കാവാലം ബാലചന്ദ്രൻ
മലയാളത്തിലെ കവിയും സാഹിത്യകാരനും പ്രഭാഷകനുമാണ്[1] കാവാലം ബാലചന്ദ്രൻ (ജനനം: 30 ഡിസംബർ 1953).
ജീവിതരേഖ
[തിരുത്തുക]കുട്ടനാട്ടിലെ കാവാലം കുന്നുമ്മയിൽ പിച്ചനാട്ടു വീട്ടിൽ പങ്കജാക്ഷിയമ്മയുടെയും ഹരിപ്പാട് ആയാപറമ്പിൽ ചിറയ്ക്കൽ വീട്ടിൽ ചന്ദ്രശേഖരൻ നായരുടെയും മകനായി 1953 ഡിസംബർ 30 നു ജനിച്ചു . ഇംഗ്ലീഷ് ഭാഷാ സാഹിത്യത്തിൽ ബിരുദം . സി.എം.എസ്. എൽ.പി. സ്കൂൾ, കാവാലം എൻ.എസ്.എസ്.ഹൈസ്കൂൾ, തിരുവാമ്പാടിഹൈസ്കൂൾആലപ്പുഴ എസ്.ഡി. കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം 1977-ൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദമെടുത്തു. പൊതുമരാമത്ത് വകുപ്പിൽ ഉദ്യോഗസ്ഥൻ ആയിരുന്നു. ആലപ്പുഴ ബിൽഡിങ്ങ്സ് ഡിവിഷനിൽ നിന്നു 2008 ഡിസംബറിൽ വിരമിച്ചു.
ഭാര്യ സുധ , മക്കൾ ലക്ഷ്മി, ചിഞ്ചു.
വിവേകോദയം മാസിക, ജനയുഗം വാരിക, കുങ്കുമം, ദേശാഭിമാനി വാരിക, കലാലയം, പച്ചമലയാളം, ചന്ദ്രിക, വീക്ഷണം, മുഖരേഖ, എഴുത്ത്, മാതൃനാട്, അകംപൊരുൾ, ജനശക്തി, സമകാലികകവിത, തരംഗിണി, സുനന്ദ, ഉൺമ, കലാകൌമുദി, ഓറ, ആമ്പാടി, ചിലങ്ക, തളിര്, മുത്തശ്ശി, ബാലഭൂമി, ബാലമംഗളം തുടങ്ങിയവയിലാണ് പ്രധാനമായും എഴുതിയിരുന്നത്. വിവിധ ശാഖകളിൽ പെട്ട പതിനഞ്ചു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൃതികൾ
[തിരുത്തുക]- നിശിതം നിർമ്മമം നിർദാക്ഷിണ്യം( ലേഖന സമാഹാരം- അസെൻഡു ബുക്സ്,കോട്ടയം )
- ലങ്ക ( നോവൽ ), പുസ്തകപ്പുര , ആലപ്പുഴ
- പുത്രസാന്നിദ്ധ്യം ( കവിതകൾ ),സൂര്യകാന്തി ബുക്സ്, തകഴി
- അമ്മയുടെ പുണ്യം - (കവിതാ സമാഹാരം ) എസ്.പി.സി.എസ്.-എൻ.ബി.എസ്. കോട്ടയം
- ചൊല്ലരങ്ങ് (കവിതകൾ )-ബി.ബുക്സ് അമ്പലപ്പുഴ
- റൂത്ത് (ഖണ്ഡകാവ്യം) തിയോ ബുക്സ് ,കൊച്ചി
- അമ്പലപ്പുഴയും കുഞ്ചൻ പെരുമകളും (നിരൂപണം-ഗവേഷണം) ബി.ബുക്സ്, അമ്പലപ്പുഴ
- ധ്യാന സിന്ദൂരം തൊട്ട വാക്കുകൾ(ലേഖനങ്ങൾ)-ബി.ബുക്സ്, അമ്പലപ്പുഴ
- ഒരു മധ്യവർത്തിയുടെ പച്ചയായ ജീവിതത്തിൽ നിന്ന് (കവിതാസമാഹാരം), സൂര്യ പബ്ലിക്കേഷൻസ്, നൂറനാട്
- സങ്കീർത്തനങ്ങൾ (കവിതാസമാഹാരം), പുസ്തകപ്പുര, ആലപ്പുഴ
- ഖണ്ഡനം മണ്ഡനം (ലേഖനസമാഹാരം) പുസ്തകപ്പുര, ആലപ്പുഴ
- കാവാലം ബാലചന്ദ്രൻറെ കവിതകൾ (കവിതാസമാഹാരം), ഗ്രാസ് റൂട്ട് ഇംപ്രിൻറ്സ്, മാതൃഭൂമി, കോഴിക്കോട്
- ലങ്ക (ഇംഗ്ലിഷ് മൊഴിമാറ്റം) നോഷൻ പ്രിൻറേഴ്സ് , ചെന്നൈ
- പി.കുഞ്ഞിരാമൻ നായർ- വാക്കുകളുടെ പൂക്കളം(കവിതാവലോകനം) എച്ച്&സി,തൃശ്ശൂർ
- ഇടശ്ശേരി കവിത കെട്ടുമ്പോൾ(കവിതാവലോകനം) എച്ച്&സി,തൃശ്ശൂർ
പുരസ്കാരങ്ങൾ
[തിരുത്തുക]ഡോ. കെ.ദാമോദരൻ കവിതാപുരസ്കാരം(കൊല്ലം) 2010 ൽ ലഭിച്ചു
കേരള സർക്കാർ സാംസ്‌കാരികവകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ബുക്ക്മാർക്കിന്റെ 2015-ലെ ഗ്രന്ഥപുരസ്‌കാരം ഇദ്ദേഹം രചിച്ച 'ലങ്ക' എന്ന നോവലിന് ലഭിച്ചു.[2]
ഓച്ചിറ ശങ്കരൻങ്കുട്ടി നവോഥാനനർത്തകൻ ഫൌണ്ടേഷൻറെ സാഹിത്യശാപര്യ പുരസ്കാരം 2019 ൽ ലഭിച്ചു.
2022 ൽ പറക്കോട് പ്രതാപചന്ദ്രൻ സ്മാരക അവാർഡു ലഭിച്ചു
അവലംബം
[തിരുത്തുക]- ↑ [1] Archived 2021-02-26 at the Wayback Machine.|മലയാള-വിഭാഗം-രാമായണ-വിചാരം.
- ↑ "ബുക്മാർക്ക് ഗ്രന്ഥപുരസ്‌കാരം കാവാലം ബാലചന്ദ്രന്". മാതൃഭൂമി. September 29, 2015. Archived from the original on 2020-09-04. Retrieved September 4, 2020.
{{cite web}}
: CS1 maint: bot: original URL status unknown (link)