Jump to content

കാവ്യ അജിത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാവ്യ അജിത്ത്
കാവ്യ അജിത്
കാവ്യാ അജിത്
കാവ്യാ അജിത്
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംKavya Ajit
ജനനം (1991-07-17) 17 ജൂലൈ 1991  (32 വയസ്സ്)
Kozhikode, India
വിഭാഗങ്ങൾIndian Classical Music, Pop, Filmi, Playback singing
തൊഴിൽ(കൾ)Playback Singer,Violinist
ഉപകരണ(ങ്ങൾ)
 • Vocals, Violin
വർഷങ്ങളായി സജീവം2014–present

കാവ്യ അജിത്ത് (ജനനം: ജൂലൈ 17, 1991) ഒരു ഇന്ത്യൻ ഗായികയും വയലിനിസ്റ്റുമാണ്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ വിവിധ ഇന്ത്യൻ ഭാഷകളിലായി കാവ്യ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.[1] കർണാടിക്ക് ക്ലാസിക്കൽ സംഗീതത്തിലും വയലിനിൽ പാശ്ചാത്യ ക്ലാസിക്കൽ ശൈലിയിലും പരിശീലനം നേടിയ കാവ്യ ലോകമെമ്പാടുമുള്ള നിരവധി സംഗീതമേളകളിലും സ്റ്റേജ് ഷോകളിലും പങ്കെടുക്കുകയുണ്ടായി.[2]

ആദ്യകാല ജീവിതം[തിരുത്തുക]

ഒരു ശ്വാസകോശരോഗ വിദഗ്‌ദ്ധനും മലബാർ മെഡിക്കൽ കോളേജിലെ പ്രൊഫസറുമായ ഡോ. അജിത് ഭാസ്കറിന്റേയും, കോഴിക്കോട് മെഡിക്കൽ കോളേജിലെ ഗൈനക്കോളജി അസോസിയേറ്റ് പ്രൊഫസറായ ഡോ. ലക്ഷ്മിയുടേയും പുത്രിയായി 1991 ജൂലൈ 17 ന് കോഴിക്കോടാണ് കാവ്യ അജിത് ജനിച്ചത്. മുൻ ഓൾ‌ ഇന്ത്യാ റേഡിയോ കലാകാരിയായിരുന്ന അമ്മൂമ്മ കമലാ സുബ്രഹ്മണ്യത്തിൽ നിന്നു കർണാടിക് സംഗീതത്തിന്റെ പ്രാഥമിക പാഠങ്ങൾ അഭ്യസിച്ച കാവ്യ ചെന്നൈയിലേക്ക് പോയതിനുശേഷം ഗീത ദേവി വാസുദേവൻ, മധുരൈ രാജറാം എന്നിവരുടെ കീഴിൽ സംഗീതത്തിലെ തുടർ പഠനവും പരിശീലനവും തുടർന്നു.

സംഗീതത്തോടു താൽപര്യമുള്ള ഒരു കുടുംബത്തിൽ നിന്നുള്ള കാവ്യ, ചെറുപ്പത്തിൽതന്നെ പാശ്ചാത്യ വയലിൻ അഭ്യസിച്ചുതുടങ്ങുകയും ആൽബർട്ട് വിജയൻ ജാഫത്തിൽ നിന്ന് മാർഗനിർദ്ദേശങ്ങൾ ലഭിക്കുകയും ചെയ്തിരുന്നു.

കോഴിക്കോട് നഗരത്തിലെ പ്രസന്റേഷൻ ഹൈസ്കൂളിലും സിൽവർ ഹിൽസ് പബ്ലിക് സ്കൂളിലുമായാണ് കാവ്യ വിദ്യാഭ്യസം ചെയ്തത്. കോയമ്പത്തൂരിലെ അമൃത വിശ്വവിദ്യാപീഠത്തിൽനിന്ന് ബിരുദം നേടുകയും ഒരു കമ്പ്യൂട്ടർ സയൻസ് എൻജിനീയറായി കോഗ്നിസന്റ് ടെക്നോളജി സൊല്യൂഷൻസ് എന്ന സ്ഥാപനത്തിൽ ജോലി നേടുകയും ചെയ്തു. പിന്നീട് സംഗീതത്തോടുള്ള അഭിനിവേശം മൂലം ജോലിയുപേക്ഷിച്ച് ചെന്നൈയിലേയ്ക്കു പോകുകയും അവിടെ സംഗീത സംബന്ധിയായ ഒരു ജോലിയിൽ തുടരാനാഗ്രഹിക്കുകയും ചെയ്തു.  വിദ്യാസാഗർ വെങ്കടേശന്നെ വിവാഹം കഴിച്ച അവർ ഇപ്പോൾ ചെന്നൈയിൽ സ്ഥിരതാമസമാക്കിയിരിക്കുന്നു.

