കാര ഡേവിഡ്
കാര ഡേവിഡ് | |
|---|---|
കരോലിൻ എഡ്ജ്വർത്ത് ഡേവിഡ്, 1899 | |
| ജനനം | കരോലിൻ മാർത്ത മാലറ്റ് 26 April 1856 |
| മരണം | 25 December 1951 (aged 95) |
| മറ്റ് പേരുകൾ | കരോലിൻ എഡ്ജ്വർത്ത് ഡേവിഡ്; കരോലിൻ മാർത്ത (കാര) ഡേവിഡ്; കരോലിൻ മാർത്ത ഡേവിഡ്; ലേഡി കരോലിൻ എഡ്ജ്വർത്ത് ഡേവിഡ്; മിസ്സിസ് എഡ്ജ്വർത്ത് ഡേവിഡ്; കരോലിൻ മാർത്ത മാലറ്റ് |
| ജീവിതപങ്കാളി | Sir ടാനട്ട് എഡ്ജ്വർത്ത് ഡേവിഡ് |
| കുട്ടികൾ | 3 |
കാര, ലേഡി ഡേവിഡ് (ജീവിതകാലം: 26 ഏപ്രിൽ 1856 - 25 ഡിസംബർ 25) ഓസ്ട്രേലിയൻ അധ്യാപികയും ഫെമിനിസ്റ്റും സാമൂഹ്യ പരിഷ്കർത്താവുമായിരുന്നു.[1]
ജീവചരിത്രം
[തിരുത്തുക]1856 ൽ കരോലിൻ മാർത്ത മാലറ്റ് എന്ന പേരിൽ ജനിച്ച കാര ഡേവിഡ്, ഇംഗ്ലണ്ടിലെ സൌത്ത്വോൾഡിലെ ഒരു മത്സ്യത്തൊഴിലാളിയുടെ മകളായിരുന്നു. അവളുടെ മാതാപിതാക്കൾ സാമുവൽ മല്ലെറ്റും പമേലയും (മുമ്പ്, റൈറ്റ്) ആയിരുന്നു. 1860-ൽ പിതാവും താമസിയാതെ മാതാവും മരണമടഞ്ഞു. തത്ഫലമായി ഒരു സ്കൂൾ അദ്ധ്യാപകനായിരുന്ന മുത്തശ്ശൻറേയും അദ്ദേഹത്തിൻറെ ഭാര്യയുടേയും സംരക്ഷണയിലാണ് ഡേവിഡ് വളർന്നത്.
ഒരു പ്രാദേശിക വിദ്യാലയത്തിൽ പഠനത്തിന് ചേർന്ന അവർ അവിടെ ഒരു വിദ്യാർത്ഥിനിയും ഒപ്പം അദ്ധ്യാപികയുമായി മാറി. 1875 ൽ ഡേവിഡ് ലണ്ടനിലെ വൈറ്റ്ലാൻഡ്സ് കോളേജിലേക്ക് ഉപരിപഠനത്തിനു പോകുകയും പഠനം പൂർത്തിയാക്കിയശേഷം അവിടെ ഒരു ലക്ചററായി തുടർന്നു.[2][3]
29 വയസ്സുള്ളപ്പോൾ, സിഡ്നിയിലെ ഹൾസ്റ്റോൺ വനിതാ പരിശീലന കോളേജിൽ പ്രിൻസിപ്പൽ സ്ഥാനം ഏറ്റെടുക്കാൻ ഡേവിഡ് ഓസ്ട്രേലിയയിലേക്ക് താമസം മാറി. ബോട്ടിൽ യാത്ര ചെയ്യുമ്പോൾ, പിന്നീട് അവളുടെ ഭർത്താവായി മാറിയ ടാനറ്റ് എഡ്ജ്വർത്ത് ഡേവിഡുമായി അവൾ കണ്ടുമുട്ടി.എന്നിരുന്നാലും 1885 വരെ ഡേവിഡ് ഹൾസ്റ്റോണിന്റെ പ്രിൻസിപ്പലായി തുടർന്നു. 1885 ജൂലൈയിൽ ഡേവിഡ് വിവാഹിതയായി. അവരുടെ ഭർത്താവ് ഒരു ജിയോളജിസ്റ്റായിരുന്നു, അതിന്റെ ഫലമായി അവർ അദ്ദേഹത്തോടൊപ്പം ചുറ്റിനടന്നു. ന്യൂ സൗത്ത് വെയിൽസിലെ മൈറ്റ്ലാൻഡിൽ താമസിക്കുമ്പോൾ അവർക്ക് മൂന്ന് കുട്ടികളുണ്ടായിരുന്നു. ഒരു കൂടാരത്തിൽ താമസിക്കുമ്പോഴാണ് ആദ്യത്തെ കുട്ടി ജനിച്ചത്. 1891 ൽ മൂന്നാമത്തെ കുട്ടി ജനിച്ചതിനുശേഷം കുടുംബം സിഡ്നിയിലേക്ക് മടങ്ങി. സിഡ്നി ടെക്നിക്കൽ കോളേജിന്റെ പരീക്ഷകനായിരുന്ന ഡേവിഡ് , 1895 മുതൽ 1897 വരെ സിഡ്നി സർവകലാശാലയിൽ ഡിപ്ലോമ പഠിപ്പിക്കുന്നതിനുള്ള നിയമന സംഘത്തിന്റെ ഭാഗമായിരുന്നു.