കാശ് (നാണയം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1790 മുതൽ (ധർമരാജാവിന്റെ കാലം ) തിരുവിതാംകൂറിൽ ചെമ്പു നാണയങ്ങളാണ് പൊതുവെ കാശ് എന്നറിയപ്പെട്ടിരുന്നത്. കാലക്രമേണ കേരളത്തിലെങ്ങും നാണയം എന്ന അർഥത്തിൽ 'കാശ്, എന്ന പദം ഉപയോഗിക്കാൻ തുടങ്ങി. 1816-ൽ പാർവ്വതി ഭായി രാജ്ഞിയായിരുന്ന കാലത്ത്16,8,4,2 എന്നിങ്ങനെ നാല് വിലയുള്ള കാശുകൾ അടിച്ചിറക്കുകയുണ്ടായി.

സാമൂതിരിയും കോലത്തിരി രാജാക്കന്മാരും ടിപ്പു സുൽത്താനുമൊക്കെ നാണയങ്ങൾ അടിച്ചിറക്കി നാട്ടിൽ പ്രചരിപ്പിച്ചിരുന്നു. 16 കാശ് കൂടിയാൽ ഒരു ചക്രം, നാല് ചക്രത്തിന് ഒരു പണം ഏഴ് പണത്തിന് (28ചക്രം) 1 രൂപാ ഇരുപത്തെട്ടര ചക്രത്തിന് ഒരു ബ്രിട്ടീഷ് രൂപ എന്ന രീതിയിലായിരുന്നു അന്നത്തെ വിനിമയ നിരക്ക്

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാശ്_(നാണയം)&oldid=2364130" എന്ന താളിൽനിന്ന് ശേഖരിച്ചത്