Jump to content

കാസർകോട് കാദർഭായ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാസർകോട് കാദർഭായ്
പോസ്റ്റർ
സംവിധാനംതുളസീദാസ്
നിർമ്മാണംമുംതാസ് ബഷീർ
കഥകലാഭവൻ അൻസാർ
തിരക്കഥകലൂർ ഡെന്നീസ്
അഭിനേതാക്കൾഇന്നസെന്റ്
ജഗദീഷ്
സിദ്ദിഖ്
സൈനുദ്ദീൻ
അശോകൻ
സുനിത
സുചിത്ര
സംഗീതംജോൺസൺ
ഗാനരചനബിച്ചു തിരുമല
ഛായാഗ്രഹണംസാലൂ ജോർജ്ജ്
ചിത്രസംയോജനംജി. മുരളി
സ്റ്റുഡിയോസിമ്പിൾ പ്രൊഡക്ഷൻസ്
വിതരണംസിമ്പിൾ റിലീസ്
റിലീസിങ് തീയതി1992
രാജ്യംഇന്ത്യ
ഭാഷമലയാളം

തുളസീദാസിന്റെ സംവിധാനത്തിൽ ഇന്നസെന്റ്, ജഗദീഷ്, സിദ്ദിഖ്, സൈനുദ്ദീൻ, അശോകൻ,ആലുംമൂടൻ, സുനിത, സുചിത്ര എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1992-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് കാസർകോട് കാദർഭായ്. 1991-ൽ പുറത്തിറങ്ങിയ മിമിക്സ് പരേഡ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. സിമ്പിൾ പ്രൊഡക്ഷൻസിന്റെ ബാനറിൽ മുംതാസ് ബഷീർ നിർമ്മിച്ച ഈ ചിത്രം സിംപിൾ റിലീസ് ആണ് വിതരണം ചെയ്തത്. കലാഭവൻ അൻസാർ ആണ് ഈ ചിത്രത്തിന്റെ കഥാകാരൻ. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് കലൂർ ഡെന്നീസ് ആണ്.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ് കഥാപാത്രം
ജഗദീഷ് ഉണ്ണി
സിദ്ദിഖ് സാബു
ഇന്നസെന്റ് ഫാദർ തറക്കണ്ടം
അശോകൻ ജിമ്മി
കെ.ബി. ഗണേഷ് കുമാർ
ബാബു ആന്റണി കാസർഗോഡ് കാസിം ഭായ്
ആലുംമൂടൻ കാസർഗോഡ് കാദർ ഭായ്
ബൈജു മനോജ്
സൈനുദ്ദീൻ നിസ്സാർ
അൻസാർ കലാഭവൻ അൻ‌വർ
മാള അരവിന്ദൻ മമ്മൂട്ടി
ശിവജി ഫെഡറിക് ചെറിയാൻ
സാദിഖ് സന്ധ്യയുടെ സഹോദരൻ
പ്രതാപചന്ദ്രൻ ചെറിയാൻ
കീരിക്കാടൻ ജോസ് ഗുണ്ട
സുനിത സന്ധ്യ ചെറിയാൻ
സുചിത്ര ലത
ഫിലോമിന താണ്ടമ്മ
തൃശ്ശൂർ എൽ‌സി

സംഗീതം

[തിരുത്തുക]

ബിച്ചു തിരുമല എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജോൺസൺ ആണ്. ഗാനങ്ങൾ സീ സീ വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. നീലക്കുറുക്കൻ – ജോളി അബ്രഹാം, കൃഷ്ണചന്ദ്രൻ, സി. ഒ. ആന്റോ, സുജാത മോഹൻ

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം സാലു ജോർജ്ജ്
ചിത്രസം‌യോജനം ജി. മുരളി
കല ബാലൻ കരുമാലൂർ
വസ്ത്രാലങ്കാരം അങ്കുസ്വാമി
നൃത്തം ശ്രീധരൻ
സംഘട്ടനം പഴനിരാജ്
പരസ്യകല കിത്തോ
ലാബ് ജെമിനി കളർ ലാബ്
നിശ്ചല ഛായാഗ്രഹണം സൂര്യ ജോൺസ്
എഫക്റ്റ്സ് രാജു മാർത്താണ്ഡം
ശബ്ദലേഖനം എ.ആർ. സ്വാമിനാഥൻ
വാർത്താപ്രചരണം എബ്രഹാം ലിങ്കൻ, കൃഷ്ണൻ മാലം
നിർമ്മാണ നിയന്ത്രണം ആൽ‌വിൻ ആന്റണി
നിർമ്മാണ നിർവ്വഹണം സെബാസ്റ്റ്യൻ
അസോസിയേറ്റ് ഡയറക്ടർ നിസാർ അബ്ദുൾ ഖാദർ
വാതിൽ‌പുറചിത്രീകരണം ജൂബിലി സിനി യൂണിറ്റ്
മ്യൂസിക് കണ്ടക്ടർ രാജാമണി
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എ. ബഷീർ ചങ്ങനാശ്ശേരി

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കാസർകോട്_കാദർഭായ്&oldid=3391106" എന്ന താളിൽനിന്ന് ശേഖരിച്ചത്