[4][5] അന്വേഷണ ത്വരയുള്ള ഡേവിഡ്, മെത്തഡിസ്റ്റ്, ക്രിസ്റ്റഡെൽഫിയൻ, ക്വാക്കർ, സെവൻത്-ഡേ അഡ്വെന്റിസ്റ്റ്, യൂണിറ്റേറിയൻ, ബാപ്റ്റിസ്റ്റ് വിഭാഗങ്ങൾ ഉൾപ്പെടെ നിരവധി മതങ്ങളെക്കുറിച്ച് അന്വേഷിച്ചു. ഭർത്താവിനൊപ്പം ഓസ്ട്രേലിയയിലെ മൗണ്ട് കോസിയുസ്കോയിലേക്കും ഇംഗ്ലണ്ടിലേക്കും കാനഡയിലെ ഹാലിഫാക്സിലേക്കും അവർ യാത്ര ചെയ്തു. 1897-ൽ അക്കാലത്ത് ഫ്യൂണഫുട്ടി എന്നറിയപ്പെട്ടിരുന്ന ടുവാലുവിലേക്കുള്ള യാത്രയായിരുന്നു അവരുടെ ഏറ്റവും ശ്രദ്ധേയമായ യാത്രകളിൽ ഒന്ന്.[6] ആ പര്യവേഷണത്തിലെ ഏക വനിതാ അംഗം ഡേവിഡ് മാത്രമായിരുന്നു. നഴ്സ്, പാചകക്കാരിയും ഭാര്യയും എന്നീ കര്ത്തവ്യങ്ങളാണ് ഉദ്ദേശിച്ചിരുന്നെങ്കിലും, ഡേവിഡ് പ്രാദേശിക സംസ്കാരത്തിൽ മുഴുകുകയും, 1899-ൽ തന്റെ അനുഭവങ്ങളെക്കുറിച്ച് (ഡിജിറ്റൈസ് ചെയ്ത പതിപ്പ്) ഫ്യൂനാഫുട്ടി അല്ലെങ്കിൽ, ത്രീ മന്ത്സ് ഓൺ എ കോറൽ ഐലൻഡ് എന്ന പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു.[7]
അവലംബം
[തിരുത്തുക]- ↑ "DAVID, Caroline Martha - 26/4/1856 | Women's Museum of Australia". wmoa.com.au. Archived from the original on 2023-02-28. Retrieved 2023-02-28.
- ↑ "David, Caroline Edgeworth (1856–1951)". encyclopedia.com. Encyclopedia.com. Retrieved 20 December 2022.
- ↑ Cantrell, Carol. "David, Caroline Martha (Cara) (1856–1951)". Australian Dictionary of Biography. National Centre of Biography, Australian National University. Archived from the original on 25 March 2012.
- ↑ "David, Caroline Edgeworth (1856–1951)". encyclopedia.com. Retrieved 20 December 2022.
- ↑ Cantrell, Carol. "Caroline Martha (Cara) David (1856–1951)". David, Caroline Martha (Cara) (1856–1951). National Centre of Biography, Australian National University. Archived from the original on 25 March 2012.
{{cite book}}:|website=ignored (help) - ↑ Halter, Nicholas (2021). Australian Travellers in the South Seas (in English). ANU Press. doi:10.22459/ATSS.2021. hdl:20.500.12657/47331. ISBN 978-1-76046-414-1.
{{cite book}}: CS1 maint: unrecognized language (link) - ↑ Funafuti, or, Three months on a coral island : an unscientific account of a scientific expedition, by Mrs. Edgeworth David, published by John Murray, 1899, online at the State Library of New South Wales, DSM/988.9/1[പ്രവർത്തിക്കാത്ത കണ്ണി]
