കാർല ജുർവെറ്റ്സൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Karla Jurvetson
കാർല ജുർവെറ്റ്സൺ
ജനനം
Karla Tinklenberg

1966
വിദ്യാഭ്യാസംBachelors in Human Biology, Stanford University

M.D., University of California School of Medicine

Residency, Stanford Hospital
തൊഴിൽPhysician, philanthropist, political organizer

Karla Jurvetson (born 1966) ഒരു അമേരിക്കൻ ഫിസിഷ്യനും [1] ദാനധർമ്മിയും, ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രമുഖ വരുമാന സ്റോതസ്സുമാണ്.[2] നിറമുള്ള (കറുത്തവർഗ്ഗക്കാർ) സ്ത്രീകളും ഉൾപ്പെടെയുള്ള രാഷ്ട്രീയമായി പ്രാതിനിധ്യം കുറഞ്ഞ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നതിൽ അവൾ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചു.[3] 2018 മുതൽ, അമേരിക്കൻ ജനാധിപത്യവും വോട്ടവകാശവും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളിൽ അവർ സജീവമാണ്.[4]

ജീവിതരേഖ[തിരുത്തുക]

കാർല ജുർവെറ്റ്‌സൺ കണക്റ്റിക്കട്ടിലെ ന്യൂ ഹേവനിൽ ജനിച്ചു, കാലിഫോർണിയയിലെ പാലോ ആൾട്ടോയിലാണ് വളർന്നത്.[5] അവളുടെ അമ്മ ഒരു നഴ്‌സായിരുന്നു, അവളുടെ അച്ഛൻ ഒരു ഫിസിഷ്യനും മെഡിക്കൽ സ്കൂൾ പ്രൊഫസറുമായിരുന്നു, അവളുടെ മുത്തച്ഛൻ യുഎസ് നേവിയിലെ ഒരു ക്രിസ്ത്യൻ ചാപ്ലിൻ ആയിരുന്നു.[6] സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബഹുമതികളോടെയും വ്യത്യസ്തതയോടെയും ഹ്യൂമൻ ബയോളജിയിൽ ബിരുദവും, യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ സ്കൂൾ ഓഫ് മെഡിസിനിൽ മെഡിക്കൽ ഡോക്ടറേറ്റും നേടി, സ്റ്റാൻഫോർഡ് ഹോസ്പിറ്റലിൽ റെസിഡൻസിയും പൂർത്തിയാക്കി.

ഔദ്യോഗിക ജീവിതം[തിരുത്തുക]

കാലിഫോർണിയയിലെ ലോസ് ആൾട്ടോസിൽ ഒരു പ്രൈവറ്റ് പ്രാക്ടീസ് ഫിസിഷ്യനായി ജുർവെറ്റ്സൺ ജോലി ചെയ്യുന്നു.[7]

റഫറൻസുകൾ[തിരുത്തുക]

  1. Jones, Natalie (2 November 2018). "Midterm big spenders: the top 20 political donors this election". The Guardian.
  2. "Dr. Karla Jurvetson". Sharecare. ShareCare. Retrieved 4 October 2018.
  3. "Meet Karla Jurvetson, the Bay Area megadonor who helped make 2018 the 'year of the woman'". The Mercury News (in അമേരിക്കൻ ഇംഗ്ലീഷ്). 2018-11-25. Retrieved 2023-01-17.
  4. "The Los Altos Shrink Taking Over Washington". Puck (in അമേരിക്കൻ ഇംഗ്ലീഷ്). 2021-09-21. Retrieved 2023-01-17.
  5. "Jared Tinklenberg, noted Alzheimer's disease researcher, dies at 80".
  6. "Jared Tinklenberg", Wikipedia (in ഇംഗ്ലീഷ്), 2023-01-04, retrieved 2023-01-26
  7. Jurvetson, Karla. "Dr. Karla Jurvetson, MD". AmWell. AmWell. Archived from the original on 2019-07-09. Retrieved 1 July 2018.
"https://ml.wikipedia.org/w/index.php?title=കാർല_ജുർവെറ്റ്സൺ&oldid=3902386" എന്ന താളിൽനിന്ന് ശേഖരിച്ചത്