കാർണേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാർണേജ്
പോസ്റ്റർ
സംവിധാനംറൊമാൻ പൊളാൻസ്കി
നിർമ്മാണംസെയിദ് ബിൻ സെയിദ്
തിരക്കഥ
ആസ്പദമാക്കിയത്ഗോഡ് ഓഫ് കാർണേജ്
by യാസ്മിന റേസ
അഭിനേതാക്കൾ
സംഗീതംഅലക്സാൻഡ്രേ ദെസ്പ്ലാറ്റ്
ഛായാഗ്രഹണംPaweł Edelman
ചിത്രസംയോജനംHervé de Luze
സ്റ്റുഡിയോ
വിതരണം
റിലീസിങ് തീയതി
 • 1 സെപ്റ്റംബർ 2011 (2011-09-01) (Venice)
 • 18 നവംബർ 2011 (2011-11-18) (Spain)
 • 24 നവംബർ 2011 (2011-11-24) (Germany)
 • 7 ഡിസംബർ 2011 (2011-12-07) (France)
 • 20 ജനുവരി 2012 (2012-01-20) (Poland)
രാജ്യം
 • ഫ്രാൻസ്
 • ജർമ്മനി
 • പോളണ്ട്
 • സ്പെയിൻ
ഭാഷഇംഗ്ലീഷ്
ബജറ്റ്$25 മില്യൺ[1]
സമയദൈർഘ്യം80 minutes[2]
ആകെ$27,603,069[3]

2011 ൽ റോമൻ പൊളാൻസ്കിയുടെ സംവിധാനത്തിൽ ‍പുറത്തിറങ്ങിയ ആക്ഷേപഹാസ്യ ചലച്ചിത്രമാണ് കാർണേജ്. ഫ്രഞ്ച് നാടകകൃത്തായ യെസ്മിന റെസയുടെ 'ഗോഡ് ഓഫ് കാർനേജ്' എന്ന നാടകത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചത്.[4] റെസയും പൊളാൻസ്കിയും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജൂഡി ഫോസ്റ്റർ, കേറ്റ് വിൻസ്ലെറ്റ്, ക്രിസ്റ്റഫ് വാൾട്ട്സ്, ജോൺ സി റെല്ലീ എന്നിവർ കാർനേജിൽ പ്രധാന കഥാപാത്രങ്ങളെയവതരിപ്പിക്കുന്നു.

കഥാപശ്ചാത്തലം[തിരുത്തുക]

സ്ക്കൂൾ കുട്ടികളായ സാക്കറി കോവൻ ഏഥൻ ലോങ്ങ്സ്ട്രീറ്റ് എന്നിവർ പാർക്കിൽ കളിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ നിന്നുമാണ് സിനിമ ആരംഭിക്കുന്നത്. ഇടയ്ക്ക് സാക്കറി ഏഥനെ കളിക്കിടയിൽ മർദ്ദിക്കുന്നു. പ്രശ്നപരിഹാരത്തിനായി സാരമായി പരിക്കേറ്റ ഏഥന്റെ വീട്ടിൽ സാക്കറിയുടെ മാതാപിതാക്കളെത്തുന്നു. എന്നാൽ തർക്കപരിഹാര സംഭാഷണങ്ങൾ ലക്ഷ്യത്തിൽ നിന്നും പിന്തിരിഞ്ഞ് പരസ്പരമുള്ള കലഹത്തിലേക്കു വഴിമാറിക്കൊണ്ടിരിക്കുന്നു. നിസ്സാരമായ കാര്യങ്ങളെ ഊതിപ്പെരുപ്പിച്ച് മാതാപിതാക്കൾ വഴക്കടിക്കന്നതിനെ ചടുലമായി സിനിമയിലവതരിപ്പിക്കുന്നു. അതിനിടെ സാക്കറിയും ഏഥനും ( ആർക്കുവേണ്ടിയാണോ മുതിർന്നവർ വഴക്കുകൂടിക്കൊണ്ടിരുന്നത്) സന്തോഷത്തോടെ പാർക്കിൽ കളി തുടരുന്നിടത്ത് സിനമയവസാനിക്കുന്നു.

അഭിനേതാക്കൾ[തിരുത്തുക]

 • ജൂഡി ഫോസ്റ്റർ - പെനലപ്പ് ലോങ്ങ്സ്ട്രീറ്റ്
 • ‍ജോൺ സി റെല്ലീ - മൈക്കിൾ ലോങ്ങ്സ്ട്രീറ്റ്
 • കേറ്റ് വിൻസ്ലെറ്റ് - നാൻസി ക്രൌൺ‌
 • ക്രിസ്റ്റഫർ വാൾട്ട്സ് - അലൻ ക്രൊൺ
 • ഇൽവിസ് പൊളാൻസ്കി - സാക്കറി ക്രൌൺ
 • ഇലിയറ്റ് ബെർജർ- ഏഥൻ ലോങ്ങ് സ്ട്രീറ്റ്

അവലംബം[തിരുത്തുക]

 1. "Box office / business for 'Carnage' (2011)". IMDb. Amazon.com. Retrieved 23 November 2011.
 2. "'Carnage' (15)". British Board of Film Classification. 7 October 2011. Retrieved 7 October 2011.
 3. "Carnage (2011)". Box Office Mojo. Retrieved 23 November 2011.
 4. Hopewell J. & Keslassy E. (1 November 2010). "Polanski's 'Carnage' rolls out sales". Variety. Retrieved 16 April 2011.
"https://ml.wikipedia.org/w/index.php?title=കാർണേജ്&oldid=2296353" എന്ന താളിൽനിന്ന് ശേഖരിച്ചത്