കാലടിയിലെ ക്ഷേത്രങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കാലടി ആദിശങ്കര സ്തൂപം
ആദിശങ്കര സ്തൂപത്തിന്റെ കവാടം

കേരളത്തിലെ എറണാകുളം ജില്ലയിലുള്ള കാലടി, ശങ്കരാചാര്യരുടെ ജന്മസ്ഥലമെന്ന പേരിൽ പ്രശസ്തമായ ഒരു തീർത്ഥാടനകേന്ദ്രമാണ്. ശങ്കരാചാര്യരുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളുള്ള പൗരാണികവും ആധുനികവുമായ നിരവധി ക്ഷേത്രങ്ങളും സാംസ്കാരികകേന്ദ്രങ്ങളും കാലടിക്ക് പരിസരത്തുണ്ട്.

പുരാതന ക്ഷേത്രങ്ങൾ[തിരുത്തുക]

(ശ്രീശങ്കരനുമായി ഐതിഹ്യബന്ധമുള്ളവ)

ശ്രീകൃഷ്ണ‍സ്വാമി ക്ഷേത്രം[തിരുത്തുക]

കാലടി ശ്രീകൃഷ്ണക്ഷേത്രം

ശ്രീശങ്കരന്റെ കുലദേവ ക്ഷേത്രമാണിത്. പെരിയാറിന്റെ പുതിയ ഗതിയിൽ നിന്നും ശങ്കരൻ ഇന്നു കാണുന്ന ശ്രീകോവിലിലേക്കു മാറ്റി പ്രതിഷ്ഠിച്ചതിനുശേഷം പ്രസിസിദ്ധമായ അച്യുതാഷ്ടകം ചൊല്ലിയത്രേ. തുലാമാസത്തിലെ തിരുവോണനാളിൽ, ദക്ഷിണായനത്തിൽ, ഉത്തരായനത്തിലേ പ്രതിഷ്ഠ നടത്താവൂ എന്ന താന്ത്രിക വിധി നോക്കാതെയാണ് ഇവിടെ പ്രതിഷ്ഠ നടത്തിയത്. ശങ്കരന്റെ കാലം മുതൽ നിലനിൽക്കുന്ന ഈ ക്ഷേത്രം കാലടിയേ ശങ്കര ജന്മദേശമായി പുറം ലോകം അംഗീകരിക്കുന്നതിൽ നിർണായക പങ്കാണു വഹിച്ചത്. ശ്രീശങ്കരന്റെ അമ്മയുടെ ദേഹദഹനതിന്നു സഹായിച്ച 2 നമ്പൂതിരി കുടുംബങ്ങളുടെ ഊരാൺ‌മയിലുള്ള കാലടി ദേവസ്വം ആണു ഈ സ്ഥാപനത്തിന്റെ ഉടമസ്ഥർ. പ്രബോധസുധാകരത്തിൽ 243 മുതൽ 247 വരെ ശ്ലോകങ്ങളിൽ ശ്രീശങ്കരഭഗവത്പാദരാൽ ഏറെ പ്രകീർത്തിക്കപ്പെട്ടിരിക്കുന്നു ഈ ക്ഷേത്രം. കാലടി ദേവസ്വത്തിന്റെ ഉപക്ഷേത്രമായ കാവിൽ ഭദ്രകാളി ക്ഷേത്രത്തിനു മുന്നിലെ ആൽ ചുവട്ടിൽ ആചാര്യസ്വാമികൾ അമ്മയുടെ ദേഹദഹനത്തിന്നു ശേഷം ഒരു രാത്രി മുഴുവൻ കരഞ്ഞു കിടന്നുവെന്നും പിറ്റേന്ന് കാലടി വിട്ടുപോയി എന്നുമാണു ഐതിഹ്യം. ശംഖചക്രഗദാപദ്മധാരിയായ മഹാവിഷ്ണുവിനെ ബാലഗോപാലരൂപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. കിഴക്കോട്ട് ദർശനം. അഞ്ചുപൂജയും മൂന്നുശീവേലിയുമുണ്ട്. ശിവൻ, പാർവ്വതി, ഗണപതി, അയ്യപ്പൻ എന്നിവരാണ് ഉപദേവതകൾ.

