കാർത്തവീര്യ വിജയം ആട്ടക്കഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കാർത്തികതിരുനാൾ രാമവർമ്മയുടെ സദസ്യനായിരുന്ന പുതിയിക്കൽ കോവിലകത്ത് തമ്പാൻ രചിച്ച ആട്ടക്കഥയാണ് കാർത്തവീര്യവിജയം.കഥകളിരംഗത്ത് സുപ്രധാനമായ സ്ഥാനം ഈ ആട്ടക്കഥയ്ക്കുണ്ട്.കത്തിവേഷത്തിന്റെ പ്രാധാന്യം വർദ്ധമാനമായിക്കൊണ്ടിരുന്ന കാലത്താണ് ഈ കഥയുടെ ആവിർഭാവം.

കഥാസംഗ്രഹം[തിരുത്തുക]

ഹേഹയ രാജ്യത്തെ ശക്തനായ രാജാവായിരുന്നു കാർത്തവീര്യാർജ്ജുനൻ. മാഹിഷ്മതിയായിരുന്നു അദ്ദേഹത്തിന്റെ രാജധാനി. അക്കാലത്ത് രാവണന്റെ ദുർനയങ്ങൾ കൊണ്ട് മഹർഷിമാർ ആകെ വിഷമിച്ചു. നാരദൻ ഇക്കാര്യൻ കാർത്തവീര്യനെ അറിയിക്കുന്നു.രാവണനെ നേരിട്ടുകൊള്ളാമെന്നു കാർത്തവീര്യൻ സമ്മതിയ്ക്കുകയും ചെയ്യുന്നു. പിന്നീട് നാരദൻ പർവ്വതനോടൊപ്പം രാവണനെക്കണ്ട് കാർത്തവീര്യന്റെ അഹങ്കാരം ശമിപ്പിയ്ക്കണമെന്നു അഭ്യർത്ഥിയ്ക്കുന്നു.ഉടൻ രാവണൻ തന്റെ സേനയോടൊപ്പം കാർത്തവീര്യനെ നേരിടാനായി പുറപ്പെടുന്നു. ഇതേസമയം ജലക്രീഡ നടത്തുകയായിരുന്ന കാർത്തവീര്യൻ തന്റെ ആയിരം കൈകൾ ഉപയോഗിച്ച് നർമ്മദയിൽ ജലം തടുത്തുനിർത്തി വെള്ളപ്പൊക്കമുണ്ടാക്കി.ശിവപൂജ നടത്തിക്കൊണ്ടിരുന്ന രാവണന്റെ പൂജാദ്രവ്യങ്ങൾ ഈ പ്രളയത്തിൽ ഒലിച്ചുപോകുന്നു.ഇതിന്റെ കാര്യം തിരക്കിയിറങ്ങിയ രാവണന്റെ മന്ത്രി പ്രഹസ്തൻ കാർത്തവീര്യന്റെ സൈന്യവുമായി ഏറ്റുമുട്ടുന്നു. അനന്തരം രാവണനും കാർത്തവീര്യനും നേരിട്ട് ഏറ്റുമുട്ടുന്നു. യുദ്ധത്തിൽ രാവണനെ കാർത്തവീര്യൻ ബന്ധിച്ച് ചന്ദ്രഹാസം കൈക്കലാക്കി രാജധാനിയിലേയ്ക്കു മടങ്ങുന്നു. പിന്നീട് രാവണനെ പുലസ്ത്യമഹർഷിയുടെ അപേക്ഷപ്രകാരം മോചിപ്പിയ്ക്കുന്നു.[1][2]

അവലംബം[തിരുത്തുക]

  1. ആട്ടക്കഥാസാഹിത്യം . കേ: ഭാ: ഇ. 1999 പേജ് 199
  2. ആർ.സി. പുന്നയ്ക്കാത്ത് (നവംബർ 11, 2015). "കാർത്തവീര്യാർജ്ജുനൻ". ജന്മഭൂമി. മൂലതാളിൽ നിന്നും 2015-11-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-11-11.