കാളിനാടകം (നാടകം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നാടകപ്രവർത്തകയും സിനിമാനടിയും ആയ സജിത മഠത്തിൽ രചിച്ച് ചന്ദ്രദാസൻ സംവിധാനം ചെയ്ത നാടകം ആണ് കാളിനാടകം.[1] വലിയന്നൂർ ഗ്രാമത്തിൽ 51 വർഷങ്ങൾക്ക് മുൻപ് നിന്നു പോയ കാളിനാടകം എന്ന അനുഷ്ഠാനം പുനരാരംഭിക്കുന്നതും തുടർന്നുണ്ടാ‍കുന്ന സംഭവ വികാസങ്ങളും ആണ് പ്രമേയം. സജിത മഠത്തിൽ, രശ്മി സതീഷ്, സുമേഷ് ചിറ്റൂക്കാരൻ എന്നിവരാണ് പ്രധാ‍ന കഥാപാത്രങ്ങളെ അവതരിപിച്ചത്.

ആദ്യ അവതരണം ഫോർട്ട് കൊച്ചിയിലെ പെപ്പർ ഹൌസിൽ 2016 ആഗസ്ത് മാസം 17, 18, 19, 20 എന്നീ ദിവസങ്ങളിൽ നടന്നു. ലോകധർമ്മി, കൊച്ചിൻ ആർട്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ്, ആട്ടക്കളം, ചെന്നൈ ഫിലിം ഫാക്ടറി എന്നിവയുടെ സഹകരണത്തോടെയാണ് നിർമ്മാണം.

അവലംബം[തിരുത്തുക]

  1. വേണാട്ട്, വിനീത (21 ഓഗസ്റ്റ് 2016). "കാളി (നാടകം)". ജന്മഭൂമി. Archived from the original on 2016-08-21. Retrieved 26 സെപ്റ്റംബർ 2016.
"https://ml.wikipedia.org/w/index.php?title=കാളിനാടകം_(നാടകം)&oldid=3628210" എന്ന താളിൽനിന്ന് ശേഖരിച്ചത്