ചെങ്ങൽ ഭഗവതി ക്ഷേത്രം[തിരുത്തുക]

ശങ്കരാച്യാർ ജനിച്ച കൈപ്പിള്ളി മന ഉൾപ്പെടെ പാറമന, ഇടമരം മന, തലയാറ്റുംപിള്ളി മന എന്നീ മനകളുടെ ഊരാന്മയിലായിരുന്നു ചെങ്ങൽ ഭഗവതി ക്ഷേത്രം.പിന്നീട് ഈ ക്ഷേത്രം അകവൂർ മന ഏറ്റെടുത്തു. ഇന്ന് ഈ ക്ഷേത്രം കൊച്ചിൻ ദേവസ്വം ബോർഡിൻറെ കീഴിലാണ്. കാലടിയിൽ നിന്നും 2 കിലോമീറ്റർ മാറി കാഞ്ഞൂർ പഞ്ചായത്തിലെ ചെങ്ങൽ എന്ന പ്രദേശത്താണ് ചെങ്ങൽ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പരശുരമാനാൽ പ്രതിഷ്ടിക്കപെട്ട 108 ദുർഗ്ഗാക്ഷേത്രങ്ങളിൽ പ്രസിദ്ധമായ ഒന്നാണ് ചെങ്ങൽ ഭഗവതി ക്ഷേത്രം. ദുർഗ്ഗാദേവി ശാന്തരൂപത്തിൽ കിഴക്കോട്ടു ദർശനം നൽകുന്ന രീതിയിലാണ്‌ ചെങ്ങൽ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കപെട്ടിട്ടുള്ളത്. ചൊവ്വ, വെള്ളി ദിവസങ്ങളും മീനമാസത്തിലെ ഉത്സവനാളുകളും, കാർത്തിക നാളുകളുമാണ് ഇവിടത്തെ പ്രധാനപ്പെട്ട ആരാധനാദിനങ്ങൾ. ഉപദേവതകളായി ഗണപതി, അയ്യപ്പൻ, ഭദ്രകാളി, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്.

മാണിക്കമംഗലം കാർത്ത്യായനി ക്ഷേത്രം[തിരുത്തുക]

ശങ്കരന്റെ അച്ഛൻ പൂജ ചെയ്തിരുന്ന ഈ കഷേത്രത്തിൽ പാൽ നിവേദിക്കാൻ ശങ്കരനെ അയച്ചു. നിവേദ്യം കഴിഞ്ഞും പാൽ അങ്ങനെ തന്നെ ബാക്കി കണ്ട ശങ്കരൻ കരച്ചിലായപ്പോൾ ദേവി ആ പാൽ കുടിക്കയും ശങ്കരനനെ അനുഗ്രഹിക്കയും ചെയ്തു എന്നാണു ഐതിഹ്യം. കാലടിയിൽ നിന്നും 2 കി.മി. വടക്കു മാറി സ്ഥിതി ചെയ്യുന്നു .

തിരുവെള്ളമാൻതുള്ളി ശിവക്ഷേത്രം[തിരുത്തുക]

ഐതിഹ്യം : ശങ്കരാചാര്യരുടെ മാതാപിതാക്കൾക്കു പ്രായമായതോടെ തങ്ങൾക്ക് പുത്രനെ അനുഗ്രഹിച്ചു നൽകിയ തൃശ്ശൂർ വടക്കുംനാഥന്റെ (ശിവൻ) ദർശനം സാധിക്കാൻ ശിവൻ തന്നെ തുള്ളിവരുന്ന ഒരു വെളുത്ത മാനിന്റെ രൂപത്തിൽ വന്ന്, മാൻ ചെന്നുനിൽക്കുന്നിടത്ത് കിട്ടുന്ന ശിവവിഗ്രഹം പ്രതിഷ്ഠിച്ചു തൊഴുതാൽ മതി എന്നു അനുഗ്രഹിച്ചു. അങ്ങനെ കാലടിക്കു 2 കി.മീ പടിഞ്ഞാറ് മാറി മറ്റൂർ കുന്നിൽ പ്രതിഷ്ഠിച്ച ക്ഷേത്രം വെള്ളമാൻ തുള്ളിവന്ന് നിന്നതിനാൽ തിരുവെള്ളമാൻതുള്ളി ക്ഷേത്രം എന്ന പേരുവന്നു. തൃശ്ശിവപേരൂർ വടക്കുംനാഥന്റെ മറ്റെ ഊരത്രേ മറ്റൂർ.