സംഗീത രംഗം[തിരുത്തുക]

രഞ്ജൻ പ്രമോദിന്റെ റോസ് ഗിറ്റാറിനാൽ എന്ന സംഗീത പ്രാധാന്യമുള്ള റൊമാന്റിക് ചിത്രത്തിലൂടെയാണ് കാവ്യ  2014 ൽ സംഗീത രംഗത്തേക്ക് കടന്നുവരുന്നത്. ചിത്രത്തിന്റെ സംഗീതസംവിധായകനായിരുന്ന ഷഹ്ബാസ് അമൻ ഒരു പുതിയൊരു ശബ്ദത്തിനായി തിരച്ചിൽ നടത്തുന്ന സമയമായിരുന്നു. കാവ്യയുടെ ശബ്ദത്തിൽ ആകൃഷ്ടനായി അദ്ദേഹം 'എങ്ങും നല്ല പൂക്കൾ' എന്ന ഗാനം പാടുവാനുള്ള അവസരം നൽകുകയും അത് കാവ്യക്കു മുന്നേറുവാനുള്ള അവസരമൊരുക്കുകയും ചെയ്തു. അതിനു ശേഷം ഷാൻ റഹ്മാൻ ഈണം നൽകിയ പ്രെയ്സ് ദി ലോർഡ്, ഒരു വടക്കൻ സെൽഫി തുടങ്ങിയ സിനിമകളിലും നാം ദുനിയ നാം സ്റ്റൈൽ എന്ന ചിത്രത്തിലെ ഗാനത്തിലൂടെ കന്നഡയിലും അരങ്ങേറ്റം കുറിച്ചു. പിന്നീട് ദീപക് ദേവ് ഈണം നൽകിയ ലാവെൻഡറിൽ രണ്ടു ട്രാക്കുകൾ പാടാൻ അവസരം ലഭിച്ചു.  ഉറുമീൻ എന്ന ചിത്രത്തിൽ അച്ചു രാജാമണി സംഗീതം നിർവ്വഹിച്ച ഹെയ് ഉമായാൽ എന്ന ഗാനത്തിലൂടെ കാവ്യ തമിഴ് സിനിമാ സംഗീത വ്യവസായത്തിലേയ്ക്കും ചുവടുവച്ചു.

ജോ ആന്റ് ദ ബോയ് എന്ന ചിത്രത്തിലെ രാഹുൽ സുബ്രഹ്മണ്യൻ സംഗീതം നിർവ്വഹിച്ച ‘നീയൻ കാറ്റേയ്’ എന്ന ഗാനത്തിലൂടെ വിജയത്തിന്റെ ആദ്യ മധുരം നുണയുവാൻ കാവ്യക്കു സാധിച്ചു.  ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന ചിത്രത്തിലെ ഷാൻ‌ റഹ്മാൻ ഈണം നൽകിയ “ഈ ശിശിരകാലം” എന്ന മെലഡിയിലൂടെ അവർ വിശാലമായ അംഗീകാരം നേടി. ഒരു തൽക്ഷണ വിജയമായിത്തീർന്ന ഈ ഗാനം നിരൂപകരുടേയും പ്രേക്ഷകരുടേയും പ്രചുര പ്രശംസ നേടുന്നതിനു കാരണമായി. 2016 ൽ ജാക്കന്ന എന്ന ഗാനം ആലപിച്ചുകൊണ്ട് ഇതേ പേരുള്ള ചിത്രത്തിലൂടെ തെലുങ്കിലേയ്ക്കും അരങ്ങേറി.  

