കാർണേഷൻ, ലില്ലി, ലില്ലി, റോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Carnation, Lily, Lily, Rose
John Singer Sargent - Carnation, Lily, Lily, Rose - Google Art Project.jpg
കലാകാ(രൻ/രി)John Singer Sargent
വർഷം1885 (1885)
അളവുകൾ174.0 cm × 153.7 cm (68.5 in × 60.5 in)
സ്ഥലംTate Britain

1885-86-ൽ ആംഗ്ലോ-അമേരിക്കൻ ചിത്രകാരനായ ജോൺ സിംഗർ സാർജന്റ് വരച്ച എണ്ണ ഛായാചിത്രമാണ് കാർണേഷൻ, ലില്ലി, ലില്ലി, റോസ്.[1]ഒരു ദിവസത്തിൻറെ വൈകുന്നേരം വെളുത്ത വസ്ത്രങ്ങൾ ധരിച്ചിരിക്കുന്ന രണ്ടു കൊച്ചുകുട്ടികൾ കടലാസ് വിളക്കുകൾ പ്രകാശിപ്പിക്കുന്നത് പെയിന്റിംഗിൽ ചിത്രീകരിക്കുന്നു. പിങ്ക് റോസാപ്പൂക്കൾ നിറഞ്ഞ തോട്ടത്തിൽ മഞ്ഞ നിറമുള്ള പുഷ്പങ്ങളും, ഉയരമുള്ള വെളുത്ത ലില്ലിപ്പൂക്കൾ (ഒരുപക്ഷെ ജാപ്പനീസ് പർവ്വത ലില്ലി, ലിലിയം ഔറാറ്റം) അവർക്കു പിന്നിൽ കാണാം. ഈ ചിത്രത്തിൽ കൂടുതലും പച്ച നിറമുള്ള ഇലകൾ കാണാം. ചകവാളമോ ആഴത്തിലുള്ള ഒരു വികാരം നൽകാൻ മറ്റ് തിരശ്ചീന രേഖയോ ഒന്നും തന്നെയില്ല. കാഴ്ചക്കാരന് കുട്ടികളുമായി ഒരേ തലത്തിലുള്ള കാഴ്ചകളാണ് തോന്നുന്നത്. അതുമാത്രമല്ല മറിച്ച് കുട്ടികൾ താഴേക്ക് നോക്കുന്നു.

പെയിന്റിംഗിലെ രണ്ടു വിഷയങ്ങളായ പെൺകുട്ടികൾ ചിത്രകാരനായ സാർജന്റെ ഒരു സുഹൃത്ത് ഫ്രെഡറിക് ബർണാർഡിൻറെ മക്കളാണ്. -സാർജന്റെ യഥാർത്ഥ മാതൃകയായ ഫ്രാൻസിസ് ഡേവിസ് മില്ലറ്റിന്റെ അഞ്ച് വയസ്സുള്ള മകൾ, കറുത്ത മുടിയുള്ള കാതറിനെ മാറ്റി, 11 വയസ്സായ ഇടതുവശത്തുള്ള ഡോളിയെയും ഏഴുവയസ്സായ വലതുവശത്തുള്ള പോളിയെയും, അവരുടെ ഭംഗിയുള്ള ഇരുണ്ട മുടി കണ്ട് മാതൃകയായി തിരഞ്ഞെടുത്തു.[2]ജോസഫ് മാസ്സിങ്ഹിയുടെ പ്രശസ്തമായ "എ ഷെപ്പേർഡ്സ് ടെൽ മി" ഗാനത്തിലെ പല്ലവിയിൽ സൂചിപ്പിച്ചിരിക്കുന്ന ഫ്ലോറ അവളുടെ തലയിൽ കാർണേഷൻ, താമര, ലില്ലി എന്നീ പൂക്കളുടെ ഒരു റീത്ത് ധരിച്ചിരിക്കുന്നതിൽ നിന്നാണ് ഈ ചിത്രത്തിൻറെ ശീർഷകം പരാമർശിക്കുന്നത്.[3]

അവലംബം[തിരുത്തുക]

  1. "Tate Gallery". ശേഖരിച്ചത് February 5, 2013.
  2. "Catalogue entry: 'Carnation, Lily, Lily, Rose', John Singer Sargent, 1885-6". Tate. ശേഖരിച്ചത് 31 May 2017.
  3. ""Ye Shepherds Tell Me" by Joseph Mazzinghi". John Singer Sargent Virtual Gallery. മൂലതാളിൽ നിന്നും 3 June 2013-ന് ആർക്കൈവ് ചെയ്തത്.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]