ഉള്ളടക്കത്തിലേക്ക് പോവുക

കാവുങ്ങൽ നീലകണ്ഠപിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള സാഹിത്യകാരനും വിവർത്തകനും ജ്യോതിഷ പണ്ഡിതനുമായിരുന്നു കാവുങ്ങൽ നീലകണ്ഠപിള്ള അവർകൾ. എസ്.റ്റി. റെഡ്യാർ ആൻഡ് സൺസ് പ്രകാശനം ചെയ്ത നിരവധി ഗ്രന്ഥങ്ങളുടെ വിവർത്തകനും എഡിറ്ററുമായിരുന്നു. കൊല്ലത്തെ വിദ്യാഭിവർദ്ധിനി അച്ചുകൂടത്തിലെ ഗ്രന്ഥപരിശോധകനായി പ്രവർത്തിച്ചു.[1] "എസ്.റ്റി. റെഡ്യാർ സാഹിത്യരംഗത്തേക്ക് പ്രോത്സാഹിപ്പിച്ച പ്രധാന വ്യക്തത്വങ്ങളിലൊന്ന് കാവുങ്ങൽ നീലകണ്ഠപിള്ളയായിരുന്നു." [2]

കൊല്ലം സ്വദേശിയായിരുന്നു. ഇദ്ദേഹം ജ്യോതിഷത്തിലെ പല ഗ്രന്ഥങ്ങളും പ രിശോധിച്ച് അച്ചടിപ്പിക്കുകയും, ജ്യോതിഷബ്രഹ്മരഹസ്യം', 'ജ്യോതിഷകല്പദ്രുമം മുതലായ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. പ്രബോധദർപ്പുണം, ജ്ഞാനതരംഗം, വസുമതി, മണിഭാഷിണി മുതലായ മാസികകളുടെ പത്രാധിപരും ആയിരുന്നു.

ഗരുഡപുരാണം കിളിപ്പാട്ട്‌, വിഷ്ണുപുരാണം കിളിപ്പാട്ടു, ധമ്മാദർശം, അറബിക്കഥ, പ്രാരസീകകഥ മുതലായ വിശിഷ്ടപദ്യഗദൃ ഗ്രന്ഥങ്ങളുടെ കർത്താവായും വിവർത്തകനായും പ്രവർത്തിച്ചു.

കൃതികൾ

[തിരുത്തുക]
  • ശ്രീമഹാകണ്ണശ്ശ രാമായണം (ശ്രീരാമവിലാസം പ്രസ്, കൊല്ലം)
  • ഗരുഡപുരാണം
  • മാർക്കണ്ഡപുരാണം(കിളിപ്പാട്ട്)
  • ഏകാദശീ മാഹാത്മ്യം(കിളിപ്പാട്ട്)
  • സേതുമാഹാത്മ്യം (കിളിപ്പാട്ട്)
  • ബൃഹത്സ്തോത്രരത്നാകരം
  • കലക്കത്തു കുഞ്ചൻനമ്പ്യാരുടെ തുള്ളൽക്കഥകൾ (എഡിറ്റർ) - 1909
  • ധർമ്മാദർശം (1912)
  • ആയിരത്തൊന്നു ദിവസം പകൽ പറഞ്ഞ ലോകമോഹനങ്ങളായ പാരസീക കഥകൾ (വിവർത്തനം) - (1922)
  • സ്വർഗ്ഗത്തിലെ രഹസ്യം (1928)
  • സുനന്ദാമാധവം (1944)
  • സ്വതന്ത്രഭാരതം (1946)
  • ശ്രീമഹാഭക്തവിജയം (പരിഭാഷ)
  • പട്ടണത്തു പിള്ളയാർ പാടൽകൾ[പ്രവർത്തിക്കാത്ത കണ്ണി] (തമിഴ് വിവർത്തനം) - (1955)
  • ദിവ്യശ്രീ ശങ്കരാചാര്യർ (1955)
  • ഇംഗ്ലീഷ്‌ ചികിത്സാരത്നം(1957)[3]
  • ജ്യോതിഷബ്രഹ്മരഹസ്യം
  • ജ്യോതിഷകല്പദ്രുമം

അവലംബം

[തിരുത്തുക]
  1. ഡോ. ശ്രീകുമാർ എ.ജി (2024). ആധുനികതയുടെ അക്ഷരവടിവുകൾ. കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി സെൻട്രൽ കോപ്പറേറ്റീവ് സ്റ്റോർസ് ലിമിറ്റഡ്. p. 206. ISBN 9788196935528.
  2. ഡോ. ശ്രീകുമാർ എ.ജി (2024). ആധുനികതയുടെ അക്ഷരവടിവുകൾ. കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി സെൻട്രൽ കോപ്പറേറ്റീവ് സ്റ്റോർസ് ലിമിറ്റഡ്. p. 97. ISBN 9788196935528.
  3. "നീലകണ്ഠപിള്ള കാവുങ്ങൽ". grandham.in. 27.07.2024. Retrieved 27.07.2024. {{cite web}}: Check date values in: |access-date= and |date= (help)
"https://ml.wikipedia.org/w/index.php?title=കാവുങ്ങൽ_നീലകണ്ഠപിള്ള&oldid=4505639" എന്ന താളിൽനിന്ന് ശേഖരിച്ചത്