കാഴ്ച (നികുതി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാഴ്ച എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കാഴ്ച (വിവക്ഷകൾ) എന്ന താൾ കാണുക. കാഴ്ച (വിവക്ഷകൾ)

പ്രാചീന കേരളത്തിൽ നിലനിന്നിരുന്ന ഒരിനം നികുതി. രാജകുടുംബത്തിലുണ്ടാകുന്ന ജനനം, മരണം, കല്യാണം, ഗൃഹപ്രവേശം, തുടങ്ങിയ അടിയന്തരങ്ങൾക്ക് കുടിയാന്മാർ സമ്മനമായും അല്ലതെയും കൊടുക്കുന്ന ദ്രവ്യമോ, വസ്തുക്കളോ ആണു കാഴ്ച. ഉദ്യോഗങ്ങളിൽ നിയമിക്കപ്പെടുമ്പോഴും, സ്ഥാനമാനങ്ങൾ നൽകുമ്പോഴും കാഴ്ചവെക്കണം.[1]

മറ്റു കാഴ്ചകൾ[തിരുത്തുക]

  • ഓമനക്കാഴ്ച - കണ്ണൂർജില്ലയിലെ പയ്യാവൂർ ശിവക്ഷേത്രത്തിൽ ഊട്ടുൽസവത്തോടനുബന്ധിച്ച് വിവിധ ദേശക്കാർ സമർപ്പിക്കുന്ന വാഴക്കുല ഘോഷയാത്ര.
  • കാഴ്ചക്കുല - ക്ഷേത്രങ്ങളിലേക്ക് ഭക്തർ സമർപ്പിക്കുന്ന പഴക്കുല. പ്രത്യേകിച്ച് ഗുരുവായൂരിലാണ് ഇത് പ്രധാനം.

അവലംബം[തിരുത്തുക]

  1. കേരളചരിത്ര പാഠങ്ങൾ, വേലായുധൻ പണിക്കശ്ശേരി, ഡി.സി.ബുക്ക്സ്
"https://ml.wikipedia.org/w/index.php?title=കാഴ്ച_(നികുതി)&oldid=2281679" എന്ന താളിൽനിന്ന് ശേഖരിച്ചത്