കാലം വർത്തി
കാലം വർത്തി | |
---|---|
![]() Worthy in 2017 | |
ജനനം | Victoria, British Columbia, Canada | ജനുവരി 28, 1991
തൊഴിൽ |
|
സജീവ കാലം | 2001–present |
ഒരു കനേഡിയൻ നടൻ, എഴുത്തുകാരൻ, നിർമ്മാതാവ് എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് കാലം വർത്തി (ജനനം: ജനുവരി 28, 1991). ഡിസ്നി ചാനൽ സീരീസ് ഓസ്റ്റിൻ & അല്ലിയിൽ ഡെസ്, നെറ്റ്ഫ്ലിക്സ് സീരീസ് അമേരിക്കൻ വണ്ടലിലെ അലക്സ് ട്രിംബോളി, ഹുലു സീരീസ് ദി ആക്റ്റിലെ നിക്കോളാസ് ഗോഡെജോൺ, കൂടാതെ കോപ്പർടോപ്പ് ഫ്ലോപ്പ് ഷോ എന്നിവയിൽ അഭിനയിച്ചിട്ടുണ്ട്. നാഷണൽ ലാംപൂൺസ് താങ്ക്സ്ഗിവിംഗ് ഫാമിലി റീയൂണിയൻ (2003), സയൻസ് ഫിക്ഷൻ ടെലിവിഷൻ പരമ്പരയായ സ്റ്റോം വേൾഡ് (2009) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് പ്രമുഖ യുവ നടന്മാരുടെ വിഭാഗത്തിൽ രണ്ട് യങ് ആർട്ടിസ്റ്റ് അവാർഡുകൾ നേടിയിട്ടുണ്ട്. സ്റ്റോം വേൾഡിലെ അഭിനയത്തിന് 2010-ലെ പ്രധാന നടനുള്ള ലിയോ അവാർഡും അദ്ദേഹം നേടി.
ജീവിതവും കരിയറും[തിരുത്തുക]
ബ്രിട്ടീഷ് കൊളംബിയയിലെ വിക്ടോറിയയിൽ സാന്ദ്ര വെബ്‌സ്റ്റർ വർത്തി, ഡേവിഡ് വർത്തി എന്നിവരുടെ മകനായി 1991 ജനുവരി 28 ന് വർത്തി ജനിച്ചു.[1][2] ഒൻപതാമത്തെ വയസ്സിൽ ഫോക്സ് നൈറ്റ് വിഷൻസിൽ (ബിൽ പുൾമാൻ സംവിധാനം) അതിഥി താരമായി അഭിനയിച്ചു. പത്താം വയസ്സിൽ, മൂന്ന് എപ്പിസോഡുകളുള്ള ഐ വാസ് എ റാറ്റ് ബ്രിട്ടീഷ് മിനിസീരീസിൽ അദ്ദേഹം അഭിനയിച്ചു. അതിനുശേഷം 50 ലധികം ചലച്ചിത്ര-ടിവി പ്രോജക്ടുകൾ പൂർത്തിയാക്കിയ അദ്ദേഹം കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഓസ്ട്രേലിയ, യുണൈറ്റഡ് കിംഗ്ഡം, സിംഗപ്പൂർ എന്നീ അഞ്ച് രാജ്യങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2004 ലും 2010 ലും പ്രമുഖ യുവ നടനുള്ള രണ്ട് യുവ ആർട്ടിസ്റ്റ് അവാർഡുകൾ നേടി.[3][4] 2006-ൽ മികച്ച നടനുള്ള നോമിനേഷൻ ലഭിക്കുമ്പോൾ വെൻ ജെസ്സി വാസ് ബോൺ എന്ന ഹ്രസ്വചിത്രത്തിലെ യുവ നടനായിരുന്നു.[5] 2010-ൽ ബെസ്റ്റ് പെർഫോർമൻസ് ഇൻ എ യൂത്ത് ഓർ ചിൽഡ്രൻസ് പ്രോഗ്രാം ഓർ സീരീസ് വിഭാഗത്തിൽ ലിയോ അവാർഡും നേടി.[6]
കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിലാണ് വോർത്തി താമസിച്ചിരുന്നത്.[2] ഡിസ്നി ചാനൽ സീരീസായ ഓസ്റ്റിൻ & അലിയിൽ ഒരു എപ്പിസോഡ് അദ്ദേഹം എഴുതിയിട്ടുണ്ട്. ഡെറക് ബെയ്‌ൻഹാം, കെല്ലി മേ എന്നിവർക്കൊപ്പം 2013-ൽ അദ്ദേഹം കോപ്പർടോപ്പ് ഫ്ലോപ്പ് ഷോ എന്ന സ്കെച്ച് കോമഡി സീരീസ് സൃഷ്ടിക്കുകയും എഴുതുകയും, നിർമ്മിക്കുകയും ചെയ്തു. ഡിസ്നി ചാനൽ 2013 അവസാനത്തോടെ ഇത് സംപ്രേഷണം ചെയ്തു.