2017 ൽ ഒമറിന്റെ രണ്ടാമത്തെ ചിത്രമായ ചങ്ക്സിലെ ഗോപി സുന്ദർ സംഗീത സംവിധാനം നിർവ്വഹിച്ച 'ചെക്കനും പെണ്ണും' എന്ന ഗാനം ആലപിക്കുകയും തുടർന്ന് മോം എന്ന ബോളിവുഡ് ചിത്രത്തിൽ എ.ആർ. റഹ്മാൻ സംഗീതം നിർവ്വഹിച്ച ഗാനങ്ങളുടെ മലയാളം സൗണ്ട് ട്രാക്ക് ആൽബത്തിൽ “അഗ്നിജ്വാല” എന്ന ഗാനം ആലപിച്ചു.

നിരവധി കർണാടിക് സംഗീത പരിപാടികളും, പാശ്ചാത്യ ഗാനങ്ങളും, വലയിൻ പ്രോഗ്രാമുകളും അവതരിപ്പിച്ചിട്ടുള്ള കാവ്യ, എ.ആർ റഹ്മാൻ, കാർത്തിക്, വിജയ് പ്രകാശ്, നരേശ് അയ്യർ, വിനീത് ശ്രീനിവാസൻ, സ്റ്റീഫൻ ദേവസ്സി, ഷാൻ റഹ്മാൻ, ഗോപി സുന്ദർ തുടങ്ങിയ കലാകാരന്മാരുമൊത്ത് ടെലിവിഷൻ സംഗീത പരിപാടികളുടേയും തൽസമയ പ്രകടങ്ങളുടേയും ഭാഗമായി നിരവധി വേദികൾ പങ്കിട്ടിട്ടുണ്ട്. നിരവധി പരസ്യ ഗാനങ്ങൾ ആലപിച്ചിട്ടുള്ള കാവ്യ, വിശാൽ ചന്ദ്രശേഖർ, സിദ്ധാർത്ഥ് മേനോൻ, ജസ്റ്റിൻ പ്രഭാകരൻ, മാഡ്ലി ബ്ല്യൂസ് എന്നിവരുടെ ആൽബങ്ങളിലും സിംഗിൾസുകളിലും സഹകരിച്ചു പ്രവർത്തിച്ചിട്ടുണ്ട്.

ഡിസ്കോഗ്രാഫി[തിരുത്തുക]

വർഷം സിനിമ ഗാനം സംഗീതം ഭാഷ Ref
2013 റോസ് ഗ്വിറ്റാറിനാൽ എങ്ങും നല്ല പൂക്കൾ ഷഹബാസ് അമൻ മലയാളം [3]
2013 നാം ദുനിയ നാം സ്റ്റൈൽ ടേക്ക് ഇറ്റ് ഈസി ഷാൻ റഹ്മാൻ കന്നഡ [4]
2014 പ്രെയ്സ് ദ ലോർഡ് അബ് ക്യാ ഹുവാ ഹെ ഷാൻ റഹ്മാൻ മലയാളം [3]
2015 ഒരു വടക്കൻ സെൽഫി നീലാമ്പലിൻ ഷാൻ റഹ്മാൻ മലയാളം [3]
2015 ലാവണ്ടർ പുലരി മഞ്ഞിൻ, ഷി ഈസ് സോ ബ്യൂട്ടിഫുൾ ദീപക് ദേവ് മലയാളം [3]
2015 അപ്പവും വീഞ്ഞും നീ തിരപോൽ ഔസേപ്പച്ചൻ മലയാളം [3]
2015 ജോ ആന്റ് ബോയ് നീയെൻ കാറ്റൈ രാഹുൽ സുബ്രഹ്മണ്യൻ മലയാളം [3]
2016 ഉറുമീൻ ഹെയ് ഉമയാൽ അച്ചു രാജാമണി തമിഴ് [5]
2016 ചെന്നൈ കൂട്ടം ലൈഫ് ഈസ് ലൈക് എ Sajan K. Ram മലയാളം [3]
2016 ജേക്കബിന്റെ സ്വർഗ്ഗരാജ്യം ഈ ശിശിരകാലം ഷാൻ റഹ്മാൻ മലയാളം [3]
2016 ജാക്കന്ന ജാക്കന്ന ദിനേശ് തെലുഗു [6]
2016 കൊഞ്ചം കൊഞ്ചം കാതൽഗി വല്ലവൻ തമിഴ് [7]
2017 ചങ്ക്സ് ചെക്കനും പെണ്ണും ഗോപി സുന്ദർ മലയാളം [3]
2017 മോം അഗ്നിജ്വാലാ എ.ആർ. റഹ്മാന് മലയാളം [3]
2017 2 കൺട്രീസ് Ullasamlo ഗോപി സുന്ദർ തെലുഗു [8]
2017 വിമാനം Anthikevarikente, Meghakanavinu ഗോപി സുന്ദർ മലയാളം [3]
2018 ഹെയ് ജുഡ് Hey Don't Worry Jude രാഹുൽ രാജ് മലയാളം [3]
2018 ബി.ടെക് Peda Glassu രാഹുൽ രാജ് മലയാളം [3]
2019 ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആരാരോ ആർദ്രമായ് ഗോപി സുന്ദർ മലയാളം [3]

