കാവാലം കൊച്ചുനാരായണപ്പണിക്കർ
ദൃശ്യരൂപം
തിരുവിതാംകൂറിൽ പ്രസിദ്ധനായ നടനും കഥകളി ആശാനുമായിരുന്നു കാവാലം കൊച്ചുനാരായണപ്പണിക്കർ ( 1797 - 1865). [1] കാവാലം കൊച്ചുനാരായണപ്പണിക്കരുടെ കാലം മുതലാണ് പ്രാമാണിക നടന്മാരുടെ പാരമ്പര്യം ദക്ഷിണകേരളത്തിൽ ഉദയം ചെയ്തത്. സുവിജ്ഞനായ ആശാനുംപ്രശസ്തനായ ആദ്യവസാന വേഷക്കാരനുമായിരുന്നു പണി എല്ലാ ആദ്യവസാനവേഷങ്ങളും പ്രഗത്ഭമായി വഹിച്ചിരുന്നുവെങ്കിലും, സന്താനഗോപാല ബ്രാഹ്മണനും ബാലി വിജയത്തിൽ നാരദനും തുല്യമില്ലാത്തതായിരുന്നു. ഇദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു സുപ്രസിദ്ധനായ കരിത്ര രാമ പണിക്കർ.
അന്യരുടെ കളിയോഗങ്ങളിൽ ചേരുന്നതിലും വേഷം കെട്ടുന്നതിലും കൊച്ചുനാരായണപ്പണിക്കർ വിമുഖനായിരുന്നു. അതുകൊണ്ട് ചേർത്തല, അമ്പലപ്പുഴ പ്രദേശങ്ങളിൽ മാത്രമാണ് അദ്ദേഹത്തിന്റെ വേഷത്തിന് പ്രചാരമുണ്ടായിരുന്നത്.
പ്രസിദ്ധ വേഷങ്ങൾ
[തിരുത്തുക]- ബാലിവിജയത്തിലെ നാരദൻ
- സന്താനഗോപാലത്തിലെ ബ്രാഹ്മണൻ
പ്രധാന ശിഷ്യന്മാർ
[തിരുത്തുക]- കരിത്ര രാമ പണിക്കർ
- അമ്പലപ്പുഴ കുഞ്ഞുകൃഷ്ണപ്പണിക്കർ