കാവേരിക്കുളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കാസർഗോഡ് ജില്ലയിലെ കോടോം ബേളൂർ ഗ്രാമപഞ്ചായത്തിൽ ചക്കിട്ടടുക്കത്തിനടുത്ത് നരയർ മലയിൽ ഉള്ള ഒരു സ്ഥലമാണ്‌ കാവേരിക്കുളം. കൊടും വേനലിൽ പോലും ഉറവ വറ്റാത്ത[അവലംബം ആവശ്യമാണ്] ഒരു ചെറിയ കുളം ഉള്ളതിനാലാണ്‌ സ്ഥലത്തിന്‌ ആ പേരു ലഭിച്ചത്. സമുദ്ര നിരപ്പിൽ നിന്നും വളരേ ഉയർന്ന പ്രദേശമാണിത്. തൊട്ടടുത്തു തന്നെ മാലോം സം‌രക്ഷിതവനപ്രദേശമാണ്‌. സ്വദേശികളായ ധാരാളം സഞ്ചാരികൾ വന്നുപോകുന്ന ഒരു പ്രദേശമാണിത്.

സ്ഥലവുമായി ബന്ധപ്പെട്ട ഐതിഹ്യം[തിരുത്തുക]

പശ്ചിമഘട്ടമലനിരയിൽ സ്ഥിതിചെയ്യുന്ന കാവേരിക്കുളത്തിന്‌ കർണാടകയിലെ ബാഗമണ്ഡലത്തുള്ള തലക്കാവേരിയുമായി ബന്ധമുണ്ടെന്നു നാട്ടുകാർ വിശ്വസിക്കുന്നു. തലക്കാവേരി ക്ഷേത്രത്തിലെ ദേവി ആദ്യം കുടിയിരുന്നത് കാവേരിക്കുളത്തായിരുന്നുവെന്നും ഏതോ തർക്കത്തിനൊടുവിൽ സ്ഥലത്തെ പ്രധാന ആരാധനാമൂർത്തിയായ ശിവനുമായി പിണങ്ങി തലക്കാവേരിയിലേക്കു പോവുകയാണുണ്ടായതെന്നുമാണ്‌ ഐതിഹ്യം. സ്ഥലനാമങ്ങൽ തമ്മിലുള്ള സാമ്യത്തെ മുൻ‌നിർത്തി ഈ ഐതിഹ്യം രൂഢമൂലമാവുകയായിരുന്നു.

ഭൂപ്രകൃതി[തിരുത്തുക]

മലയിടുക്കിലെ ഈ പ്രദേശം നല്ലൊരു ആവാസവ്യവസ്ഥയാണ്‌. ധാരാളം പക്ഷിമൃഗാദികൾ ഉള്ളതും മനുഷ്യരുടെ അനാവശ്യ ഇടപെടലുകൾ വളരെ കുറവുള്ളതുമായ ഒരു പ്രദേശമാണ്‌ കാവേരിക്കുളം. സമുദ്രനിരപ്പിൽ നിന്നും ഏറെ ഉയർ‌ന്ന പ്രദേശമായിട്ടുകൂടി നല്ല നീരുറവയുള്ള ഈ പ്രദേശം സഞ്ചാരികളെ ആകർഷിക്കാൻ പറ്റിയതാണ്‌.

എത്തിച്ചേരാൻ[തിരുത്തുക]

കാഞ്ഞങ്ങാട് നിന്നും 20 കിലോമീറ്റർ അകലെയാണ് ഒടയഞ്ചാൽ. ഒടയഞ്ചാലിൽ നിന്നും ഓട്ടോറിക്ഷയിലോ ജീപ്പിലോ ആയി നരയർ എന്ന സ്ഥലത്ത് എത്തിച്ചേരുക. നരയറിൽ നിന്നും ഒരു പഞ്ചായത്ത് റോഡ് കാവേരിക്കുളത്തിലേക്ക് ഉണ്ട്. മുക്കാൽ മണിക്കൂറോളം യാത്ര ചെയ്താൽ കാവേരിക്കുളത്ത് എത്തിച്ചേരാവുന്നതാണ്.


"https://ml.wikipedia.org/w/index.php?title=കാവേരിക്കുളം&oldid=2387154" എന്ന താളിൽനിന്ന് ശേഖരിച്ചത്