കാവ്യ കദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കാവ്യ കദം
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽകന്നഡ കവയിത്രി

കന്നഡ കവയിത്രിയാണ് കാവ്യ കദം . 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യ പുരസ്കാരം നേടിയിട്ടുണ്ട്. [1]

ജീവിതരേഖ[തിരുത്തുക]

കവയിത്രി സുനന്ദ കദമിന്റെ മകളായ കാവ്യ ഹൂബ്ലി സ്വദേശിയാണ്. പി.സി. ജബിൻസ് കോളേജിൽ നിന്ന് ബിരുദവും ധാർവാഡിലെ കർണാടക സർവകലാശാലയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷനിലും ജേണലിസത്തിലും ബിരുദാനന്ദര ബിരുദം നേടി. ഹിന്ദുവിൽ പത്ര പ്രവർത്തകയാണ്.

കൃതികൾ[തിരുത്തുക]

  • ധ്യാനകേ താരീഖിന ഹാംഗില

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യ പുരസ്കാരം
  • സർഗാത്മക രചനക്കുള്ള ടോട്ടോ പുരസ്കാരം (2012)

അവലംബം[തിരുത്തുക]

  1. "Poetry dominates Sahitya Akademi Yuva Awards 2014" (PDF). സാഹിത്യ അക്കാദമി. 24 ഓഗസ്റ്റ് 2014. ശേഖരിച്ചത് 24 ഓഗസ്റ്റ് 2014.
"https://ml.wikipedia.org/w/index.php?title=കാവ്യ_കദം&oldid=2281693" എന്ന താളിൽനിന്ന് ശേഖരിച്ചത്