ഉള്ളടക്കത്തിലേക്ക് പോവുക

കാസർഗോഡ് ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കാസറഗോഡ് ജില്ല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാസറഗോഡ് ജില്ല
അപരനാമം: സപ്തഭാഷാസംഗമ ഭൂമി

12°30′N 75°00′E / 12.5°N 75.0°E / 12.5; 75.0
{{{ബാഹ്യ ഭൂപടം}}}
ഭൂമിശാസ്ത്ര പ്രാധാന്യം {{{ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം/കൌണ്ടി}}}
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ആസ്ഥാനം കാസറഗോഡ്
ഭരണസ്ഥാപനങ്ങൾ ജില്ലാ പഞ്ചായത്ത്‌
ജില്ലാ കളക്ട്രേറ്റ്‌
ജില്ലാ പഞ്ചായത്ത്‌ പ്രസിഡൻറ്

ജില്ലാ കളക്ടർ
സാബു എബ്രഹാം[1]

ശ്രീ. ഇൻബശേഖർ കെ ഐഎഎസ് [2]
വിസ്തീർണ്ണം 1992 [3]ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ (2011)
പുരുഷൻ‌മാർ
സ്ത്രീകൾ
സ്ത്രീ പുരുഷ അനുപാതം
13,02,600 [4]
6,26,617[4]
6,75,983[4]
1079
ജനസാന്ദ്രത 654/ച.കി.മീ
സാക്ഷരത 89.85[5] %
കോഡുകൾ
   തപാൽ
   ടെലിഫോൺ
 
671xxx
+91-499 & 467
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ
വെബ്‌സൈറ്റ് https://kasargod.gov.in

കേരളത്തിന്റെ ഏറ്റവും വടക്കു ഭാഗത്തുള്ള ജില്ലയാണ് കാസറഗോഡ് ജില്ല. ആസ്ഥാനം കാസറഗോഡ്. 1984 മെയ്‌ 24-നാണ്‌ ഈ ജില്ല രൂപീകൃതമായത്‌. അതിനുമുമ്പ്‌ ഈ ഭൂവിഭാഗം കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നു. മഞ്ചേശ്വര, കാസറഗോഡ്, ഹൊസ്ദുർഗ്, വെള്ളരിക്കുണ്ട് എന്നീ 4 താലൂക്കുകൾ അടങ്ങുന്നതാണ് കാസറഗോഡ് ‌ ജില്ല. കിഴക്ക്‌ പശ്ചിമ ഘട്ടം, പടിഞ്ഞാറ്‌ അറബിക്കടൽ, വടക്ക്‌ കർണ്ണാടക സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ല(സൗത്ത് കാനറ ജില്ല), തെക്ക്‌ കണ്ണൂർ ജില്ല എന്നിവയാണ്‌ കാസറഗോഡ്ൻ്റെ അതിർത്തികൾ. കാസറഗോഡ് ജില്ല കാസറഗോഡ് പാർലമെൻറ് മണ്ഡലത്തിൽ പെടുന്നു. മലയാളത്തിനു പുറമേ തുളു, കന്നഡ, ബ്യാരി, മറാഠി, കൊങ്കണി, ഉർദു എന്നീ ഭാഷകൾ സംസാരിക്കുന്നവരുടെ സാന്നിധ്യം ഈ ജില്ലയിലുണ്ട്‌.

