കാർഡൻ സന്ധി
ദൃശ്യരൂപം
ഏതു ദിശയിലേക്കും തിരിയാൻ സമ്മതിക്കുന്ന തരത്തിലുള്ള സന്ധിയെയാണു് കാർഡൻ സന്ധി (യൂണിവേഴ്സൽ സന്ധി) എന്നു പറയുന്നതു്. ഭ്രമണത്തിലേർപ്പെട്ടിരിക്കുന്ന രണ്ടു ഷാഫ്റ്റുകളെ തമ്മിൽ ബന്ധിപ്പിക്കാനാണു് ഇതു പ്രധാനമായും ഉപയോഗിക്കുന്നതു്. തമ്മിൽ 90 ഡിഗ്രിയിൽ വച്ചിരിക്കുന്ന ഒരു ജോഡി ഷാഫ്റ്റുകൾ കൊണ്ടാണു് ഇതു നിർമ്മിച്ചിരിക്കുന്നതു്. ഗെറോലാമോ കാർഡനോ എന്ന ഇറ്റാലിയൻ ഗണിതശാസ്ത്രജ്ഞനാണു് ഇതിന്റെ ബലത്തെ വിതരണം ചെയ്യാനുള്ള കഴിവിനെക്കുറിച്ച് ആദ്യം പ്രതിപാധിച്ചതു്.