===തൃക്കയിൽ ശിവക്ഷേത്രം (കത്തിയമ്പലം ), മറ്റൂർ ===

നായത്തോട് ശങ്കരനാരായണ ക്ഷേത്രം[തിരുത്തുക]

ആദിയിൽ ഇവിടം ഒരു ശിവക്ഷേത്രമായിരുന്നു. ശ്രീശങ്കരാചാര്യർ ഈ ശിവക്ഷേത്രത്തിൽ ഒരു ദിവസം തൊഴാൻ ചെല്ലുകയും, വിഷ്ണുസ്തുതി നടത്തുകയും ചെയ്തു. തത്സമയം വിഷ്ണുചൈതന്യം കൂടി ശിവവിഗ്രഹത്തിൽ സന്നിവേശിച്ചത്രേ. അങ്ങനെ ഇത് ശങ്കരനാരായണക്ഷേത്രമായി. ഇന്നും ഒരേ വിഗ്രഹത്തിൽ ശിവപൂജക്ക് ശേഷം, അതേ വിഗ്രഹത്തിൽ വിഷ്ണു പൂജയും നടത്തുന്നു, ഉത്സവ സമയം ഒരേ കൊടിമരത്തിൽ ശിവവിഷ്ണുദ്ധ്വജങൾ ഉയർത്തുന്നു എന്നീ അനന്ന്യ വിശേഷവും ഈ ക്ഷേത്രത്തിന്നുണ്ട്. ശൈവവൈഷ്ണവ ഭക്തിയിൽ അദ്വൈതം എന്ന പ്രത്യക്ഷ സന്ദേശം നൽകുന്നു ഈ ക്ഷേത്രം എന്ന് വിശ്വസിക്കപ്പെടുന്നു. പ്രധാനമൂർത്തിയായ ശങ്കരനാരായണസ്വാമി വട്ടശ്രീകോവിലിൽ കിഴക്കോട്ട് ദർശനമരുളുന്നു. ദക്ഷിണാമൂർത്തി, ഗണപതി, സരസ്വതി, നാഗദൈവങ്ങൾ, ഹനുമാൻ, അയ്യപ്പൻ, ശ്രീകൃഷ്ണൻ എന്നിവരാണ് ഉപദേവതകൾ.

കാർപ്പിള്ളികാവ് ശിവ ക്ഷേത്രം[തിരുത്തുക]

ശങ്കരാചാര്യരുടെ അച്ഛൻ പൂജചെയ്തിരുന്ന മറ്റൊരു ക്ഷേത്രം ആണു ഇത്.[അവലംബം ആവശ്യമാണ്] കാലടിയിൽ നിന്നും 6 കി.മീ വടക്കുമാറി മഞ്ഞപ്ര എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. കിരാതമൂർത്തിയായ പരമശിവനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. കാർത്തവീര്യാർജുനനാണ് ഇവിടെ പ്രതിഷ്ഠ നടത്തിയതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഉപദേവതകളായി പാർവ്വതി, ഗണപതി, ശാസ്താവ്, മഹാവിഷ്ണു, നാഗദൈവങ്ങൾ എന്നിവർക്കും സന്നിധികളുണ്ട്.

