കാലാമ്പൂർ
ദൃശ്യരൂപം
|
കാലാമ്പൂർ | |
|---|---|
ഗ്രാമം | |
| Coordinates: 9°51′12″N 76°28′35″E / 9.85328026751806°N 76.47644039740265°E | |
| രാജ്യം | |
| സംസ്ഥാനം | കേരളം |
| ജില്ല | എറണാകുളം |
| താലൂക്ക് | മൂവാറ്റുപുഴ |
| പഞ്ചായത്ത് | ആയവന ഗ്രാമപഞ്ചായത്ത് |
| ഭാഷകൾ | |
| • ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
| • പ്രാദേശികം | മലയാളം, |
| സമയമേഖല | UTC+5:30 (ഔദ്യോഗിക ഇന്ത്യൻ സമയം) |
| പിൻകോഡ് | 686673 |
എറണാകുളം ജില്ലയിലെ മുവാറ്റുപുഴ താലൂക്കിൽ ആയവന പഞ്ചായത്തിലെ ഗ്രാമമാണ് കാലാമ്പൂര്. കാലാമ്പൂരിനും ആയവനയ്ക്കും ഇടയിലായി കാളിയാർ പുഴ ഒഴുകുന്നു. ഈ ഗ്രാമം ഫ്യൂഡൽ നാടുവാഴികളായിരുന്ന അകത്തൂട്ടു കർത്താക്കന്മാരുടെ ആസ്ഥാനമായിരുന്നു. എറണാകുളം ജില്ലയുടെ കിഴക്കായി സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിൽ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾ ഒരുമയോടെ കഴിയുന്നു. വട്ടശ്രീകോവിലുള്ള തൃക്ക മഹാവിഷ്ണു ക്ഷേത്രം , ഭഗവതി ശാസ്താ ക്ഷേത്രം, സെൻറ് മേരീസ് യാകോബായ പള്ളി,മുസ്ലിം മോസ്കുകൾ എന്നിവയാണ് പ്രധാന ആരാധനാലയങ്ങൾ. ചിറപ്പടിയാണ് പ്രധാന കവല. മുവാറ്റുപുഴ-കാളിയാർ റോഡ്, കോതമംഗലം- വാഴക്കുളം റോഡ് എന്നിവ കാലാമ്പൂരിൽ കൂടി കടന്നു പോകുന്നു. ഏറ്റവും അടുത്തുള്ള പട്ടണം മുവാറ്റുപുഴ ആണ്(8 കിലോമീറ്റർ). കോതമംഗലം, പൈനാപ്പിൾ പട്ടണം എന്ന് അറിയപ്പെടുന്ന വാഴക്കുളം എന്നിവ സമീപ പ്രദേശങ്ങളാണ്.