കാസർഗോഡ് കുള്ളൻ പശു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കാസറകോട് കുള്ളൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കാസർഗോഡ് കുള്ളൻ പശു
കാസർഗോഡ് കുള്ളൻ പശു
കാസർഗോഡ് കുള്ളൻ, തിരുവന്തപുരത്ത് നിന്നും
Other namesകാസർഗോഡ് കുള്ളൻ പശു
Country of originഇന്ത്യ
Distributionഇന്ത്യ
UseDairy and meat (ground beef and roast beef)
Traits
Weight
  • Male:
    190 -200 കിലോഗ്രാം
  • Female:
    40-150 കി.ഗ്രാം
Coatസാധാരണ കാണപ്പെടുന്നത് കറുപ്പ് നിറത്തിലാണെങ്കിലും ചുവപ്പിന്റെ നിറഭേദങ്ങളും അപൂർവമല്ല
Notes
പാലിനായി

കേരളത്തിലെ ഒരു കന്നുകാലിയിനമാണ് കാസർഗോഡ് കുള്ളൻ പശു. കാസർഗോഡ് ജില്ലയുടെ മലമ്പ്രദേശങ്ങളാണ് ഇവയുടെ സ്വദേശം. 95.33 സെ.മീറ്റർ വരെ ഇവ ഉയരം വയ്ക്കുന്ന ഇവയുടെ പ്രധാനഭക്ഷണം അടുക്കള അവശിഷ്ടങ്ങളും കരിയിലകളുമാണ്. വയ്ക്കോൽ, തീറ്റപ്പുല്ല് മുതലായവയൊന്നും ആവശ്യമില്ലാത്തതിനാൽ കൃഷിയൊന്നുമില്ലാത്ത മലമ്പ്രദേശങ്ങളിൽ ഇവ നന്നായി വസിക്കുന്നു. പ്രതിദിന ഏകദേശം 2- 3 ലിറ്റർ പാൽ മാത്രമേ ലഭിക്കൂവെന്നതിനാൽ അത് കിടാവിന് മാത്രമേ ഉപകാരപ്പെടുകയുള്ളൂ. അതിനാൽതന്നെ ഇവയുടെ പ്രാധാന്യം ജൈവകൃഷി എന്ന രീതിയിയിലാണ്.[1][2]

ഇവയെ സാധാരണ കാണപ്പെടുന്നത് കറുപ്പ് നിറത്തിലാണെങ്കിലും ചുവപ്പിന്റെ നിറഭേദങ്ങളും അപൂർവമല്ല. മിക്കവാറും തൊലിയാകമാനം ഒറ്റ നിറത്തിൽ കാണുന്നു. ജനിക്കുമ്പോൾ ഏകദേശം 10-11 കിലോഗ്രാം തൂക്കമാണ് ഉണ്ടാകുക. മുതിർന്ന കാളകൾക്ക് 190 മുതൽ 200 വരെ കിലോഗ്രാം വരെയും പശുക്കൾക്ക് 40-150 കി.ഗ്രാം വരെയും ഭാരമുണ്ടാകും. പെട്ടെന്നു വളരുന്ന ഇനമായതിനാൽ മാംസ ഉൽപാദനത്തിനും ഉപയോഗിക്കപ്പെടുന്നു. [1]

പ്രത്യേകതകൾ[തിരുത്തുക]

മനുഷ്യരുമായി നന്നായി ഇണങ്ങുന്ന ഇനമാണ്
തൂക്കം 147 കിലോ വരെ
കിടാക്കൾ ജനിക്കുമ്പോൾ തുക്കം 10 - 10/5 കിലോ
ആദ്യ മദി ലക്ഷണം 18 -19 ആം മാസത്തിൽ, ഇണ ചേർക്കേണ്ട സമയം രണ്ട്-രണ്ടര വയസ്സ്
ആദ്യ കറവ 33 മാസം മുതൽ 36 മാസം വരെ, ഏകദേശം 14 മാസം അകലം 2 പ്രസവങ്ങൾക്കിടയിൽ വേണം.[3]

പാലിന്റെ ഘടന[തിരുത്തുക]

വെള്ളം - 87.7%
കാർബോഹൈഡ്രേറ്റ് - 4.9% (പഞ്ചസാര)
കൊഴുപ്പ് - 3.4 %
മാംസ്യം - 3.3 %
ലവണാംശം - 0.7 % [4]

അവലംബം[തിരുത്തുക]

  1. 1.0 1.1 ഡോ. അനുമോൾ ജോസഫ്. "കേരളത്തിലെ തനത് കന്നുകാലി ജനുസ്സുകൾ". മാതൃഭൂമി. മൂലതാളിൽ നിന്നും 2014-05-19 10:06:23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 ഫെബ്രുവരി 2013. Unknown parameter |coauthor= ignored (|author= suggested) (help); Check date values in: |archivedate= (help)
  2. ടി. അജീഷ് (17 മെയ് 2014). "ഈ പശുവിന്റെ ഒരു ലിറ്റർ പാലിന് നൂറു രൂപ". മലയാളമനോരമ. മൂലതാളിൽ (പത്രലേഖനം) നിന്നും 2014-05-19 10:02:39-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 മെയ് 2014. Check date values in: |accessdate=, |date=, |archivedate= (help)
  3. ഡോ. എം ഗംഗാധരൻനായർ. "ഔഷധഗുണമുള്ള "കപില"" (പത്രലേഖനം). ദേശാഭിമാനി. മൂലതാളിൽ നിന്നും 2014-06-08 20:15:42-ന് ആർക്കൈവ് ചെയ്തത്. Check date values in: |archivedate= (help)
  4. എം.ജി. "പൊക്കമില്ലായ്മയാണ് പൊക്കം" (കിളിവാതിൽ സപ്ലിമെന്റ്). ദേശാഭിമാനി ദിനപത്രം. മൂലതാളിൽ നിന്നും 2014-06-08 20:19:15-ന് ആർക്കൈവ് ചെയ്തത്. Check date values in: |archivedate= (help)
"https://ml.wikipedia.org/w/index.php?title=കാസർഗോഡ്_കുള്ളൻ_പശു&oldid=3090205" എന്ന താളിൽനിന്ന് ശേഖരിച്ചത്