ഓസ്റ്റിൻ & അലി ചിത്രീകരണത്തിൽ നിന്ന് ഒഴിവുസമയത്ത് താൻ ഒരു സർവകലാശാലയിൽ ചേരുന്നുവെന്ന് വർത്തി പ്രസ്താവിച്ചു. [7] സൗജന്യ സമയം ലഭിക്കുമ്പോൾ, സുഹൃത്തുക്കളുമായി സ്കെച്ചുകൾ നിർമ്മിക്കുന്നത് താൻ ഇഷ്ടപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.[7]
ജൂലൈ 2017 ൽ ഫ്രീഫോർമിന്റെ വരാനിരിക്കുന്ന ന്യൂ വാരിയേഴ്സ് ടെലിവിഷൻ സീരീസിൽ റോബി ബാൾഡ്വിൻ / സ്പീഡ്ബോൾ ആയി വർത്തി തിരഞ്ഞെടുക്കപ്പെട്ടു.[8]ആ പരമ്പര അന്തിമമായി എടുത്തില്ല.[9]
2018-ൽ കാലം നെറ്റ്ഫ്ലിക്സിന്റെ അമേരിക്കൻ വണ്ടലിന്റെ സീസൺ 2 ൽ അലക്സ് ട്രിംബോളി അവതരിപ്പിച്ചു.
2019-ൽ കാലം നിക്കോളാസ് ഗോഡെജോണിനെ ദി ആക്റ്റ്: ഡീ ഡീ ആന്റ് ജിസ്പി റോസിൽ അവതരിപ്പിച്ചു.
ഫിലിമോഗ്രാഫി[തിരുത്തുക]
Year | Title | Role | Notes |
---|---|---|---|
2004 | സ്കൂബി-ഡൂ 2: മോൺസ്റ്റേഴ്സ് അൺലീഷ്ഡ് | കിഡ് ഓൺ ബൈക്ക് | |
2005 | വെൻ ജെസ് വാസ് ബോൺ | ഡാനി ഫെറൽ | ഹ്രസ്വചിത്രം |
2006 | ഡോ. ഡോളിറ്റിൽ 3 | ടൈലർ | |
2006 | ഡെക്ക് ദി ഹാൾസ് | ബോയ് ഓൺ ബൈക്ക് | Uncredited |
2007 | Last Mimzy, TheThe Last Mimzy | ടീനേജ് സൈബർഗ് | |
2007 | സ്മൈൽ | ട്രെവർ | ഹ്രസ്വചിത്രം |
2008 | മുള്ളിഗാൻസ് | ഫെലിക്സ് | |
2008 | വാലന്റൈൻസ് | കെയ്‌ൽ | ഹ്രസ്വചിത്രം |
2009 | വാട്ട് ഗോസ് അപ്പ് | Blastoff! chorus | |
2010 | ഡേഡ്രീം നേഷൻ | ക്രെയ്ഗ് | |
2011 | Odds, TheThe Odds | ബെറി ലിപ്കെ | |
2011 | Big Year, TheThe Big Year | കോളിൻ ഡെബ്സ് | |
2013 | റാപ്ച്ചർ-പലൂസ | ക്ലാർക്ക് ലൂയിസ് | |
2014 | മോസ്റ്റ്ലി ഗോസ്റ്റ്ലി ഹാവ് യു മെറ്റ് മൈ ഖോൾഫ്രെണ്ട് | കോളിൻ ഡോയൽ | |
2015 | ആൾ ഷി വിഷെസ് | ഡ്രേക്ക് | |
2015 | ബ്ലാക്ക്ബേൺ | റിയാൻ | |
2016 | ദി തിന്നിംഗ് | കെല്ലൻ വുഡ്സ് | |
2017 | ബോഡീഡ് | ആദം മെർകിൻ | |
2018 | ദി തിന്നിംഗ്: ന്യൂ വേൾഡ് ഓർഡർ | കെല്ലൻ വുഡ്സ് | |
2019 | കോർപ്പറേറ്റ് ആനിമൽസ് | ഐദാൻ | |
2019 | അസ്സിമിലേറ്റ് | റാണ്ടി ഫോസ്റ്റർ | Originally titled റെപ്ലിക്കേറ്റ് |
Year | Title | Role | Notes |
---|---|---|---|
2001 | മിസ്റ്റീരിയസ് വേയ്സ് | Alien/Kid clown | എപ്പിസോഡ്: "ഡു യു സീ വാട്ട് ഐ സീ?" |
2001 | നൈറ്റ് വിഷൻസ് | പ്രേയറി ബോയ് | എപ്പിസോഡ്: "എ വ്യൂ ത്രൂ ദി വിൻഡോ" |
2001 | ഐ വാസ് എ റാസ്റ്റ് | റോജർ / റാട്ടി | 3 എപ്പിസോഡ് |
2002 | ബിയോണ്ട് ബിലീഫ്:ഫാക്ട് ഓർ ഫിഷൻ | റാണ്ടി | എപ്പിസോഡ്: "ദി മന്ദാരിൻസ് ബൗൾ " |
