കാസർഗോഡൻ നെല്ലിനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആവാസവ്യവസ്ഥയുമായി ബന്ധപ്പെട്ടിരുന്നതും എന്നാൽ അപൂർവ്വമായി കൃഷിചെയ്തുവരുന്നതുമായ നാടൻ നെൽ വിത്തിനങ്ങൾ താഴെക്കാണിക്കുന്നു.

 • കരിന്തടിച്ചൽ :കറുപ്പുനിറമുള്ള നെല്ലിനമാണിവ.100 മുതൽ 110 വരെ ദിവസം മൂപ്പുള്ളതും ചുവന്ന അരിയുമാണിതിന്റെ പ്രത്യേകത. കുന്നിൻപുറങ്ങളിൽ വിതയ്ക്കുന്നു.
 • ചോമൻ :ചുവന്നയിനം നെല്ല്. അരിക്കു സ്വാദില്ല.മലരുണ്ടാക്കാൻ ഉപയോഗിക്കുന്നു.90 മുതൽ 100 വരെ ദിവസം മൂപ്പുള്ള നെല്ലിനമാണിവ.
 • വെള്ളത്തൗവ്വൻ: വെളുത്ത നിറമുള്ള വിത്താണിത്.ചോറ് രുചിയുള്ളതാണ്.കാസർഗോഡൻ കാലാവസ്ഥയുമായി ഏറേ ഇണങ്ങിയത്.
 • തൊണ്ണൂറൻ: 90 ദിവസം മൂപ്പുള്ള ഇനം.പുഞ്ചകൃഷിക്ക് ഉപയോഗിച്ചുവരുന്നു.
 • *കയമ: അപൂർവ്വമായി കൃഷി ചെയ്യപ്പെടുന്ന ഇവ ഉയരത്തിൽ വളരുന്നു. അരി ദീർഘകാലം കേടുകൂടാതെ ഇരിക്കും. ഉയരത്തിൽ വളരുന്നതിനാൽ വിളവു സമയത്ത് വീണുപോകുന്നു.കീട ബാധ കുറവുള്ള വിത്തിനം.
 • *പുഞ്ചക്കയമ: ഉയരത്തിൽ വളരുന്നു.മഞ്ഞ് കാലത്ത് അധിക വിളവ് ലഭിക്കും. ഉണ്ടക്കയമ: ചുവന്ന് ഉരുണ്ട നെൽമണികൾ. മേടം-മകരമാണ് കൊയ്ത്തുകാലം. ചോറിനു അതീവ സ്വാദുണ്ട്.
 • *കണ്ട്രോട്ടി:ഇപ്പോൾ കൃഷിമേഖലയിൽ ലഭ്യമല്ല. ഉപ്പുരസത്തെ പ്രതിരോധിക്കുന്നതിനുള്ള കഴിവ് ഉണ്ട്.അരി വേകുന്നതിനു താമസം ഉണ്ട്.
 • *അരിക്കിരായി:100 ദിവസം മൂപ്പുള്ള ഇനം ; കറുത്ത വിത്തിനം. കഞ്ഞിയാണ് രുചികരം.
 • *രാജക്കയമ: വറുക്കുന്നതിനുള്ള ഒരു നെല്ലിനം.തെയ്യംകെട്ട് ഉത്സവങ്ങൾക്ക് ഈ ഇനം അരി ഉപയോഗിച്ചു വരുന്നുണ്ട്. മലരുണ്ടാക്കാനും കൊള്ളാം. നിറയ്ക്കുന്ന നെല്ല് എന്നും വിശേഷണമുണ്ട്.ചോറിനു സ്വാദില്ലാത്തതിനാൽ പലഹാരങ്ങൾക്ക് ഉപയോഗിക്കാറുണ്ട്.
 • *ഒളാരൻ: ഇപ്പോൾ ലഭ്യമല്ലാത്ത ഇനം 130 ദിവസം മൂപ്പുണ്ട്.ചോറിനു സ്വാദേറിയ ഇനം.ചോന്ന തൗവ്വൻ:നീളമുള്ള നെൽച്ചെടി.പൂഴിയുടെ അംശം കൂടുതലുള്ളിടത്ത് കൃഷിചെയ്യാൻ കഴിയും. ഒറ്റവിളകൃഷിയ്ക്ക് ഉപയുക്തമാണ്.
 • *കുണ്ടിപ്പുല്ലൻ: ചുവപ്പുകലർന്ന മഞ്ഞനിറമുള്ള വിത്ത്. നെല്ലിൽ നീളത്തിൽ ഓത( Grain awn)എന്ന പ്രത്യേകത ഉണ്ട്.
 • *കരുവാടകൻ:ചെളിയുള്ള പാടത്ത് വിതയ്ക്കാൻ കഴിയും. ചാഴിയുടെ ആക്രമണം ചെറുക്കും .ഓരുവെള്ളത്തിൽ വിളവു ലഭിക്കില്ല.
 • *എറോൻ:ഇപ്പോൾ കൃഷിരംഗത്തില്ല.നെൽമണിക്ക് ഏറ (ചിറക്)ഉള്ളതിനാൽ ഈ പേരു ലഭിച്ചു.
 • *പാലപ്പൂവൻ:നെൽമണിക്കും ചെടിക്കും നീളമുള്ള ഇനം.ഇടവപ്പാതിക്ക് കൃഷിയിറക്കുന്നതാണ് രീതി.
 • *നകരി അഥവാ നവര:കീടബാധകൂടുതൽ ഏൽക്കുന്നതിനാൽ വിളവ് കുറവ്. നെല്ലിനു ഔഷധഗുണമുണ്ട്.മേടം-ചിങ്ങം ആണ് വിളവുകാലം.[1]

അവലംബം[തിരുത്തുക]

 1. വിത്തറിവ്-കരുതലും ഭാവിയും. കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. 2017. pp. 65–71. no-break space character in |title= at position 66 (help)
"https://ml.wikipedia.org/w/index.php?title=കാസർഗോഡൻ_നെല്ലിനങ്ങൾ&oldid=2806694" എന്ന താളിൽനിന്ന് ശേഖരിച്ചത്