പേരിനു പിന്നിൽ

[തിരുത്തുക]
  • മലയാളത്തിൽ പണ്ടുള്ളവർ കാഞ്ഞിരക്കോട്/കാഞ്ഞിരോട് എന്നിങ്ങനെ വിളിച്ചിരുന്ന കാസറഗോഡിന്റെ പേര് കാഞ്ഞിരങ്ങളുള്ള കോട് എന്നതിൽനിന്നും വന്നതാവാകം. കോഴിക്കോട്, തിരുവിതാംകോട് എന്നിങ്ങനെ കോട് ചേർത്തുള്ള സ്ഥലപ്പേരുകൾ മലയാളത്തിൽ വിരളമല്ല. കാഞ്ഞിരക്കൂട്ടം എന്ന് അർത്ഥമാകുന്ന കുസിരകൂട് എന്ന കന്നഡ വാക്കിൽനിന്നാണ് കാസറഗോഡ് എന്ന പേര് വന്നതെന്ന് ഒരു വാദം ഉണ്ടെങ്കിലും മലയാളപ്പേര് കന്നഡമായതാവാനെ ഇടയുള്ളു. കൂട് കോഡ് ആകുന്നു എന്ന് കരുതുന്നതിലും കോഴിക്കോട്, തിരുവിതാംകോട് എന്നതിലെപ്പോലെ കാഞ്ഞിരക്കോടാണ് ആദ്യംമുതൽക്കേ ഉണ്ടായിരുന്ന പേര് എന്ന് കരുതുകയാണ് യുക്തി.
  • സംസ്കൃതപദങ്ങളായ കാസാര- (കുളം, തടാകം),ക്രോദ(നിധി സൂക്ഷിച്ചിരിക്കുന്ന സ്ഥലം) എന്നീ വാക്കുകളിൽനിന്നാണ് ഈ പേരു വന്നതെന്നും വാദമുണ്ട്‌.[6]

ഇപ്പോൾ ഈ ജില്ലയുടെ പേര് എഴുതുന്ന രീതികൾ

[തിരുത്തുക]

കാസർക്കോട്, കാസർഗോഡ്, കാസറഗോഡ്, കാസർകോട്, കാസറകോട് എന്നിങ്ങനെ വിവിധ പേരുകൾ ഈ ജില്ലയ്ക്ക് ഉപയോഗിച്ച് വരുന്നുണ്ട്. ഏകീകൃതമായ ഒരു പേരിനായുള്ള ദേശവാസികളും ഗവണ്മെന്റും തമ്മിൽ ഇന്നും തർക്കം തുടരുകയാണ്. മലയാളം ഗവേഷകരെയാണ് ഈ സ്ഥലനാമം എഴുതുന്നതിലുള്ള വ്യക്തതയില്ലായ്മ ഏറെ ബാധിക്കുന്നത്.

പണ്ട് പൊതുവെ ഇവിടുത്തെ നിവാസികൾ എഴുതിയിരുന്നത് "കാസറഗോഡ്" എന്നാണ്. ദക്ഷിണ കേരളത്തിലെ എഴുത്തുകാരാണ് ഈ സ്ഥലപ്പേരിനെ മറ്റുവിധത്തിൽ എഴുതിത്തുടങ്ങിയത്. കർണ്ണാടകത്തിൽ സംശയലേശമെന്യേ പണ്ടും ഇന്നും "കാസറഗോഡു" എന്നാണ് എഴുതുന്നത്. ഇംഗ്ലീഷിൽ KASARAGOD എന്നാണ് മിക്കവാറും എല്ലായിടത്തും കാണുന്നത്. അതുകൊണ്ടു "കാസറഗോഡ്" എന്നെഴുതുന്നതാണ് അവ്യക്തത കുറക്കുവാനും അഭികാമ്യം.

ഒരു ബഹുഭാഷാപ്രദേശമാണ് കാസറഗോഡ്. ഇവിടെയുള്ളവർ ഏഴിൽക്കൂടുതൽ വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നു. എങ്കിൽകൂടി

ഒൻപതാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനും ഇടയിൽ ഇവിടെ സന്ദർശിച്ച അറബികൾ 'ഹർക്‌വില്ലിയ'(Harkwillia)എന്നാണ്‌ ഈ പ്രദേശത്തെ വിളിച്ചിരുന്നത്. 1514-ൽ കുംഭപ്പുഴ/കുമ്പള സന്ദർശിച്ച പോർത്തുഗീസ് വ്യാപാരിയും കപ്പൽ സഞ്ചാരസാഹിത്യകാരനുമായിരുന്ന ബാർബോസ, ഇവിടെനിന്നും മാലദ്വീപിലേക്ക് ഇവിടെനിന്നും അരി കയറ്റിയയച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. 1800-ൽ മലബാർ സന്ദർശിച്ച ഫ്രാൻസിസ് ബുക്കാനൻ, അത്തിപ്പറമ്പ്, കവ്വായി, നീലേശ്വരം, ബേക്കൽ, ചന്ദ്രഗിരി, മഞ്ചേശ്വര എന്നീ സ്ഥലങ്ങളെകുറിച്ച് തന്റെ സഞ്ചാരക്കുറിപ്പുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വിജയനഗരസാമ്രാജ്യം കാസറഗോഡ് ആക്രമിച്ചപ്പോൾ ഇവിടെ നീലേശ്വരം ആസ്ഥാനമാക്കിയുള്ള കോലത്തിരി രാജവംശത്തിന്റെ ഭരണമായിരുന്നു. അള്ളടസ്വരൂപം എന്നായിരുന്നു നീലേശ്വരം രാജ്യത്തിന്റെ പേര്. കിനാവൂര് കോവിലകം, അള്ളട സ്വരൂപത്തിന്റെ പ്രാധാന ഭാഗമായിരുന്നു. 64 ഗ്രാമങ്ങളിൽ പെട്ട കരിന്തളം ഗ്രാമം കിണാവൂർ ഗ്രാമത്തിന്റെ ഭാഗമാണ്. അവിടെയുള്ള ഏറ്റവും പ്രാചീനമായ ക്ഷേത്രമാണ് കിനാവൂർ മോലോം. വിജയനഗരസാമ്രാജ്യത്തിന്റെ പതനകാലത്ത് ഇക്കേരി നായ്‌ക്കൻ‌മാരായിരുന്നു ഭരണകാര്യങ്ങൾ നടത്തിയിരുന്നത്, വെങ്കപ്പ നായകിന്റെ കാലത്ത് ഇക്കേരി വിജയനഗരസാമ്രാജ്യത്തിൽ നിന്നും സ്വതന്ത്രമായി. കുമ്പള കോട്ട, ചന്ദ്രഗിരിക്കോട്ട, ബേക്കൽ കോട്ട എന്നീ കോട്ടകൾ ശിവപ്പ നായ്ക് നിർമ്മിച്ചതാണെന്നു കരുതപ്പെടുന്നു.1763-ൽ ഹൈദർ അലി ഇക്കേരി നായ്‌ക്കൻ‌മാരുടെ ആസ്ഥാനമായിരുന്ന ബീദനൂർ ആക്രമിച്ചു കീഴടക്കി. പിന്നീട് ടിപ്പു സുൽത്താൻ മലബാർ മുഴുവൻ കീഴടക്കി. 1792-ലെ ശ്രീരംഗപട്ടണ ഉടമ്പടി അനുസരിച്ച് തുളുനാട് ഒഴികെയുള്ള പ്രദേശങ്ങൾ ബ്രിട്ടീഷുകാർ കൈക്കലാക്കി, ടിപ്പുവിന്റെ മരണാനന്തരം തുളുനാടും ബ്രിട്ടീഷുകാരുടെ ഭരണത്തിൻ കീഴിലായി.[7] 1956 നവംബർ ഒന്നിന് സംസ്ഥാന പുനർവ്യവസ്ഥാ നിയമം അനുസരിച്ച്, തിരുവിതാംകൂർ,കൊച്ചി, മലബാർ , ദക്ഷിണ കന്നഡയിലെ കാസറഗോഡ് താലൂക്കും( കാാസർകോട് ജില്ല) വിലയനം ചെയ്തുകൊണ്ട് കേരള സംസ്ഥാനം നിലവിൽ വന്നു.[8]

ഔദ്യോഗിക ജീവജാലങ്ങൾ

[തിരുത്തുക]

ഭാരതത്തിൽ ആദ്യമായി ഔദ്യോഗിക പുഷ്പവും, പക്ഷിയും വൃക്ഷവും പ്രഖ്യാപിച്ച ജില്ലയാണു കാസറഗോഡ് ജില്ല. ജില്ലാപഞ്ചായത്തിൻ്റെ നിർദ്ദേശപ്രകാരമായിരുന്നു പ്രഖ്യാപനം നടന്നത്.[9] കാസറഗോഡ് എന്ന പേരിനാധാരമായി കരുതുന്ന കാഞ്ഞിരമരമാണ് കാസറഗോഡ് ജില്ലയുടെ ഔദ്യോഗിക വൃക്ഷം. പക്ഷികുടുംബത്തിൽ പെട്ട പ്രാപിടിയനായ വെള്ളവയറൻ കടൽപ്പരുന്താണ് (അസിപിട്രിഡേ (Accipitridae)) ഔദ്യോഗിക പക്ഷി. ജലസസ്യമായ പെരിയ പോളത്താളിയാണ് ഔദ്യോഗിക പുഷ്പം.[10] വംശനായ ഭീഷണി നേരിടുന്ന പാലപ്പൂവൻ ആമയാണ് ഔദ്യോഗിക ജീവി. ജില്ലയിലെ ഇരിയണ്ണി, പാണ്ടിക്കണ്ടം മേഖലയിൽ പയസ്വിനിപ്പുഴയിലാണ് ഈ ആമയെ കണ്ടു വരുന്നത്.

വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾ

[തിരുത്തുക]

ജില്ലയിലെ പ്രധാന സ്ഥലങ്ങൾ, ആരാധനാലയങ്ങൾ

[തിരുത്തുക]

കോട്ടകൾ

[തിരുത്തുക]

ചെറുതും വലുതുമായ നിരവധി കോട്ടകൾ കാസറഗോഡ് ജില്ലയുടെ പ്രത്യേകതയാണ്‌. ബേക്കൽ, ചന്ദ്രഗിരി, ഹൊസ്‌ദുർഗ്, കുമ്പള, പനയാൽ, പൊവ്വൽ കോട്ട കുണ്ടങ്കുഴി, ബന്തഡുക്ക തുടങ്ങിയ സ്ഥലങ്ങളിലുള്ള കോട്ടകൾ ഈ പ്രദേശത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തെ കാണിക്കുന്നു.

കേരളത്തിലെ ജില്ലകളിൽ ഏറ്റവും കൂടുതൽ എണ്ണം നദികൾ കാസറഗോഡാണുള്ളത്. കൂർഗിലെ പട്ടിമലയിൽ നിന്നും ആരംഭിച്ച് തളങ്കരയിൽ വെച്ച് സമുദ്രത്തോടു ചേരുന്ന 105 കിലോമീറ്റർ നീളമുള്ള ചന്ദ്രഗിരിപ്പുഴ (പയസ്വിനി) യടക്കം പന്ത്രണ്ട് നദികൾ കാസറഗോഡ് ജില്ലയിലുണ്ട്. മൗര്യ സാമ്ര്യാജ്യത്തിന്റെ അധിപതിയായിരുന്ന ചന്ദ്രഗുപ്ത മൗര്യൻ കൊട്ടാരം വിട്ട് ജൈനസന്യാസിയായി തന്റെ അവസാന നാളുകൾ ചെലവഴിച്ചിരുന്നത് ഈ പ്രദേശത്തായിരുന്നു എന്നു വിശ്വസിക്കപ്പെടുന്നു. അതിൽ നിന്നുമാണ്‌ ചന്ദ്രഗിരിപ്പുഴയ്‌ക്ക് ആ പേരു കിട്ടിയതെന്നു വിശ്വസിക്കുന്നു. 64 കിലോമീറ്റർ നീളമുള്ള കാര്യങ്കോട് പുഴയാണ്‌ നീളത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നത്. കാര്യങ്കോടുപുഴയെ തേജസ്വിനി പുഴ എന്നും വിളിക്കുന്നു. കാക്കടവ് എന്ന സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള ഡാം ഈ പുഴയ്‌ക്കു കുറുകേയാണ്‌. മറ്റുള്ള പുഴകൾ യഥാക്രമം ഷിറിയ പുഴ (61 കിലോമീറ്റർ), ഉപ്പള പുഴ (50 കിലോമീറ്റർ), മൊഗ്രാൽ പുഴ(34 കിലോമീറ്റർ), ചിത്താരിപ്പുഴ(25 കിലോമീറ്റർ), നീലേശ്വരം പുഴ (47 കിലോമീറ്റർ), കവ്വായിപ്പുഴ(23 കിലോമീറ്റർ), മഞ്ചേശ്വരം പുഴ(16 കിലോമീറ്റർ), കുമ്പള പുഴ(11 കിലോമീറ്റർ), ബേക്കൽ‌ പുഴ(11 കിലോമീറ്റർ) കളനാട് പുഴ(8 കിലോമീറ്റർ).

സന്ധ്യാരാഗം ഓപ്പൺ എയർ  ഓഡിറ്റോറിയം കാസറക്കോട്
സന്ധ്യാരാഗം ഓഡിറ്റോറിയം കാസറക്കോട്

ഗതാഗതം

[തിരുത്തുക]

ദേശീയപാത 66 കാസറഗോഡ് ജില്ലയിലൂടെ കടന്നുപോകുന്നു. പനവേൽ എന്ന സ്ഥലത്താണ് ഈ പാത അവസാനിക്കുന്നത്.

