കാറ്റി ലൂയിസ ആർഡിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാറ്റി ലൂയിസ ആർഡിൽ

ജനനം
കാറ്റി ലൂയിസ ആർഡിൽ

(1886-08-03)3 ഓഗസ്റ്റ് 1886
സിഡ്നി
മരണം3 ജനുവരി 1955(1955-01-03) (പ്രായം 68)
വിദ്യാഭ്യാസംMB ChM
തൊഴിൽവൈദ്യൻ
പുരസ്കാരങ്ങൾOBE (1941), and Dame of Grade of the Order of St John of Jerusalem (1952)

ഒരു ഓസ്‌ട്രേലിയൻ മെഡിക്കൽ ഡോക്ടറായിരുന്നു കാറ്റി ലൂയിസ ആർഡിൽ, OBE (3 ഓഗസ്റ്റ് 1886 - 3 ജനുവരി 1955). ന്യൂ സൗത്ത് വെയിൽസിൽ പ്രാദേശിക ശസ്ത്രക്രിയാ വിദഗ്ധയായി നിയമിക്കപ്പെട്ട ആദ്യ വനിതയായിരുന്നു അവർ. ഒരു വർഷത്തിനുശേഷം 1915-ൽ ഈജിപ്തിലെ ബ്രിട്ടീഷ് പര്യവേഷണ സേനയിൽ ചേർന്ന ആദ്യത്തെ വനിതാ ഡോക്ടർമാരിൽ ഒരാളായിരുന്നു.[1]

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

ഓസ്‌ട്രേലിയൻ രാഷ്ട്രീയക്കാരനായിരുന്ന ജോർജ്ജ് എഡ്വേർഡ് ആർഡിലിന്റെയും നീ വെയിൽസിലെ ലൂയിസയുടെയും മകളായി [2] സിഡ്‌നിയുടെ ഒരു പ്രാന്തപ്രദേശമായ ചിപ്പെൻഡേലിൽ ജനിച്ചു. വെല്ലസ്‌ലി കോളേജിൽ പഠിച്ചു.[3] ആർഡിൽ 1913 ഏപ്രിൽ 9-ന് സിഡ്‌നി സർവകലാശാലയിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദം നേടി.

1913-ൽ, പ്രിൻസ് ആൽഫ്രഡ് ആശുപത്രിയിൽ ഒരു വർഷത്തെ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ ശേഷം ആർഡിൽ സൗത്ത് സിഡ്നി വനിതാ ആശുപത്രിയിൽ ഓണററി അനസ്‌തറ്റിസ്റ്റും ഔട്ട് പേഷ്യന്റ്സ് മെഡിക്കൽ ഓഫീസറായും സേവനമനുഷ്ഠിച്ചു.[2] ആ വർഷം സെന്റ് ജോൺ ആംബുലൻസ് അസോസിയേഷന്റെ പരിശീലന വിഭാഗത്തിൽ പ്രഥമശുശ്രൂഷ, ഹോം നഴ്‌സിംഗ് ക്ലാസുകളുടെ ലക്ചറർ. എക്സാമിനർ എന്നീ ജോലികളിലേർപ്പെട്ടു. ഒരു വർഷത്തിനുശേഷം സെന്റ് ജോൺ ആംബുലൻസ് ബ്രിഗേഡ് ഹെഡ്ക്വാർട്ടേഴ്‌സിലെ നഴ്‌സിംഗ് ഡിവിഷനിൽ ചേർന്നു.[1]

പുരസ്കാരങ്ങളും ബഹുമതികളും[തിരുത്തുക]

1929-ൽ കാറ്റി ലൂയിസ ആർഡിൽ സെന്റ് ജോൺ ആംബുലൻസ് അസോസിയേഷന്റെ ആജീവനാന്ത അംഗമായി നിയമിക്കപ്പെട്ടു. 1938-ൽ ഓർഡർ ഓഫ് സെന്റ് ജോണിൽ അംഗമായി. 1943-ൽ ഓഫീസർ ഓഫ് ദി ഓർഡറായും, 1947-ൽ കമാൻഡർ ഓഫ് ദി ഓർഡറായും സ്ഥാനക്കയറ്റം ലഭിച്ചു. 1952-ൽ ജെറുസലേമിലെ സെന്റ് ജോണിന്റെ ക്രമത്തിൽ "ഡേം ഓഫ് ഗ്രേസ്" ആയി സ്ഥാനക്കയറ്റം ലഭിച്ചു. 1938-ൽ ഓർഡറിൽ അഡ്മിഷൻ ലഭിച്ച തീയതി മുതൽ സഹോദരിയായി സേവനമനുഷ്ഠിച്ചു.[2]1941-ൽ ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയറിന്റെ ഓഫീസറായി.[4]

അവലംബം[തിരുത്തുക]

  1. 1.0 1.1 Stirton, Betty. "Dr Katie Ardill-Brice (nee Ardill) OBe DStJ". stjohnambulancensw. Retrieved 27 October 2014.[പ്രവർത്തിക്കാത്ത കണ്ണി]
  2. 2.0 2.1 2.2 Savery, Neil. "Public Place Names (Macgregor) Determination 2007 (No 2)" (PDF). ACT Parliamentary Counsel. Retrieved 29 October 2014.
  3. Radi, Heather (1993). "Ardill, Katie Louisa (1886–1955)". Australian Dictionary of Biography. Vol. 7. Melbourne University Press. ISSN 1833-7538. Retrieved 24 October 2014 – via National Centre of Biography, Australian National University.
  4. "ARDILL-BRICE, Katie". It's an Honour. Archived from the original on 2014-10-30. Retrieved 30 October 2014.

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാറ്റി_ലൂയിസ_ആർഡിൽ&oldid=3908141" എന്ന താളിൽനിന്ന് ശേഖരിച്ചത്