കാൽവരിമൗണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇടുക്കി ജില്ലയുടെ ഭൂപടത്തിൽ നിന്ന് ഒഴിച്ചുകൂടാനാവാത്ത ഒരു വിനോദസഞ്ചാര കേന്ദ്രമാണ് കാൽവരിമൗണ്ട് ഇടുക്കി ജില്ലയിലെ കാമാക്ഷി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ടൂറിസ്റ്റു കേന്ദ്രമായ കാൽവരി മൗണ്ടിൽ ഇടുക്കി ജലാശയത്തിന്റെ മനോഹരകാഴ്ചക്കൊപ്പം പുൽമേടുകളും ഇടുക്കി വന്യജീവി സങ്കേതവും, ജില്ലയുടെ വിദൂരസ്ഥലങ്ങളുടെ ദൃശ്യഭംഗിയും ഇവിടെയെത്തിയാൽ ദർശിക്കാനാവും. കനത്ത ചൂടിലും ഇവിടെത്തെ ഇളം തണുപ്പുള്ള കാറ്റ് സ്വദേശികളെയും,വിദേശികളെയും ഒരുപോലെ ഇവിടേയ്ക്ക് ആകർഷിക്കുന്നു. ദിവസേന നൂറിൽ അധികമായ വിനോദസഞ്ചാരികൾ ഇവിടം സന്ദർശിക്കുന്നുണ്ട്.മനോഹരമായ തേയിലത്തോട്ടങ്ങൾ ഇവിടെ കാണാനാകും. തൊട്ടടുത്തുതന്നെ തേയിലഫാക്ടറി സന്ദർശിക്കുവാനുള്ള സൗകര്യവും ലഭ്യമാണ്.[1]

നിയന്ത്രണങ്ങൾ[തിരുത്തുക]

വനംവകുപ്പിന്റെ നിയന്ത്രണത്തിലാണ് ഈ സ്ഥലം അതുകൊണ്ടുതന്നെ ഇവിടെ ചില നിയന്ത്രണങ്ങളും ഉണ്ട്.രാവിലെ 8 മുതൽ വൈകുന്നേരം 5 വരെയാണ് ഇപ്പോൾ പ്രവേശനം അനുവദിച്ചിട്ടുള്ളത്. പ്രവേശന ഫീസ് 20 രൂപയാണ്.[2]

എത്തിച്ചേരാനുള്ള വഴി[തിരുത്തുക]

ചെറുതോണിയിൽനിന്നും 12 കിലോമീറ്ററും കട്ടപ്പനയിൽനിന്നും 15 കിലോമീറ്ററും സഞ്ചരിച്ചാൽ  ഇവിടെ എത്തിച്ചേരാം.[3]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാൽവരിമൗണ്ട്&oldid=3120226" എന്ന താളിൽനിന്ന് ശേഖരിച്ചത്