Jump to content

കാലിഗ്രാഫിക് ഗാലിയൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാലിഗ്രാഫിക് ഗാലിയൺ
കലാകാരൻAbd al-Qadir Hisari
വർഷംc. 1766–67
MediumInk and gold on paper
അളവുകൾ48.3 cm × 43.2 cm (19.0 in × 17.0 in)
സ്ഥാനംMetropolitan Museum of Art, New York City

പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യകാലം വരെയുള്ള ഇസ്ലാമിക കാലിഗ്രാഫി പ്രതികളുടെ ഒരു മാതൃകയാണ് കാലിഗ്രാഫിക് ഗാലിയൺ. ഓട്ടൊമൻ സാമ്രാജ്യത്തിലെ നാവിക സേനയിലെ ഒരിനം വലിയ പടക്കപ്പൽ ആയ ഗാലിയണിനെ ഓട്ടൊമൻ കാലിഗ്രാഫർ ചിത്രീകരിക്കുന്നു. ബൈബിളിലും ഖുർആനിലും വിവരിച്ചിരിക്കുന്ന അബ്രഹാമിൻറെ ദൈവം സംരക്ഷിച്ച വിശ്വാസികളുടെ പേരുകൾ കപ്പലിൻറെ സംരക്ഷണത്തിന് ഒരു അനുഗ്രഹം ലഭിക്കാനും വേണ്ടി കപ്പലിൽ ആലേഖനം ചെയ്തിരിക്കുന്നു. ഈ കലാസൃഷ്ടി മെട്രോപൊളിറ്റൻ ആർട്ട് മ്യൂസിയത്തിൽ സംരക്ഷിച്ചിരിക്കുന്നു[1].

വിവരണം

[തിരുത്തുക]

പശ്ചാത്തലം

[തിരുത്തുക]

പ്രധാന ലേഖനം: ഇസ്ലാമിക കൈയെഴുത്ത്

ഇസ്ലാമിക് ലോകത്ത് കാലിഗ്രാഫിക്ക് ഒരു നീണ്ട ചരിത്രമുണ്ടായിരുന്നു.[2]കലാസൃഷ്ടികൾ സാധാരണയായി ലിഖിതരൂപത്തിൽ എഴുതി സൂക്ഷിച്ചിരുന്നെങ്കിലും, ചില പ്രത്യേക കലകൾ പൂർണ്ണമായും കാലിഗ്രാഫി ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഇവയെ "കാലിഗ്രാമുകൾ" എന്നറിയപ്പെടുന്നു.[3]കാലിഗ്രാഫി ചിത്രങ്ങളിലൂടെ നിരവധി വിഷയങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്. അത്തരം ഒരു വിഷയത്തിൽ പ്രത്യേകിച്ച് ഓട്ടൊമൻ സാമ്രാജ്യത്തിലെ ജനപ്രിയമായ കപ്പലുകൾ ഉൾപ്പെട്ടിരുന്നു, സുഫിസത്തിന്റെ ചില പ്രവർത്തകർ ഈ കലാരൂപങ്ങൾക്ക് ഗൂഢമായ പ്രാധാന്യം നൽകി. അത് ആചാരാനുഷ്ഠാനത്തിനുള്ളിൽ പ്രദർശിപ്പിച്ചിരുന്നു.[1]സമാനമായ ഒരു കലാരൂപം-ചിത്രങ്ങൾകൊണ്ട് അലങ്കരിച്ച എഴുത്ത് പേർഷ്യയിലും പ്രചരിച്ചിരുന്നു.[4]

കാലിഗ്രാഫിക് ഗാലിയൺ

[തിരുത്തുക]