കൂടാതെ റെയിൽവേ പാത കടന്നു പോകുന്നു

ദക്ഷിണ റെയിൽവേയുടെ പാലക്കാട്‌ ഡിവിഷന്റെ കീഴിൽ റെയിൽപാത കടന്നു പോകുന്നു

കാസറഗോഡ് കാഞ്ഞങ്ങാട് നീലേശ്വരം ചെറുവത്തൂർ മഞ്ചേശ്വര എന്നിവ പ്രധാന റെയിൽവേ സ്റ്റേഷനുകൾ ആണ്

ഈ പാത കൊങ്കൻ റെയിൽവേ വഴി കർണാടക യിലെ മംഗളുരു മുംബൈ ഗോവ തുടങ്ങി വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് ഉള്ള പ്രധാന റെയിൽവേ പാത കൂടിയാണ്

പഞ്ചായത്തുകളും മുനിസിപാലിറ്റികളും

[തിരുത്തുക]

ജില്ലയിൽ മൂന്ന് മുനിസിപാലിറ്റികളും 38 പഞ്ചായത്തുകളും ഉണ്ട്. അവ യഥാക്രമം താഴെ കൊടുത്തിരിക്കുന്നു.

മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും
പേര്പേര്പേര്പേര്പേര്
1മഞ്ചേശ്വര11ബദിയഡുക്ക21പള്ളിക്കര31കിനനൂർ - കരിന്തളം41തൃക്കരിപ്പൂർ
2വോർ‌ക്കാഡി12കുമ്പഡാജെ22ബേഡഡുക്ക32ബളാൽ
3മീഞ്ച13ബേലൂർ23കുറ്റിക്കോൽ33നിലേശ്വരം മുനിസിപാലിറ്റി
4മംഗൽപാടി 14കാസറഗോഡ് മുനിസിപാലിറ്റി24അജാനൂർ34കയ്യൂർ - ചീമേനി
5പൈവളികെ15ചെങ്കള25പുല്ലൂർ - പെരിയ35വെസ്റ്റ് എളേരി
6കുമ്പള16കാറഡുക്ക26കോടോം - ബേളൂർ36ഈസ്റ്റ് എളേരി
7പുത്തിഗെ17ചെമ്മനാട്27കള്ളാർ37ചെറുവത്തൂർ
8എൻ‌മകജെ18മുളിയാർ28പനത്തടി38വലിയപറമ്പ
9മൊഗ്രാൽ - പുത്തൂർ19ദേലംപാടി29കാഞ്ഞങ്ങാട്  മുനിസിപ്പാലിറ്റി39പടന്ന
10മധൂർ20ഉദുമ30മടിക്കൈ40പിലിക്കോട്

നിയമസഭാമണ്ഡലങ്ങൾ

[തിരുത്തുക]

വിനോദസഞ്ചാരകേന്ദ്രങ്ങൾ

[തിരുത്തുക]

ചിത്രങ്ങൾ

[തിരുത്തുക]

കൂടുതൽ വിവരങ്ങൾക്ക്

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. https://web.lsgkerala.gov.in/reports/lbMembers.php?lbid=166%5Bപ്രവർത്തിക്കാത്ത+കണ്ണി%5D
  2. https://kasargod.gov.in/district-collector
  3. "കേരള ഔദ്യോഗിക വെബ്സൈറ്റ്". Archived from the original on 2008-01-08. Retrieved 2008-01-06.
  4. 1 2 3 2011 ഇന്ത്യ സെൻസസ് വെബ്സൈറ്റ്
  5. http://www.mapsofindia.com/census2011/kerala-sex-ratio.html
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-04-10. Retrieved 2008-02-23.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-04-10. Retrieved 2008-02-23.
  8. Plunkett, Cannon & Harding 2001, p. 24
  9. വാർത്ത
  10. ഔദ്യോഗിക പുഷ്പം

see, V.Sankaran Nair,Biography of the Place Named Kasaragod - Boloji

"https://ml.wikipedia.org/w/index.php?title=കാസർഗോഡ്_ജില്ല&oldid=4595462" എന്ന താളിൽനിന്ന് ശേഖരിച്ചത്