Jump to content

കാറ്റില്യ ട്രൈയാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Flor de Mayo
CITES Appendix II (CITES)
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: ഏകബീജപത്രസസ്യങ്ങൾ
Order: Asparagales
Family: Orchidaceae
Subfamily: Epidendroideae
Genus: Cattleya
Subgenus: Cattleya subg. Cattleya
Section: Cattleya sect. Cattleya
Species:
C. trianae
Binomial name
Cattleya trianae

ഓർക്കിഡേസീ കുടുംബത്തിലെ ഒരു സപുഷ്പി സസ്യമായ കാറ്റില്യ ട്രൈയാനി (Cattleya trianae) ഫ്ലോർ ഡി മായോ ("May flower") അല്ലെങ്കിൽ "ക്രിസ്മസ് ഓർക്കിഡ്"[1] എന്നും അറിയപ്പെടുന്നു. കൊളംബിയ സ്വദേശിയായ ഒരു എപിഫൈറ്റിക് ഓർക്കിഡ് ആയി വളരുന്ന ഈ സസ്യം 1936 നവംബറിൽ അവിടത്തെ ദേശീയ പുഷ്പമായി നാമനിർദ്ദേശം ചെയ്തിരുന്നു. ആ വർഷം, നാഷണൽ അക്കാഡമി ഓഫ് ഹിസ്റ്ററി ഓഫ് അർജൻറീന ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളെ ഓരോ രാജ്യത്തെയും പ്രതിനിധികരിക്കുന്ന പൂക്കളുമായി ഒരു പ്രദർശനത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടു. കൊളംബിയൻ ഗവൺമെന്റ് രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഒരു പുഷ്പത്തെ നിർദ്ദേശിക്കാൻ സസ്യശാസ്ത്രജ്ഞനായ എമിലിയോ റോബ്ലെഡോയെ ചുമതലപ്പെടുത്തി. രണ്ട് പ്രധാന കാരണങ്ങളാൽ കാറ്റില്യ ട്രൈയാനി തിരഞ്ഞെടുത്തു.

  • കൊളംബിയൻ പതാകയിലെ മഞ്ഞ, നീല, ചുവപ്പ് നിറങ്ങൾ കാറ്റില്യ ട്രൈയാനിയിലെ ഇതളുകളിൽ കാണപ്പെടുന്നു.
  • ഈ സ്പീഷീസ് 19-ആം നൂറ്റാണ്ടിലെ കൊളംബിയൻ സസ്യശാസ്ത്രജ്ഞൻ ജോസ് ജെറോണിമോ ട്രയാനയുടെ പേരിലാണ് അറിയപ്പെടുന്നത്.

അവലംബം

[തിരുത്തുക]
  1. "Archived copy". Archived from the original on 2011-07-28. Retrieved 2010-07-04.{{cite web}}: CS1 maint: archived copy as title (link)

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കാറ്റില്യ_ട്രൈയാനി&oldid=3628167" എന്ന താളിൽനിന്ന് ശേഖരിച്ചത്