കാവൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കാവൽ
സംവിധാനംനിഥിൻ രൺജി പണിക്കർ
നിർമ്മാണംജോബി ജോർജ്
രചനനിഥിൻ രൺജി പണിക്കർ
തിരക്കഥനിഥിൻ രൺജി പണിക്കർ
അഭിനേതാക്കൾസുരേഷ് ഗോപി
റേച്ചൽ ഡേവിഡ്
രൺജി പണിക്കർ
മുത്തുമണി
ഐ.എം. വിജയൻ
ശങ്കർ രാമകൃഷ്ണൻ
അലൻസിയർ ലേ ലോപ്പസ്
സംഗീതംരഞ്ജിൻ രാജ്
ഛായാഗ്രഹണംനിഖിൽ എസ്സ്.പ്രവീൺ
ചിത്രസംയോജനംമൻസൂർ മൂത്തൂട്ടി
സ്റ്റുഡിയോഗുഡ്‌വിൽ എൻറ്റർടൈൻമെൻറ്റ്
റിലീസിങ് തീയതി
  • 2020
രാജ്യംഇന്ത്യ
ഭാഷമലയാളം

നിഥിൻ രൺജി പണിക്കർ രചനയും സംവിധാനവും നിർവഹിച്ച് 2020-ൽ പ്രദർശനത്തിനെത്തുന്ന ഒരു മലയാളഭാഷ ചലച്ചിത്രമാണ് കാവൽ. സുരേഷ് ഗോപി നായകനാകുന്ന ഈ ചിത്രത്തിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ റേച്ചൽ ഡേവിഡാണ് നായിക.രൺജി പണിക്കർ,മുത്തുമണി,സന്തോഷ് കീഴാറ്റൂർ,ശങ്കർ രാമകൃഷ്ണൻ,ഐ.എം. വിജയൻ,അലൻസിയർ ലേ ലോപ്പസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.നിഖിൽ എസ്.പ്രവീൺ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രസംയോജനം മൻസൂർ മൂത്തൂട്ടിയാണ് കൈകാര്യം ചെയ്തത്.ഹൈറേഞ്ച് പശ്ചാത്തലമാക്കി രണ്ടു കാലഘട്ടത്തിൻ്റെ കഥയാണ് ചിത്രം ദൃശ്യവൽക്കരിക്കുന്നത്.ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകൻ രഞ്ജിൻ രാജ് ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നു.

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
സുരേഷ് ഗോപി തമ്പാൻ
റേച്ചൽ ഡേവിഡ്
രൺജി പണിക്കർ
മുത്തുമണി
ഐ.എം. വിജയൻ
അലൻസിയർ ലേ ലോപ്പസ്
ശങ്കർ രാമകൃഷ്ണൻ
സന്തോഷ് കീഴാറ്റൂർ
സുജിത് ശങ്കർ
പദ്മരാജൻ രതീഷ്

നിർമ്മാണം[തിരുത്തുക]

2020 ജനുവരി 25-ന് കട്ടപ്പനയിലാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.രണ്ട് ഷെഡ്യൂളുകളിലായാണ് ചിത്രീകരണം പൂർത്തിയാക്കുന്നത്. തൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട പോസ്റ്ററിലൂടെയാണ് ചിത്രീകരണം ആരംഭിക്കുമെന്ന വിവരം സുരേഷ് ഗോപി അറിയിച്ചത്. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ 'കസബ'യ്ക്ക് ശേഷം നിധിൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കസബയുടെ നിർമ്മാതാവ് ജോബി ജോർജ്ജ് തന്നെയാണ് ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്. എന്നാൽ കാവലിന് മുൻപ് പ്രഖ്യാപിച്ചിരുന്നത് ലേലം 2 എന്ന ചിത്രം ആയിരുന്നു. പുതിയ ചിത്രം പ്രഖ്യാപിച്ചതോടെ ലേലം 2 ഉപേക്ഷിച്ചെന്ന് സമൂഹമാധ്യമങ്ങളിൽ അഭ്യൂഹമുണ്ടായി.കാവൽ ആദ്യം ഇറങ്ങുന്നു എന്നേയുള്ളൂ. ലേലം 2 ഉപേക്ഷിച്ചിട്ടില്ല. അടുത്തവർഷം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. 2022 ഓടെ ചിത്രം പുറത്തിറക്കും. ചിത്രം ഉപേക്ഷിച്ചെന്ന വാർത്തകൾ തെറ്റാണ്. ലേലം 2വിന് അധികം പ്രീപ്രൊഡക്ഷൻ ജോലികളുണ്ട്. അതിനാലാണ് വൈകുന്നതെന്ന് നിഥിൻ രൺജി പണിക്കർ പറഞ്ഞു.

ജനുവരിയോടെ ഷൂട്ടിങ് ആരംഭിക്കുമെന്നും,സുരേഷ് ഗോപി, ലാൽ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുകയെന്നും, നായകനൊപ്പം തന്നെ പ്രാധാന്യമുള്ള കഥാപാത്രമാണ് ലാൽ ചെയ്യുന്നത് എന്നുമുള്ള റിപ്പോർട്ടുകൾ വന്നു. [1]

റിലീസ്[തിരുത്തുക]

സുരേഷ് ഗോപി തന്നെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. പോസ്റ്ററിലൂടെ ചിത്രത്തിന്റെ പേരും വെളിപ്പെടുത്തി.സത്യം തെളിയുന്നതുവരെ, കുടുംബത്തിനും, നിങ്ങൾക്കും കാവലായി ഞാനും, എനിക്ക് കാവലായി ദൈവവും ഉണ്ട്. ഇങ്ങനെ ആണ് പോസ്റ്ററിനൊപ്പം സുരേഷ് ഗോപി കുറിച്ചത്.അരയിൽ തിരുകിയ റിവോൾവർ അടങ്ങിയ ചിത്രത്തോടെയാണ് ചിത്രത്തിൻ്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത്.[2] ചിത്രത്തിന്റെ ഔദ്യോഗിക ടീസർ 2020 ജൂൺ 26-ന് സുരേഷ് ഗോപിയുടെ ജന്മദിനത്തിൽ സമൂഹമാദ്ധ്യമങ്ങളിലൂടെ റിലീസ് ചെയ്തു.കയ്യിൽ തോക്കുമായി ഒരു കണ്ണ് മൂടിയാണ് സുരേഷ് ഗോപി ടീസറിൽ പ്രത്യക്ഷപ്പെട്ടത്.[3]

സംഗീതം[തിരുത്തുക]

രഞ്ജിൻ രാജാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്തത്.ഇതിനു മുൻപ് രഞ്ജിൻ രാജ് സംഗീത സംവിധാനം നിർവഹിച്ച ജോസഫ് എന്ന ചിത്രത്തിലെ പൂ മുത്തോളെ എന്ന ഗാനം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

അവലംബം[തിരുത്തുക]

  1. https://www.asianetnews.com/entertainment-news/suresh-gopi-shares-location-still-of-kaval-q65ll0
  2. https://www.twentyfournews.com/2020/02/25/suresh-gopi-mass-still-from-kaval.html
  3. https://malayalam.indianexpress.com/entertainment/suresh-gopi-61-happy-birthday-kaval-film-teaser-388659/
"https://ml.wikipedia.org/w/index.php?title=കാവൽ&oldid=3354894" എന്ന താളിൽനിന്ന് ശേഖരിച്ചത്