കാലിഡോസ്കോപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കളിക്കോപ്പായി ഉപയോഗിക്കുന്ന കാലിഡോസ്കോപ്

കാലിഡോസ്കോപ് എന്നത് കണ്ണാടി കൊണ്ട് നിർമിതമായ ഒരു ഉപകരണമാണ്. ചെറിയ വർണമുത്തുകളും മറ്റും ഇതിന്റെ നിർമ്മാണത്തിനായി ഉപയോഗിക്കാറുണ്ട്. കാലിഡോസ്കോപ് ആദ്യമായി നിർമിച്ചത് സ്കോട്ടിഷ് ഗവേഷകനായിരുന്ന സർ ഡേവിഡ് ബ്രെവ്സ്റ്റെറാണ്.[1] ഭംഗിയുള്ള രൂപങ്ങൾ ശ്രദ്ധിക്കുന്നവൻ എന്നർത്ഥമുള്ള കാലോസ്, എയ്ഡോസ്, സ്കോപ്പിയോ എന്നീ മൂന്ന് ഗ്രീക്ക് വാക്കുകളിൽ നിന്നാണ് കാലിഡോസ്കോപ് എന്ന വാക്കിന്റെ ഉത്ഭവം.[2]

നിർമ്മാണം[തിരുത്തുക]

ഒരു കാലിഡോസ്കോപ്പിലൂടെ കാണുന്ന പാറ്റേണുകൾ

സാധാരണയായി ചതുരാകൃതിയിൽ നീളമുള്ള മൂന്ന് കണ്ണാടികൾ 60° ആംഗിളിൽ ചേർത്തുവെച്ച് ത്രികോണാകൃതിയിലാണ് കാലിഡോസ്കോപ് നിർമ്മിക്കുന്നത്. ഇത് കാലിഡോസ്കോപ്പിന്റെ ഉള്ളിൽ നിറച്ചിരിക്കുന്ന വർണവസ്തുക്കളുടെ ധാരാളം പ്രതിബിംബങ്ങൾ സൃഷ്ടിക്കുന്നു.

ശാസ്ത്രീയമായി[തിരുത്തുക]

മൾട്ടിപ്പിൾ റിഫ്ലക്ഷൻ എന്ന ശാസ്ത്ര തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ് കാലിഡോസ്കോപ് പ്രവർത്തിക്കുന്നത്.

അവലംബം[തിരുത്തുക]

  1. Brewster, David (1858). The Kaleidoscope: Its History, Theory, and Construction with its Application to the Fine and Useful Arts (2 ed.). J. Murray.
  2. "Online Etymology Dictionary". Etymonline.com. Retrieved 2010-05-28.
"https://ml.wikipedia.org/w/index.php?title=കാലിഡോസ്കോപ്പ്&oldid=2281668" എന്ന താളിൽനിന്ന് ശേഖരിച്ചത്