കാളസർപ്പയോഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജ്യോതിഷ വിശ്വാസ പ്രകാരം ഗ്രഹനിലയിൽ സപ്തഗ്രഹങ്ങളും രാഹുവിനും കേതുവിനും ഇടയിൽ വരുന്ന അവസ്ഥയാണ് കാളസർപ്പയോഗം. കാളസർപ്പയോഗം പ്രധാനമായും സവ്യയെന്നും അപസവ്യ എന്നും രണ്ടായിത്തിരിക്കാം. ഇതുപ്രകാരം താഴെപറയുന്ന ഫലങ്ങളുണ്ടാകുമെന്ന് ചിലർ വിശ്വസിക്കുന്നു.[1]

1. സവ്യ[തിരുത്തുക]

സപ്തഗ്രഹങ്ങളും രാഹുവിനുശേഷം കേതുവരെയുള്ള രാശികളിൽ വരുന്ന അവസ്ഥയാണ് സവ്യ.സവ്യയെ വീണ്ടും ആറുതരത്തിൽ വിഭജിച്ചിരിക്കുന്നു.

1.1 അനന്തകാളസർപ്പയോഗം[തിരുത്തുക]

രാഹു ഒന്നിലും കേതു ഏഴിലും മറ്റ് ഗ്രഹങ്ങൾ ഇവയ്ക്കിടയിൽ

ഫലം:രോഗം,കുടുംബകലഹം

1.2 ഗുളികകാളസർപ്പയോഗം[തിരുത്തുക]

രാഹു രണ്ടിലും കേതു ഏട്ടിലും മറ്റ് ഗ്രഹങ്ങൾ ഇവയ്ക്കിടയിൽ[2]

ഫലം:വാഗ്ദോഷം,ധനനഷ്ടം

1.3 വാസുകികാളസർപ്പയോഗം[തിരുത്തുക]

രാഹു മൂനിൽ കേതു ഒൻപതിൽ മറ്റ് ഗ്രഹങ്ങൾ ഇവയ്ക്കിടയിൽ

ഫലം:സഹോദരങ്ങൾ ശത്രുക്കളാവുക

1.4 ശങ്കഫലകാളസർപ്പയോഗം[തിരുത്തുക]

രാഹു നാലിൽ കേതു പത്തിൽ മറ്റ് ഗ്രഹങ്ങൾ ഇവയ്ക്കിടയിൽ

ഫലം:മാതാവ്,കുടുംബം,കന്നുകാലികൾ,വാഹനം ഇവയ്ക്ക് നാശം

1.5 പത്മകാളസർപ്പയോഗം[തിരുത്തുക]

രാഹു അഞ്ചിൽ കേതു പതിനൊന്നിൽ മറ്റ് ഗ്രഹങ്ങൾ ഇവയ്ക്കിടയിൽ

ഫലം:സന്താനദുരിതം===

1.6 മഹാപത്മകാളസർപ്പയോഗം[തിരുത്തുക]

രാഹു ആറിൽ കേതു പന്ത്രണ്ടിൽ മറ്റ് ഗ്രഹങ്ങൾ ഇവയ്ക്കിടയിൽ

ഫലം:രോഗം,ശത്രുക്കളാലുള്ള ഉപദ്രവം

2. അപസവ്യ[തിരുത്തുക]

സപ്തഗ്രഹങ്ങളും കേതുവിനുശേഷം രാഹുവരെയുള്ള രാശികളിൽ വരുന്ന അവസ്ഥയാണ് അപസവ്യ.അപസവ്യയെ വീണ്ടും ആറുതരത്തിൽ വിഭജിച്ചിരിക്കുന്നു

2.1 തക്ഷകകാളസർപ്പയോഗം[തിരുത്തുക]

കേതു ഒന്നിൽ രാഹു ഏഴിൽ മറ്റ് ഗ്രഹങ്ങൾ ഇവയ്ക്കിടയിൽ

ഫലം:ഭാര്യാഭർത്തൃ ബന്ധത്തിൽ പ്രശ്നം,ശത്രു വർധന

2.2 കാർക്കോടകകാളസർപ്പയോഗം[തിരുത്തുക]

കേതു രണ്ടിലും രാഹു ഏട്ടിലും മറ്റ് ഗ്രഹങ്ങൾ ഇവയ്ക്കിടയിൽ

ഫലം:ആരോഗ്യഹാനി,തടവ്

2.3 ശങ്കചൂഡകാളസർപ്പയോഗം[തിരുത്തുക]

കേതു മൂനിൽ രാഹു ഒൻപതിൽ മറ്റ് ഗ്രഹങ്ങൾ ഇവയ്ക്കിടയിൽ

ഫലം:പിതാവുമായ് കലഹം,ഭാഗ്യമില്ലായ്മ

2.4 ഘടകകാളസർപ്പയോഗം[തിരുത്തുക]

കേതു നാലിൽ രാഹു പത്തിൽ മറ്റ് ഗ്രഹങ്ങൾ ഇവയ്ക്കിടയിൽ

ഫലം:കർമ്മദുരിതം

2.5 വിഷധാരകാളസർപ്പയോഗം[തിരുത്തുക]

കേതു അഞ്ചിൽ രാഹു പതിനൊന്നിൽ മറ്റ് ഗ്രഹങ്ങൾ ഇവയ്ക്കിടയിൽ

ഫലം:പ്രവൃത്തിനഷ്ടം

2.6 ശേഷാംഗകാളസർപ്പയോഗം[തിരുത്തുക]

കേതു ആറിൽ രാഹുപന്ത്രണ്ടിൽ മറ്റ് ഗ്രഹങ്ങൾ ഇവയ്ക്കിടയിൽ

ഫലം:അനാവശ്യ ചെലവുകൾ,ബന്ധനം

അവലംബം[തിരുത്തുക]

  1. "കാളസർപ്പയോഗം". മാതൃഭൂമി.
  2. "കാലസർപ്പയോഗം ഒരു പഠനം". മംഗളം.

ബൃഹൽജാതകം വരാഹമിഹിരൻ

"https://ml.wikipedia.org/w/index.php?title=കാളസർപ്പയോഗം&oldid=2281687" എന്ന താളിൽനിന്ന് ശേഖരിച്ചത്