നാ വിഷയത്തിലായിരുന്നു.

ആദ്യകാല ഔദ്യോകിക ജീവിതം[തിരുത്തുക]

വിയന്നയിൽ Adol Baron Pittle എന്ന കമ്പനിക്ക് വേണ്ടി ആയിരുന്നു അദ്ദേഹം ആദ്യം ജോലി ചെയ്തത്. ജലവൈദ്യുത പദ്ധതികൾ ഈ കമ്പനി കൂടുതൽ ഏറ്റെടുക്കാൻ തുടങ്ങിയതോടെ അതിലെ ഭൂവിജ്ഞാന സംബന്ധമായ പ്രശ്നങ്ങൾ കൂടുതൽ കൈകാര്യം ചെയ്യാൻ സാധിച്ചു. ക്രോയേഷ്യയിലെ ഒരു ജലവൈദ്യുത അണകെട്ടും, ഏറെ വിഷമമേറിയ സെന്റ്‌ പീറ്റേർസ് ബഗ്ഗിലെ ഒരു അണകെട്ടും കാളിന്റെ നേതൃത്വത്തിൽ പൂര്ത്തീകരിച്ചു. ആറ് മാസത്തെ റഷ്യൻ കാലയളവിൽ വ്യവസായ ടാങ്കുകൾ രൂപകല്പ്പന ചെയ്യാനുള്ള ചില നൂതന വഴികൾ രൂപപെടുത്തിയെടുത്തു. തന്റെ പീ.എച്.ഡി ബിരുദം നേടുന്നതിനു ഈ കണ്ടുപിടിത്തങ്ങൾ ആണ് അദ്ദേഹം സമര്പ്പിച്ചത്. 1912ൽ അമേരിക്കയ്ക്ക് പോകാൻ തീരുമാനിക്കുന്നു. അമേരിക്കയിൽ, അവിടുള്ള അനേകം അണകെട്ടുകൾ സ്വയം സന്ദര്ശിച്ചു പഠനം നടത്തി. ഈ പഠനത്തിൽ നിന്നും നേടിയ വിവരങ്ങൾ പിന്നീടുള്ള തന്റെ പഠനങ്ങളിൽ അദ്ദേഹം ഉൾക്കൊള്ളിച്ചു.

അംഗീകാരങ്ങൾ[തിരുത്തുക]

അമേരിക്കാൻ സസൈട്ടി ഓഫ് സിവിൽ എഞ്ചിനിയെർസ് 1960 മുതൽ കാൾ തെർസാഗി പുരസ്ക്കാരങ്ങൾ നല്കി വരുന്നു. സോയിൽ മെക്കാനിക്സ്, എർത്ത് വർക്ക് എഞ്ചിനിയറിംഗ് എന്നീ മേഖലകളിൽ നല്കുന്ന മികച്ച സംഭാവനക്കാണ് ഇത് നൽകി വരുന്നത്. ഓസ്ലോയിലെ നോർവീജിയൻ ജിയൊറ്റെക്നിക്കൽ ഇൻസ്റ്റിട്യൂറ്റ് അദ്ദേഹത്തിന്റെ പേപ്പറുകളുടെ ഒരു വലിയ ശേഖരം തെർസാഗി ആണ്ട് പെക്ക് ലൈബ്രറി എന്ന പേരിൽ സൂക്ഷിച്ചിരിക്കുന്നു.

"https://ml.wikipedia.org/w/index.php?title=കാൾ_വോൺ_തെർസാഗി&oldid=2197502" എന്ന താളിൽനിന്ന് ശേഖരിച്ചത്