Other Works[തിരുത്തുക]

Year Song Album Artists Language Ref
2014 സീലി സീലി ഹവാ, ഉജാൻ Izhaar സിത്ഥാർഥ് മേനോൻ, കാവ്യാ അജിത ഹിന്ദി [9]
2014 യാരോ നീ Kungumam Vecha Kekudhu സൂര്യ പ്രസാദ ആർ, കാവ്യ അജിത് തമിഴ് [10]
2017 ലെസ്ബിയൻ ആൻതം Ladies and Gentle Women അനിത കാർത്തികേയൻ, കാവ്യ അജിത് തമിഴ് [11]
2017 റിതം ഓഫ് ലൈഫ് റിതം ഓഫ് ലൈഫ് യാസിൻ നിസാർ, കാവ്യ അജിത് തമിഴ് [12]
2017 തായേ തമിഴേ വണങ്കുകിറോം The Hindu Tamil Anthem Sathyaprakash Dharmar, Syed Subahan, Kavya Ajit തമിഴ് [13]
2019 സൂഡന മുരുക്കു Langkawi Paiyenz Langkawi Paiyenz, Kavya Ajit തമിഴ് [14]

അവലംബം[തിരുത്തുക]

 1. George, Liza (2016-05-04). "Fresh, new voice". The Hindu (in Indian English). ISSN 0971-751X. Retrieved 2017-11-23.
 2. George, Liza (2016-05-04). "Fresh, new voice". The Hindu (in Indian English). ISSN 0971-751X. Retrieved 2017-11-23.
 3. 3.00 3.01 3.02 3.03 3.04 3.05 3.06 3.07 3.08 3.09 3.10 3.11 3.12 3.13 "List of Malayalam Songs sung by Kavya Ajith". www.malayalachalachithram.com. Retrieved 2017-11-23.
 4. "Nam Duniya Nam Style Songs | Nam Duniya Nam Style Mp3 Songs Lyricist | Nam Duniya Nam Style Kannada Movie Songs - Filmibeat". FilmiBeat (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-11-23.
 5. "Urumeen (aka) Urumeen songs review". Behindwoods. Retrieved 2017-11-23.
 6. "Music Review: Jakkanna - Times of India". The Times of India. Retrieved 2017-11-23.
 7. "Konjam Konjam Mp3 Songs Download Konjam Konjam Tamil Movie Mp3 Songs Download :: TamilMusiq.Net". tamilmusiq.net. Archived from the original on 2018-03-08. Retrieved 2018-03-07.
 8. Ullasamlo (From "2 Countries") - Single by Gopi Sundar on Apple Music (in ബ്രിട്ടീഷ് ഇംഗ്ലീഷ്), 2017-12-07, retrieved 2017-12-16
 9. "Izhaar - Narayananunni S - Single by Siddharth Menon on Apple Music". itunes.apple.com (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-11-23.
 10. divoindie (2014-12-03), Torture | Kungumam Vecha Kekudhu | Tele film | Lyric Video, retrieved 2017-11-23
 11. "from Chennai, an anthem for lesbian love | orinam". orinam (in അമേരിക്കൻ ഇംഗ്ലീഷ്). 2017-04-02. Retrieved 2017-11-23.
 12. "Rhythm of Life - Single by Vishal Chandrashekhar on Apple Music". itunes.apple.com (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-11-23.
 13. Tamil The Hindu (2017-09-16), Thaye Thamizhe Vanangukerom Album Song | Tamil The Hindu | Madhan Karky | Sathyaprakash Syed Subahan, retrieved 2017-11-23
 14. "Soodana Murukku feat. Kavya Ajit". itunes.apple.com (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-01-16.
"https://ml.wikipedia.org/w/index.php?title=കാവ്യ_അജിത്&oldid=3919090" എന്ന താളിൽനിന്ന് ശേഖരിച്ചത്