കാസിനോ റോയൽ
പ്രമാണം:CasinoRoyaleCover.jpg First edition cover, conceived by Fleming | |
കർത്താവ് | ഇയാൻ ഫ്ലെമിംഗ് |
---|---|
രാജ്യം | യുണൈറ്റഡ് കിങ്ഡം |
പരമ്പര | ജയിംസ് ബോണ്ട് |
സാഹിത്യവിഭാഗം | സ്പൈ ഫിക്ഷൻ |
പ്രസാധകർ | ജോനാതൻ കേപ്പ് |
പ്രസിദ്ധീകരിച്ച തിയതി | 13 ഏപ്രിൽ 1953 (hardback) |
ഏടുകൾ | 213 |
ശേഷമുള്ള പുസ്തകം | ലിവ് ആൻറെ ലെറ്റ് ഡൈ |
ബ്രിട്ടീഷ് എഴുത്തുകാരനായ ഇയാൻ ഫ്ലെമിംഗിന്റെ ആദ്യത്തെ നോവലാണ് കാസിനോ റോയൽ. 1953 ലാണ് ഈ നോവൽ പ്രസിദ്ധീകരിക്കപ്പെടുന്നത്. ആദ്യ ജെയിംസ് ബോണ്ട് നോവലും ഇതാണ്. ഇതിന്റെ തുടർച്ചയായി പതിനൊന്ന് ജെയിംസ്‌ബോണ്ട് നോവലുകളും രണ്ട് ചെറുകഥാസമാഹാരങ്ങളും ഇയാൻ ഫ്ലെമിംഗ് എഴുതി. അതിന്റെ തുടർച്ചയായി അനേകം ജെയിംസ്‌ബോണ്ട് നോവലുകളും കഥകളും വിവിധ എഴുത്തുകാരുടേതായി രൂപം കൊണ്ടു.
റഷ്യൻ രഹസ്യപോലീസ് അംഗവും ഫ്രഞ്ച് യൂണിയൻ ട്രഷററുമായ ലെ ഷിഫ്രെയെ ഗാംബ്ലിംഗിൽ തോൽപ്പിച്ച് പാപ്പരാക്കാനായി ബ്രിട്ടീഷ് രഹസ്യപോലീസ് അംഗമായ ജെയിംസ്ബോണ്ട് റോയൽ-ലെ-യോക്സിലെ കാസിനോയിൽ ഗാംബ്ലിംഗ് നടത്തുന്നതാണ് നോവലിന്റെ ഇതിവൃത്തം.