മൂന്ന് പുരാതന കടവുകൾ[തിരുത്തുക]

ശങ്കരാചാര്യരുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളുള്ള മൂന്ന് പുരാതനകടവുകൾ:

  • കാലടി കടവ്- പെരിയാർ നദി ഗതി തിരിഞ്ഞ് കാലടി പിറന്ന കടവ്
  • മുതല കടവ്- അമ്മയുമൊത്ത് കുളിക്കാൻ പോയ ശങ്കരനേ കാലിൽ മുതല പിടിക്കുകയും, സന്ന്യാസം എന്ന പുനർജന്മത്തിന്നു സമ്മതിച്ചാൽ മുതല പിടിവിടുമെന്ന് ശങ്കരൻ പറഞ്ഞപ്പോൾ ആചാര്യ സ്വാമികൾക്ക് സന്യാസത്തിന് അമ്മ അനുമതി കൊടുക്കുകയും ചെയ്ത കടവാണ് ഇത് .
മുതലക്കടവ്
  • ശങ്കരാചാര്യർ അമ്മയുടെ ഉദകക്രിയ ചെയ്ത കടവ്- ശൃംഗേരി ക്ഷേത്രങ്ങൾക്ക് നടുവിൽ- വിധിപ്രകാരം അമ്മയുടെ ദേഹദഹനതിന്നു ശേഷം ഉദക ക്രിയ നടത്തി ശിഷ്ട അസ്ഥി ഉത്തമ വൃക്ഷമായ അശോക മരത്തിന്നു താഴെ നിക്ഷേപിച്ചു.

ആര്യാദേവി സമാധി മണ്ഡപം[തിരുത്തുക]

ശങ്കരാചാര്യർ സന്ന്യാസ സമയത്ത് കൊടുത്ത വാക്കു പാലിച്ചു കൊണ്ട് അമ്മയുടെ അന്ത്യ നിമിഷങളിൽ കാലടിയിൽ എത്തി അമ്മയ്ക്കു വേണ്ട മരണ ശുശ്രൂഷകൾ നൽകിയതായാണ് വിശ്വാസം. ഇതിൽ കാലടിയിലേ അന്നുണ്ടായിരുന്ന 10 നമ്പൂതിരി ഇല്ലങളിൽ 2 ഇല്ലക്കാർ മാത്രം സഹകരിച്ചു.(ഈ കുടുമ്മ്ബങളുടെ ആധാരങളിൽ ഇന്നും ഇവരുടെ പുർവനാമങളും , രേഖപ്പെടുത്തി വരുന്നു) അമ്മയുടെ പാർഥിവ ശരീരം തല ഭാഗം ഒരില്ലക്കാരും (ഇന്നു തലയാറ്റുമ്പിള്ളി "തല" ഭാഗം എറ്റിയ മന) കാൽ ഭാഗം മറ്റൊരില്ലക്കാരും (ഇന്നു കാപ്പിള്ളി "കാൽ "ഭാഗം എറ്റിയ മന ) ആയി ചിതയിലെക്ക് എടുത്ത് സംസ്കാര ക്രിയകളും , ഉദകക്രിയയും ശങ്കരാചാര്യർ നിർവ്ഹിച്ചു . അതിന്നു ശേഷം അസ്ഥി അശോക മരത്തിന്നു ചുവട്ടിൽ നിക്ഷെപിച്ച് കാലടി വിട്ട് പോയി. ശൃംഗേരി മഠം ഈ സ്ഥലം ഏറ്റെടുകയും അവിടെ അശോകമരം മുറിച്ചു മാറ്റി തുളസി തൈനട്ട് സംരക്ഷിച്ചു വരുന്നു. വിളക്കു വൈപ്പിന്റെ സവ്കര്യത്തിനായി തെക്കെമഠം സ്ഥാപിച്ച കൽ വിള‍ക്ക് "തെക്കേമഠം വക" എന്ന് മഠത്തിന്റെ മുദ്ര അങ്കനം ചെയ്തൂ സമാധിക്കൂ പടിഞ്ഞാറു വശം ഇന്നും കാണാം.