2003 | ഓർഡർ ഓഫ് ഓർഡർ | യങ് മാർക്ക് | മിനിസീരീസ് |
2003 | ബൻഷിറോ ആൻഡ് ഫുകു | യങ് യോനോസുകെ | ടെലിവിഷൻ മിനിസീരീസ്; voice role (English version) |
2003 | നാഷണൽ ലാംപൂൺസ് താങ്ക്സ്ഗിവിംഗ് ഫാമിലി റീയൂണിയൻ | ഡാനി സ്നൈഡർ | ടെലിവിഷൻ ഫിലിം |
2004 | Days, TheThe Days | കീനൻ | 2 എപ്പിസോഡ് |
2004 | സ്റ്റാർഗേറ്റ് അറ്റ്ലാന്റിസ് | ഹണ്ടർ കിഡ് | എപ്പിസോഡ്: "ചൈൽഡ്ഹുഡ്സ് എൻഡ്" |
2005 | റിയൂണിയൻ | ഹെൻറി | എപ്പിസോഡ്: "1989" |
2006 | Kyle XY | ടോബി ന്യൂവർത്ത് | എപ്പിസോഡ്: "ദിസ് ഈസ് നോട്ട് എ ടെസ്റ്റ്" |
2006 | Psych | മലോൺ ബ്രൈഫോഗൽ | എപ്പിസോഡ്: "ഷൗൺ vs. ദി റെഡ് ഫാന്റം" |
2007 | സൈക്ക് | ഷോക്ലി | എപ്പിസോഡ്: "ഇഫ് യു ആർ സൊ സ്മാർട്ട്, ദെൻ വൈ ആർ യു ഡെഡ്?" |
2007 | ക്രോസ്റോഡ്സ്: എ സ്റ്റോറി ഓഫ് ഫോർഗിവ്നെസ് | കിപ്പ് | ടെലിവിഷൻ ഫിലിം |
2007 | സെക്കന്റ് സൈറ്റ് | യംഗ് വിക്ടർ കോഫ്മാൻ | ടെലിവിഷൻ ഫിലിം |
2008 | സൂപർനാച്യറൽ | ഡെന്നി | എപ്പിസോഡ്: "വിഷ്ഫുൾ തിങ്കിങ്" |
2009 | സ്മോൾവില്ലെ | Garth Ranzz/ലൈറ്റണിംഗ് ലാഡ് | എപ്പിസോഡ്: "ലെജിയൻ" |
2009 | സ്റ്റോം വേൾഡ് | ലീ | പ്രധാന റോൾ, 26 എപ്പിസോഡ് |
2009 | ഫ്ലാഷ് പോയിന്റ് | ബില്ലി ഡ്രെസ്ഡൻ | എപ്പിസോഡ്: "പെർഫക്റ്റ് സ്റ്റോം" |
2009 | ലിവിംഗ് ഔട്ട് ലൗഡ് | ഹെൻറി | ടെലിവിഷൻ ഫിലിം |
2010 | ടവർ പ്രെപ് | ഡോൺ ഫിഞ്ചർ | 2 എപ്പിസോഡ് |
2010 | കാപ്രിക്ക | കാസ് | എപ്പിസോഡ്: "ബ്ലൗബാക്ക്" |
2010 | ബോണ്ട് ഓഫ് സൈലൻസ് | ഷെയ്ൻ ബാറ്റ്സ്മാൻ | ടെലിവിഷൻ ഫിലിം; uncredited[അവലംബം ആവശ്യമാണ്] |
2011 | ആർ. എൽ. സ്റ്റെയിൻസ് ദി ഹൗണ്ടിങ് ഹൗർ:ദി സീരീസ് | കെല്ലി | എപ്പിസോഡ്: "ഗെയിം ഓവർ" |
2011 | ഗുഡ് ലക്ക് ചാർലി | ലൂയിസ് | എപ്പിസോഡ്: "A L.A.R.P. ഇൻ ദി പാർക്ക്" |
2011 | സെക്കെ ആന്റ് ലൂഥർ | ടെഡി | എപ്പിസോഡ്: "സെകെ ആന്റ് ലുസ് ന്യൂ ക്രൂ" |
2011 | പ്ലെയർ | സാസ്‌ട്രോ | ടെലിവിഷൻ ഫിലിം |
2011–2016 | ഓസ്റ്റിൻ & അലി | ഡെസ് | Main role |
2012 | ലോങ്‌മയർ | സാക്ക് നൂൺ | എപ്പിസോഡ്: "8 സെക്കൻഡ്" |
2012 | ജെസ്സി | ഡെസ് | എപ്പിസോഡ്: "ഓസ്റ്റിൻ & ജെസ്സി & അലി ഓൾ സ്റ്റാർ ന്യൂ ഇയർ" |
2013–2014 | Coppertop Flop Show, TheThe Coppertop Flop Show | Himself | ലീഡ് റോൾ, 22 എപ്പിസോഡുകൾ; എഴുത്തുകാരനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും |
2014 | Some Assembly Required | കാഡൻ ക്ലാർക്ക് | എപ്പിസോഡ്: "പോപ്പ് സൂപ്പർസ്റ്റാർ" |
2015 | ബാക്ക്സ്ട്രോം | ജോഷ്വ ലാറിമർ | എപ്പിസോഡ്: "ലവ് ഈസ് എ റോസ്, യൂ ബെറ്റർ നോട്ട് പിക്ക് ഇറ്റ്" |
2015 | ഐ ഡോൺട് ഡു ഇറ്റ് | ഡെസ് | എപ്പിസോഡ്: "ബൈറ്റ് ക്ലബ്" |
2015 | വാണ്ടർ ഓവർ യോണ്ടർ | ടീൻ ലീഡർ | Voice role; എപ്പിസോഡ്: "ദി ബ്ലാക്ക് ക്യൂബ്" |
2016–2017 | ബിസാർഡ്വാർക്ക് | വിക്ടർ | 2 എപ്പിസോഡ് |
2016 | മോട്ടൈവ് | ഡെറക് ഹോൾസ്റ്റാഡ് | എപ്പിസോഡ്: "ഫോറിൻ റിലേഷൻസ്" |
2016 | അക്വേറിയസ് | സ്റ്റീവൻ പാരന്റ് | 2 എപ്പിസോഡ് |
2017 | അമേരിക്കൻ വണ്ടൽ | അലക്സ് ട്രിംബോളി | 7 എപ്പിസോഡ് |
2017 | വിസ്ഡം ഓഫ് ദി ക്രൗഡ് | ജേക്ക് | എപ്പിസോഡ്: "ട്രേഡ് സീക്രെട്ട്സ്" |
2018 | ന്യൂ വാരിയേഴ്സ് | Robbie Baldwin / സ്പീഡ്ബോൾ | TV pilot |
2019 | ദി ആക്റ്റ് | നിക്ക് | പ്രധാന റോൾ |
അവലംബം[തിരുത്തുക]
- ↑ "Big Picture: Victoria actor Calum Worthy talks the talk as rapper". Times Colonist.
- ↑ 2.0 2.1 "Calum Worthy "Dez"". Disney Channel Medianet. Disney–ABC Television Group. 2012. മൂലതാളിൽ നിന്നും September 21, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 7, 2013.
- ↑ "25th Annual Young Artist Awards - Winners and Nominations". ശേഖരിച്ചത് 16 December 2016.
- ↑ "31st Annual Young Artist Awards - Nominations / Special Awards". ശേഖരിച്ചത് 16 December 2016.
- ↑ "27th Annual Young Artist Awards - Nominations / Special Awards". ശേഖരിച്ചത് 16 December 2016.
- ↑ "Leo Awards, 2010 Winners". മൂലതാളിൽ നിന്നും 2018-07-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 16 December 2016.
- ↑ 7.0 7.1 AustinAndAllyWiki (26 February 2013). "Disney Channel Fan Questions - Ross Lynch and Calum Worthy". ശേഖരിച്ചത് 16 December 2016 – via YouTube.
- ↑ Goldberg, Lesley (July 10, 2017). "Marvel's 'New Warriors' Sets Its Cast — Including Squirrel Girl (Exclusive)". The Hollywood Reporter. ശേഖരിച്ചത് July 10, 2017.
- ↑ Polito, Thomas (September 15, 2019). "Exclusive: Marvel's 'New Warriors is Dead; Superhero Show Fails to Find a New Home". The GWW. മൂലതാളിൽ നിന്നും September 16, 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 15, 2019.