കാർപൂളിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ധനക്ഷാമത്തെ തുടർന്ന് കാർപൂളിംഗ് പ്രോൽസാഹിപ്പിക്കുന്ന ഒരു സൂചനാ ബോർഡ്

കാർ യാത്രകൾ പങ്കിടുന്നതിലൂടെ ഒന്നിലധികം ആളുകൾ ഒരു കാറിൽ യാത്രചെയ്യുകയും, നിരവധി വാഹനങ്ങൾ നിരത്തിലിറക്കുന്നത് ഒഴിവാക്കപ്പെടുകയും ചെയ്യുന്നതിനെ കാർപൂളിംഗ് (കാർ പങ്കിടൽ, സവാരി പങ്കിടൽ) എന്ന് വിളിക്കുന്നു. ഓൺലൈൻ ഗതാഗത നെറ്റ്‌വർക്ക് കമ്പനിയായ യൂബറിന്റെ വരവോടെയാണ് കാർപൂളിംഗ് വ്യാപകമായത്. [1] കാർപൂൾ യാത്രകളിൽ ഭൂരിഭാഗവും (60% ത്തിൽ കൂടുതൽ) കുടുംബാംഗങ്ങൾ ആണെങ്കിൽ അതിനെ "ഫാം-പൂളുകൾ" എന്നു വിളിക്കുന്നു. [2]

പ്രയോജനങ്ങൾ[തിരുത്തുക]

ഒരു വാഹനം കൂടുതൽ ആളുകൾ ഉപയോഗിക്കുന്നതിലൂടെ, കാർപൂളിംഗ് ഓരോ വ്യക്തിയുടെയും യാത്രാ ചെലവ് കുറയ്ക്കുന്നു: ഇന്ധനച്ചെലവ്, ടോൾ, ഡ്രൈവിംഗിന്റെ സമ്മർദ്ദം എന്നിവയും ഒഴിവാക്കുന്നു. യാത്രകൾ പങ്കിടുന്നതുവഴി അന്തരീക്ഷ മലിനീകരണം, കാർബൺ ബഹിർഗമനം, റോഡുകളിലെ ഗതാഗതക്കുരുക്ക്, പാർക്കിംഗ് സ്ഥലങ്ങളുടെ ആവശ്യകത എന്നിവ കുറയ്ക്കുന്നതിനാൽ കാർപൂളിംഗ് കൂടുതൽ പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ യാത്രാമാർഗ്ഗമാണ്. അധിക മലിനീകരണം അല്ലെങ്കിൽ ഉയർന്ന ഇന്ധനവിലയുള്ള സമയങ്ങളിൽ കാർപൂളിംഗിനെ അധികൃതർ പ്രോത്സാഹിപ്പിക്കുന്നു. ഒരു കാറിന്റെ മുഴുവൻ ഇരിപ്പിട ശേഷിയും ഉപയോഗിക്കുന്നതിനുള്ള ഒരു നല്ല മാർഗ്ഗമാണ് കാർപൂളിംഗ്. [3]

മെട്രോ സിറ്റികളിലും മറ്റും ജോലി ചെയ്യുന്നവർക്കും, കൂടുതൽ ജനസാന്ദ്രത ഉള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർക്കും കാർപൂൾ യാത്ര കൂടുതൽ പ്രയോജനകരമാണ്. എന്നിരുന്നാലും, ജോലിസ്ഥലത്ത് കൂടുതൽ സമയം ചെലവഴിക്കുന്ന ആളുകൾ, പ്രായമായവർ, വീട്ടുടമസ്ഥർ എന്നിവരിൽ കാർപൂളിംഗ് സാധ്യത വളരെ കുറവാണ്. [4]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാർപൂളിംഗ്&oldid=3256892" എന്ന താളിൽനിന്ന് ശേഖരിച്ചത്