എന്നാൽ നമ്പൂതിരിമാറ് ശേഷക്രിയകളിൽ നിന്ന് വിട്ടു നിന്നെന്നും അദ്ദേഹത്തിന്റെ അമ്മയുടെ പേരിൽ സ്മാർത്തവിചാരത്തിന്‌ കല്പിച്ചിരുന്നതിനാലാണ്‌ ഇതെന്നും അതിനാൽ ആചാര്യർ ശൂദ്രന്മാരുടെ സഹായത്താലാണ്‌ ശേഷക്രിയകളും മറ്റും നടത്തിയെന്ന് ചരിത്രകാരന്മാർ പറയുന്നു. [1] മാത്രമല്ലാ ആചാര്യസ്വാമികൾ അമ്മയുടെ ജഡം മുറിച്ച് , മുറിച്ച് വാഴത്തടയീൽ വച്ച് ദക്ഷിണാഗ്നി യോഗ ശക്തിയാൽ മധനം ചെയ്തു ദഹിപ്പിച്ചു എന്നു പോലും കാലടി എവിടെ എന്ന് ധാരണ ഇല്ലാതിരുന്ന്ന ശങ്കര വിജയ കർതാക്കളും പറഞ്ഞു കാണുന്നു. [2],

തെക്കേമഠം[തിരുത്തുക]

ശങ്കരാചാര്യർ തൃശ്ശൂരിൽ സ്ഥാപിച്ച മഠത്തിന്റ്റെ ശാഖ - ഇന്ന് ശ്രീശൃങ്കേരി വേദ പാഠശാല

ശങ്കരാചാര്യരുടെ ബഹുമാനാർഥം കുലദേവ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മുഖ്യ അർചകസ്ഥാനവും കാണപ്പാട്ടത്തിന്ന് സ്ഥലവും നൽകി ആചാര്യരുടെ സമാധിക്ക് ഒരു പതിറ്റാണ്ടിന്നു ശേഷം കാലടിയിൽ സ്ഥാപിതമായി . പിന്നീട് ശങ്കരസങ്കേതം എന്ന നിലയിൽ രാജതുല്യമായ കരം പിരിവു അധികാരം 1952ൽ ലെഗിസ്ലേറ്റീവ് അസ്സംബ്ലി നിയമ നിർമ്മാണത്തിലുടെ നിർത്തലാക്കും വരെ അനുഭവിച്ചു വന്നു . ഇന്നു ഏറെക്കുറെ കാലടിയിൽ വിസ്മൃതം ആയ ഈ ശങ്കര മഠംത്തിന്ന് , ഇതര മഠങൾ കാലടിയെ ശങ്കരജന്മക്ഷേത്രമായി അറിഞ്ഞാദരിക്കാനില്ലാത്തപ്പോഴും കാലടിയപ്പന്റെ മുഖ്യ അർച്ചക സ്ഥാനം വഹിച്ചു ആദരിച്ചിരുന്നു എന്ന അനന്ന്യതയും ഉണ്ട് .

AD.1900നു ശേഷം ഉള്ള നവീന ക്ഷേത്രങ്ങൾ‍[തിരുത്തുക]

ശങ്കരാചാര്യർ - ജന്മഭൂമി ക്ഷേത്രം[തിരുത്തുക]

ഈ ക്ഷേത്രം ശൃംഗേരി മഠത്തിന്റെ ഉടമസ്ഥതയിലാണ്. പെരിയാറിന്റെ വടക്കേ തീരത്തായാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തിനുള്ളിൽ രണ്ട് പ്രതിഷ്ഠകൾ ആണ് ഉള്ളത്. ഒന്ന് ശ്രീ ശങ്കരന്റെയും മറ്റേത് ശൃംഗേരിയിലെ പ്രധാന പ്രതിഷ്ഠയായ ശാരദാംബയുടേതുമാണ്. ശ്രീ ശങ്കരാചാര്യരുടെ അമ്മയായ ആര്യാംബയുടെ സമാധിയും ഇവിടെത്തന്നെയാണ്. ഗണപതിയുടെ ഒരു ചെറിയ അമ്പലത്തിൽ സായാഹ്നപൂജകൾ നടക്കുന്നു. തമിഴ്-കന്നട സ്മാർത്ത ബ്രാഹ്മണരാണ് ഈ ക്ഷേത്രത്തിൽ പൂജകൾ നടത്തുന്നത്.

