കാൾ മാർക്സിന്റെ ശവകുടീരം

From വിക്കിപീഡിയ
Jump to navigation Jump to search
കാൾ മാർക്സിന്റെ ശവകുടീരം
Karlmarxtomb.jpg
കലാകാ(രൻ/രി)Laurence Bradshaw
പൂർത്തീകരിച്ചത്1956
തരംSculpture
MaterialBronze
വിഷയംKarl Marx
അളവുകൾ3.7 m (12 ft)
സ്ഥലംHighgate Cemetery
London, N6
Coordinates51°33′58″N 0°08′38″W / 51.5662°N 0.1439°W / 51.5662; -0.1439Coordinates: 51°33′58″N 0°08′38″W / 51.5662°N 0.1439°W / 51.5662; -0.1439
Listed Building – Grade I
Official nameTomb of Karl Marx and family
Designated14 May 1974
Reference no.1378872

ഇംഗ്ലണ്ടിലെ നോർത്ത് ലണ്ടനിൽ ഹൈഗേറ്റ് സെമിത്തേരിയിലെ കിഴക്കൻ സെമിത്തേരിയിലാണ് കാൾ മാർക്‌സിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത്. കാൾ മാർക്‌സിന്റെയും അദ്ദേഹത്തിന്റെ പത്നി ജെന്നി വോൺ വെസ്റ്റ്ഫാലന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിലെ മറ്റ് അംഗങ്ങളുടെയും ശ്മശാന സ്ഥലങ്ങളാണ് ഇവിടയുള്ളത്. കിഴക്കൻ ശ്മശാനത്തിന്റെ മറ്റൊരു ഭാഗത്ത് സംസ്കരിച്ച മൃതദേഹങ്ങൾ പിന്നീട് 1954 ൽ നിലവിലെ സ്ഥലത്ത് പുനഃസ്ഥാപിക്കപ്പെട്ടു. ലോറൻസ് ബ്രാഡ്‌ഷോ രൂപകൽപ്പന ചെയ്ത ഈ ശവകുടീരം 1956 ൽ സ്മാരകത്തിന് ധനസഹായം നൽകിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ ജനറൽ സെക്രട്ടറി ഹാരി പോളിറ്റിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ അനാച്ഛാദനം ചെയ്യപ്പെട്ടു. ഒരു മാർബിൾ പീഠത്തിലുള്ള വെങ്കലത്തിൽ നിർമ്മിക്കപ്പെട്ട മാർക്‌സിന്റെ ശിരസിന്റെ ഭാഗമാണ് ശവകുടീരത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ അവസാനവാക്കുകൾ ഉൾപ്പെടെ, മാർക്‌സിന്റെ കൃതികളിൽ നിന്നുള്ള ഉദ്ധരണികൾ പീഠത്തിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. ശവകുടീരം നിർമ്മിച്ചതിനുശേഷം, മാർക്സിസ്റ്റ് സിദ്ധാന്തത്തിന്റെ അനുയായികളുടെ ഒരു തീർത്ഥാടന കേന്ദ്രമായി ഇതു മാറിയിരിക്കുന്നു. മാർക്‌സിന്റെ എതിരാളികളുടെ ഒരു ലക്ഷ്യമായിരുന്ന ഇത് 1970 കളിൽ രണ്ട് ബോംബ് ആക്രമണങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും നാശനഷ്ടങ്ങൾക്കിടയാക്കുകയും ചെയ്തിരുന്നു.

അവലംബം[edit]