മെറ്റ് ഗാലിയോൺ മഷിയും സ്വർണ്ണവും ഉപയോഗിച്ച് കടലാസിൽ ചിത്രീകരിക്കുന്നു. കപ്പൽ യാത്രയുടെ കാലഘട്ടത്തിൽ സ്പാനിഷ്, പോർട്ടുഗീസ് സാമ്രാജ്യങ്ങൾ പ്രധാനമായും ഉപയോഗിച്ചിരുന്ന പ്രസിദ്ധമായ വലിയ യുദ്ധക്കപ്പൽ കപ്പൽ ഗാലിയോൺ ആയി കാലിഗ്രാമിലൂടെ ചിത്രീകരിക്കുന്നു. [5]ഓട്ടോമാൻ നാവികസേനയുടെ കാരണത്താൽ മെഡിറ്ററേനിയനിലെ വലിയ സ്പാനിഷ് കപ്പലുകൾ പതിവായി ഏറ്റുമുട്ടിയിട്ടുണ്ട്. സാമ്രാജ്യത്വ നാവികസേന സ്പാനിഷ് ഭീഷണിയെ നേരിടാൻ ധാരാളം ഗാലിയോണുകൾ നിർമ്മിച്ചു. ഓട്ടൊമൻ നാവികസേനയിലെ പുതിയ കപ്പലുകൾക്ക് വിശേഷാധികാരം നൽകുന്നതിനായി മെറ്റ് കാലിഗ്രാം സൃഷ്ടിക്കപ്പെട്ടിരിക്കാം. 17-ാം നൂറ്റാണ്ടിലെ ഒരു പായ്ക്കപ്പലിനെ ചിത്രീകരിക്കുന്ന സമാനമായ കാലിഗ്രാമിന്റെ ഉദാഹരണം ഇസ്താംബുളിലെ ടോപ്കാപി പാലസ് മ്യൂസിയത്തിന്റെ ശേഖരത്തിൽ കാണപ്പെടുന്നു.[1][6]

കാലിഗ്രാം സ്രഷ്ടാവ് ഏഴു വിശ്വാസികളായ കഥാപാത്രങ്ങളുടെ കഥയെ പ്രതിനിധീകരിക്കുന്നു (അറബി ഭാഷയിൽ അഷാബ് അൽ കഹ്ഫ്), ഏഴ് പുരുഷന്മാരുടെ സംഘം ഗാലിയോണിൽ നിന്ന് ദൈവത്തെ വിളിച്ചുകൊണ്ട് ഒരു ഗുഹയിൽ അഭയം പ്രാപിച്ചു. ഏഴ് വിശ്വാസികളെ ദൈവം സംരക്ഷിച്ചതുപോലെ, കപ്പലുകളെയും അപകടത്തിൽ നിന്നും രക്ഷിക്കാൻ ഉദ്ദേശിച്ചാണ് അത്തരത്തിലുള്ള ഒരു ലിഖിതം സൃഷ്ടിച്ചതെന്ന് കരുതുന്നു.[1]കൂടാതെ, ഒട്ടോമൻ നാവികസേന ഏഴ് വിശ്വാസികൾക്ക് സമർപ്പിക്കപ്പെട്ടു കൊണ്ട് അവരുടെ പേരുകൾ ഗാലിയോൺ കപ്പലിൻറെ പുറത്തും മേൽത്തട്ടിലും രേഖപ്പെടുത്തിയിരിക്കുന്നത് കാണാൻ കഴിയുന്നു.[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 "metmuseum.org". www.metmuseum.org. Retrieved 2018-11-01.
  2. Mamoun Sakkal (1993). "The Art of Arabic Calligraphy, a brief history".
  3. Blair, Sheila S. Islamic Calligraphy. Edinburgh: Edinburgh University Press, 2006. pp. 449–56, 506–8, 558–59, ill. fig. 10.15.
  4. Blair, Sheila S. Islamic Calligraphy. Edinburgh: Edinburgh University Press, 2006. pp. 449–56, 506–8, 558–59, ill. fig. 10.15.
  5. Little, Benerson (2010). "Spanish Galleons and Portuguese Carracks". Pirate Hunting: The Fight Against Pirates, Privateers, and Sea Raiders from Antiquity to the Present. Washington, DC: Potomac. p. 145. ISBN 978-1-59797-291-8.
  6. Ekhtiar, Maryam, Sheila R. Canby, Navina Haidar, and Priscilla P. Soucek, ed. Masterpieces from the Department of Islamic Art in The Metropolitan Museum of Art. 1st ed. New York: The Metropolitan Museum of Art, 2011. no. 206, pp. 296–97, ill. p. 297.
"https://ml.wikipedia.org/w/index.php?title=കാലിഗ്രാഫിക്_ഗാലിയൺ&oldid=2939697" എന്ന താളിൽനിന്ന് ശേഖരിച്ചത്