രാമകൃഷ്ണ അദ്വൈതാശ്രമം[തിരുത്തുക]

രാമകൃഷ്ണ അദ്വൈതാശ്രമം

രാമകൃഷ്ണ അദ്വൈതാശ്രമം കാലടിയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിന് അടുത്താണ്. ഇവിടെ ഒരു വിശാലമായ പ്രാർത്ഥനാമുറിയുണ്ട്. ക്ഷേത്രം ബേലൂർ മഠത്തിലെ ശ്രീ രാമകൃഷ്ണ ക്ഷേത്രത്തിനെപ്പോലെ രൂപകൽപ്പന ചെയ്തിരിക്കുന്നു. ആശ്രമം ഒരു വിദ്യാലയവും ആതുരാലയവും ഗ്രന്ധശാലയും നടത്തുന്നു.

ശ്രീ ആദിശങ്കര കീർത്തിസ്തംഭം[തിരുത്തുക]

കാലടിയിൽ കാഞ്ചീ കാമകോടിയുടെ ആദി ശങ്കര കീർത്തി സ്തംഭം

എം.സി. റോഡിൽ,‍ കാലടിയിലെ പ്രധാനകവലക്ക് അടുത്തായി എട്ടുനിലകളുള്ള അഷ്ടഭുജ ആകൃതിയിൽ ഉള്ള സ്മാരക മന്ദിരമാണ് ശ്രീ ആദിശങ്കര കീർത്തിസ്തംഭം മണ്ഡപം. കാമകോടി മഠമാണ് ഇത് നിർമ്മിച്ചത്. രണ്ട് ഗജപ്രതിമകൾ കാവൽ നിൽക്കുന്ന ഗോപുരവാതിൽ ഒരു പാദുകമണ്ഡപത്തിലേക്ക് നയിക്കുന്നു. ഇവിടെ ശങ്കരന്റെ പാദുകങ്ങളെ അനുസ്മരിപ്പിക്കുന്ന രണ്ട് വെള്ളി മെതിയടികൾ വെച്ചിരിക്കുന്നു. ഈ സ്മാരകത്തിന്റെ ചുമരുകളിൽ ശ്രീ ശങ്കരന്റെ ജീവിതകഥ ചിത്രങ്ങളായി രചിച്ചിരിക്കുന്നു. ഗണപതി, ശങ്കരാചാര്യർ, തുടങ്ങിയവരുടെ വലിയ പ്രതിമകൾ ഇവിടെ സ്ഥാപിച്ചിരിക്കുന്നു.

ഇതര ക്ഷേത്രങ്ങൾ[തിരുത്തുക]

കാലടിക്ക് 22 കിലോമീറ്റർ അകലെയാണ് പൗരാണികമായ കല്ലിൽ ക്ഷേത്രം. മഹാഭാരത പ്രസിദ്ധമായ ബകന് പാണ്ഡവർ ചോറ് കൊടുത്തതായി പറയപ്പെടുന്ന പാണ്ടുപാറയും , അവർക്കു അഞാതവാസ കാലത്ത് അഭയം കൊടുത്ത ബ്രാഹ്മണ കുടുംബാംഗങ്ങളും കാലടിക്ക് അടുത്ത് തോട്ടുവാ ധന്ന്വന്തരീ ക്ഷേത്ര പരിസരങ്ങളിൽ താമസിക്കുന്നതായിട്ടാണ് വിശ്വാസം .

അവലംബം[തിരുത്തുക]

  1. പി.കെ., ബാലകൃഷ്ണൻ (2005). ജാതിവ്യവസ്ഥയും കേരള ചരിത്രവും. കറൻറ് ബുക്സ്, തൃശൂർ. ISBN ISBN 81-226-0468-4 Check |isbn= value: invalid character (help).
  2. ശ്രീശങ്കരവിജയം , ചിദ്വിലാസൻ
"https://ml.wikipedia.org/w/index.php?title=കാലടിയിലെ_ക്ഷേത്രങ്ങൾ&oldid=3332867" എന്ന താളിൽനിന്ന് ശേഖരിച്ചത്