കാർസൺ ദേശീയവനം

Coordinates: 36°31′02″N 106°04′01″W / 36.517222°N 106.066944°W / 36.517222; -106.066944
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാർസൺ ദേശീയവനം
Sangre de Cristo Mountains in Carson National Forest
Map showing the location of കാർസൺ ദേശീയവനം
Map showing the location of കാർസൺ ദേശീയവനം
Locationന്യൂ മെക്സിക്കോ, അമേരിക്കൻ ഐക്യനാടുകൾ
Nearest cityTaos, NM
Coordinates36°31′02″N 106°04′01″W / 36.517222°N 106.066944°W / 36.517222; -106.066944
Area1,391,674 acres (5,631.90 km2)[1]
EstablishedJuly 1, 1908[2]
Governing bodyU.S. Forest Service
WebsiteCarson National Forest

കാർസൺ ദേശീയവനം അമേരിക്കൻ ഐക്യനാടുകളിലെ ന്യൂ മെക്സിക്കോ സംസ്ഥാനത്തിന് വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ദേശീയ വനമാണ്. ഏകദേശം 6,070 ചതുരശ്ര കിലോമീറ്റർ (1.5 ദശലക്ഷം ഏക്കർ) ഭൂവിസ്തൃതിയുള്ള ഈ ദേശീയവനത്തിൻറെ നിയന്ത്രണം യുണൈറ്റഡ് സ്റ്റേറ്റ്സ് ഫോറസ്റ്റ് സർവീസിൻറെ മേൽനോട്ടത്തിലാണ്. വിനോദം, മേച്ചിൽ, വിഭവങ്ങൾ വേർതിരിച്ചെടുക്കൽ എന്നിവയ്ക്കായി വനത്തിൻറെ  ഉപയോഗം അനുവദിക്കുന്ന ഒരു "മിക്സഡ് യൂസ്" നയമാണ് ഫോറസ്റ്റ് സർവീസ് ഇവിടെ നടപ്പാക്കിയിരിക്കുന്നത്.

ഭൂമിശാസ്ത്രം[തിരുത്തുക]

ആറ് റേഞ്ചർ ജില്ലകളാൽ നിയന്ത്രിക്കപ്പെടുന്ന നാല് വ്യത്യസ്ത പ്രദേശങ്ങളായി ഈ വനം വിഭജിക്കപ്പെട്ടിരിക്കുന്നു. സാംഗ്രെ ഡി ക്രിസ്റ്റോ പർവതനിരകളുടെ കിഴക്ക് ഭാഗത്ത് താവോസ് പ്യൂബ്ലോയാൽ വേർതിരിക്കപ്പെടുന്ന രണ്ട് ജില്ലകളുണ്ട്. വനത്തിൻറെ പടിഞ്ഞാറൻ ഭാഗത്ത് സാൻ ജുവാൻ പർവതനിരകളിൽ, സാന്താ ഫേ, റിയോ ഗ്രാൻഡെ ദേശീയ വനങ്ങൾക്കിടയിലായി രണ്ടും സാൻ ജുവാൻ തടത്തിൽ മറ്റൊന്നുമായി മൂന്ന് സംയോജിത ജില്ലകളുണ്ട്.[3] പ്രധാനമായും റിയോ അരിബ (ഏക്കറിന്റെ 63.4%), താവോസ് (34.65%) കൗണ്ടികളിലായാണ് ഈ വനം സ്ഥിതി ചെയ്യുന്നതെങ്കിലും ചെറിയ പ്രദേശങ്ങൾ കിഴക്കോട്ട് പടിഞ്ഞാറൻ മോറ, കോൾഫാക്സ് കൗണ്ടികളിലേയ്ക്ക് വ്യാപിച്ചുകിടക്കുന്നു.[4] 13,161 അടി (4,011 മീറ്റർ) ഉയരമുള്ള ന്യൂ മെക്സിക്കോയിലെ ഏറ്റവും ഉയർന്ന പർവതമായ വീലർ പീക്ക് ദേശീയ വനത്തിലാണ് സ്ഥിതി ചെയ്യുന്നത്.

അവലംബം[തിരുത്തുക]

  1. "Land Areas of the National Forest System" (PDF). U.S. Forest Service. January 2012. Retrieved June 26, 2012.
  2. "The National Forests of the United States" (PDF). Forest History Society. Retrieved November 2, 2017.
  3. Land Management Plan, Carson National Forest (pdf), September 21, 2021
  4. USFS Ranger Districts by State
"https://ml.wikipedia.org/w/index.php?title=കാർസൺ_ദേശീയവനം&oldid=3926500" എന്ന താളിൽനിന്ന് ശേഖരിച്ചത്