ഉള്ളടക്കത്തിലേക്ക് പോവുക

കാവുങ്ങൽ രാമുണ്ണിപ്പണിക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊല്ലം 985. മരണം 1056. കപ്ലിങ്ങാട്ടു സമ്പ്രദായത്തിലായിരുന്നു ഇദ്ദേഹത്തിന്റെ ആട്ടം. ആദ്യവസാനവേഷങ്ങളെല്ലാം മികച്ചതു തന്നെ; എങ്കിലും കാലകേയവധത്തിൽ അജ്ജുനൻ, ബകവധത്തിൽ ഭീമൻ,സൗഗന്ധികത്തിലും തോരണയുദ്ധത്തിലും ഹനൂമാൻ, അഴകിയ രാവണൻ, വിജയത്തിൽ രാവണൻ ഇവ വിശേഷിച്ചുനന്നാവും. മിനുക്കിൽ സുന്ദര ബ്രാഹ്മണൻ പ്രസിദ്ധമാണു്.