കാർലോ ഡോൾസി
ദൃശ്യരൂപം
കാർലോ ഡോൾസി | |
---|---|
ജനനം | |
മരണം | ജനുവരി 17, 1686 | (പ്രായം 69)
ദേശീയത | Italian |
അറിയപ്പെടുന്നത് | Painting |
പ്രസ്ഥാനം | Baroque |
കാർലോ ഡോൾസി ഇറ്റാലിയൻ ചിത്രകാരനായിരുന്നു. ഇദ്ദേഹം 1616 മേയ് 25-ന് ഫ്ലോറൻസിൽ ജനിച്ചു. ജീവിതകാലം മുഴുവൻ ജന്മദേശത്ത് താമസിച്ച ഡോൾസി കർമനിരതനായിരുന്നു. തികഞ്ഞ ഈശ്വര ഭക്തനായിരുന്നതിനാൽ മതപരമായ വിഷയങ്ങൾ ക്യാൻവാസിൽ പകർത്തുവാനാണ് ഉത്സുകനായത്. ഇദ്ദേഹത്തിന്റെ മനോഹര ചിത്രങ്ങൾ ഇറ്റലിയിലും ഇംഗ്ലണ്ടിലും ഒരുപോലെ പ്രചാരം നേടി. എങ്കിലും ആധുനിക കാലത്ത് ഇദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് അംഗീകാരം കുറഞ്ഞതായി കാണുന്നു. അതേസമയം ഡോൾസി യുടെ പോർട്രെയ്റ്റുകൾക്ക് ഇന്നും ആരാധകർ ഏറെയുണ്ട്. ലിയോ പോൾഡ് ക-നെ വിവാഹം ചെയ്ത ക്ലോഡിയാ ഫെലിസിന്റെ പോർട്രെയ്റ്റ് തയ്യാറാക്കാനായി ഡോൾസി ഒരിക്കൽ ഫ്ലോറൻസിൽ നിന്ന് ഇൻസ്ബ്രൂക്കിലേക്കു പോയിട്ടുണ്ട്. സർ തോമസ് ബെയ്ൻസിന്റെ പോർട്രെയ്റ്റാണ് പ്രശസ്തി നേടിയ മറ്റൊരു കലാസൃഷ്ടി. 1686 ജനുവരി 17-ന് ഫ്ലോറൻസിൽ ഇദ്ദേഹം അന്തരിച്ചു.
കാർലോ ഡോൾസിന്റെ ചിത്രങ്ങൾ
[തിരുത്തുക]-
Magdalen -
Saint Cecilia -
Saint Cecilia -
San Simone -
St Casimir -
Saint with golden heart -
David with Head of Goliath -
St Matthew -
St Philip Benizzi -
Diogenes -
Moses -
Salome and Head of St. John the Baptist -
Still-life Flowers -
Still-life Flowers -
St Catherine of Siena -
Mater Dolorosa -
Madona -
Annunciation -
Annuciation Virgin -
Annuciation Angel -
Madonna and Child -
Madonna and Child -
Jesus with flowers (1663) -
Guardian Angel -
Cruxifixion of St. Andrew -
Vision of St. Luigi (1675) -
Claudia Felicitas of Austria -
Claudia Felicitas of Austria -
Teresa Bucherelli -
Vittoria della Rovere -
Vittoria della Rovere as Widow
-
Mattias de' Medici (1635) -
Ainolfo de Bardi -
Sir Thomas Baines
അവലബം
[തിരുത്തുക]- http://www.artcyclopedia.com/artists/dolci_carlo.html
- http://www.newadvent.org/cathen/05093b.htm
- http://www.britannica.com/EBchecked/topic/168127/Carlo-Dolci
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡോൾസി, കാർലോ (1616 - 86) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |