കാൻഹയ ലാൽ മിശ്ര
Pt. Kanhaiya Lal Misra കാൻഹയ ലാൽ മിശ്ര | |
---|---|
അഡ്വക്കേറ്റ് ജനറൽ (യു.പി) ഇന്ത്യ | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Azamgarh, United Province, British India (now Mau, Uttar Pradesh, India) | 31 ഓഗസ്റ്റ് 1903
മരണം | 14 ഒക്ടോബർ 1975 Allahabad, Uttar Pradesh, India | (പ്രായം 72)
ദേശീയത | ഇന്ത്യൻ |
The judicial wheel is rounded with equality, oiled with honour and functions smoothly with honesty – principally when both members of the Bench and Bar shoulder their responsibilities seriously
— Pt.Kanhaiya Lal Misra
ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രവർത്തകനും നാലാമത്തെ ഉത്തർപ്രദേശ് അഡ്വക്കേറ്റ് ജനറലുമായിരുന്നു കാൻഹയ ലാൽ മിശ്ര (1903 ഓഗസ്റ്റ് 31 - 1975 ഒക്ടോബർ 14).[1] ഉത്തർപ്രദേശിലെ അയാംഗഢ് ജില്ലയിൽ മറാദ്പൂർ ഗ്രാമത്തിലെ ഒരു ബ്രാഹ്മണ കുടുംബത്തിൽ ആയിരുന്നു ജനിച്ചത്. 1952 മുതൽ 1969 വരെ അഭിഭാഷക ജനറലായി സേവനം ചെയ്‌തു.
ജീവിതം
[തിരുത്തുക]ശ്രീകൃഷ്ണ ജന്മാഷ്ടമി ദിവസം ജനിച്ചതിനാൽ മാതാപിതാക്കൾ അദ്ദേഹത്തെ കാൻഹയ ലാൽ എന്ന നാമം നൽകി. അഞ്ച് മക്കളിൽ മൂത്തയാളായിരുന്നു. അദേഹത്തിന്റെ പിതാവ് ബാജിനാഥ് മിശ്ര അസ്സാംഗഢ് ബാറിൽ ഒരു സിവിൽ ക്രിമിനൽ അഭിഭാഷകൻ ആയിരുന്നു.
മിശ്ര രണ്ടു വട്ടം വിവാഹിതനായി.[2] സാവിത്രി ദേവിയായുള്ള ആദ്യ വിവാഹത്തിൽ രണ്ട് മക്കളായ ശാന്തി (മകൾ), വിജയ് പ്രകാശ് (മകൻ) എന്നിവർ ഉണ്ടായിരുന്നു. സാവിത്രി ദേവി മരിച്ച ശേഷം, ഗായത്രി ദേവിയെ വിവാഹം കഴിച്ചു. അതിൽ രവീന്ദ്ര പ്രകാശ് (മകൻ), അജയ് പ്രകാശ് (മകൻ), ജ്യോതി (മകൾ), പ്രീതി (മകൾ), രഞ്ജൻ (മകൻ), മുണ്ടീന്ദ്ര (മകൻ) എന്നി മക്കൾ ഉണ്ട്.[3]
വിദ്യാഭ്യാസം
[തിരുത്തുക]ഡോ. ആനി ബസന്റ് കീഴിൽ വാരാണസിയിൽ ഉള്ള ഒരു വിദ്യാലയത്തിൽ ലാൽ മിശ്ര പഠിച്ചിട്ടുണ്ട്. 1925 ൽ ഇക്കണോമിക്സിൽ ബിരുദം നേടി. 1926 ൽ ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയിൽ ഇംഗ്ലീഷിൽ 150/150 നേടിയെടുത്തു, 1927 ൽ നിയമ പരീക്ഷ പാസ്സാക്കി ബാറിൽ ചേർന്നു.[4]
തൊഴിൽ ജീവിതം
[തിരുത്തുക]അഡ്വക്കറ്റ് ജനറൽ യു.പി. (ഇന്ത്യ)
[തിരുത്തുക]1935 ൽ അഡ്വക്കേറ്റ് ജനറലിന്റെ പദവി രൂപീകരിക്കപ്പെട്ടതിനെത്തുടർന്ന് ഉത്തർപ്രദേശിലെ നാലാമത്തെ അഡ്വക്കേറ്റ് ജനറലായി കെ.എൽ. മിശ്ര സ്ഥാനമേറ്റു. 1935 ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യാ ആക്ട് പ്രകാരം ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവിശ്യയിലെ ആദ്യത്തെ ഉത്തരവാദിത്തമുള്ള പ്രതിനിധി ഭരണകൂടം രൂപീകരിച്ചു. 1952 മുതൽ 1969 വരെ 17 വർഷം അദ്ദേഹം ഈ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. 2015 ഒക്ടോബർ വരെ ഇത് ഒരു റെക്കോർഡായിരുന്നു.
1969 ൽ - അദ്ദേഹത്തിന്റെ ഭാര്യ മരണമടയുകയും, അഡ്വക്കേറ്റ് ജനറൽ സ്ഥാനം അദ്ദേഹം രാജിവെക്കുകയും ചെയ്‌തു.
കാൻഹയ ലാൽ മിശ്ര വരെ ഉള്ള അഡ്വക്കേറ്റ് ജനറൽമാർ:[5]
- 1937 - ആദ്യ അഡ്വക്കേറ്റ് ജനറൽ - Dr. Narain Prasad Asthana
- 1942 - രണ്ടാമത്തെ അഡ്വക്കേറ്റ് ജനറൽ, ആദ്യ പാകിസ്താൻ അഡ്വക്കേറ്റ് ജനറൽ 1947 - Mr. Mohammad Wasim
- 1947 - മൂന്നാമത്തെ അഡ്വക്കേറ്റ് ജനറൽ - Sir Peary Lal Banerji
- 1952 - നാലാമത്തെ അഡ്വക്കേറ്റ് ജനറൽ 1952 മുതൽ 1969 വരെ - കാൻഹയ ലാൽ മിശ്ര
സാമൂഹിക സേവനം
[തിരുത്തുക]1942 ൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരകാലത്ത് ജവഹർലാൽ നെഹ്രു, ലാൽ ബഹദൂർ ശാസ്ത്രി, പുരുഷോത്തം ദാസ് ടണ്ടൻ എന്നിവരോടൊപ്പം നൈനി സെൻട്രൽ ജയിലിൽ തടവിലാക്കപ്പെട്ടു.[6] 1961 മുതൽ 1969 വരെ ബാർ കൗൺസിലിന്റെ ചെയർമാനുംമുൻ അലഹബാദ് ബാർ അസോസിയേഷൻ പ്രസിഡന്റുമായിരുന്നു.[7]
അവലംബം
[തിരുത്തുക]- ↑ Misra, Munindra (2014-03). Pt. Kanhaiya Lal Misra - My Father (in ഇംഗ്ലീഷ്). Partridge Publishing. ISBN 9781482818567.
{{cite book}}
: Check date values in:|date=
(help) - ↑ "klmisra | Self & Wives". klmisra (in ഇംഗ്ലീഷ്). Retrieved 2018-08-31.
- ↑ Misra, Munindra (3 June 2014). Pt. Kanhaiya Lal Misra - My Father (First ed.). India: Partridge Publishing. p. 202. ISBN 978-1482818567.
- ↑ Misra, Munindra (2014-03). Pt. Kanhaiya Lal Misra - My Father (in ഇംഗ്ലീഷ്). Partridge Publishing. ISBN 9781482818567.
{{cite book}}
: Check date values in:|date=
(help) - ↑ http://www.allahabadhighcourt.in/event/MyPredecessorsinOfficeKLMisra.pdf
- ↑ http://pdtandon.in/?page_id=1309
- ↑ http://www.allahabadhighcourt.in/event/HistoryoftheHighCourtBarAssociationSNVARMA.pdf
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- Pt. K.L. Misra, Advocate General U.P.
- Poem by Pt. K.L. Misra
- Some Articles by Pt. Kanhaiya Lal Misra
- Many Splendoured Man by Sri Siddhartha Shankar Ray (Allahabad High Court Centenary)
- Pt. Kanhaiya Lal Misra[പ്രവർത്തിക്കാത്ത കണ്ണി]
- Pt. K.L. Misra
- Allahabad High Court Centenary Celebration (1866-1966) Vol. 1 & 2 and Post Centenary Silver Jubilee Celebration (1866-1991) Vol. 1 & 2
- Keynote Address on the 100th Birth Anniversary of Pt. K.L Misra - Lecture on Spirituality and Law