കാരെൻ യുളെൻബെക്ക്
കാരെൻ യുളെൻബെക്ക് | |
---|---|
ജനനം | August 24, 1942 | (82 വയസ്സ്)
ദേശീയത | American |
കലാലയം | Brandeis University University of Michigan |
അറിയപ്പെടുന്നത് | Calculus of variations Geometric analysis Minimal surfaces യാങ്-മിൽസ് സമവാക്യങ്ങൾ' |
ജീവിതപങ്കാളി(കൾ) | Olke C. Uhlenbeck |
പുരസ്കാരങ്ങൾ | MacArthur Prize Fellowship Noether Lecturer (1988) National Medal of Science (2000) Leroy P. Steele Prize (2007) Abel Prize (2019) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Mathematician |
സ്ഥാപനങ്ങൾ | University of Texas at Austin University of Chicago University of Illinois at Chicago University of Illinois at Urbana-Champaign |
ഡോക്ടർ ബിരുദ ഉപദേശകൻ | Richard Sheldon Palais |
സ്വാധീനങ്ങൾ | Shing-Tung Yau |
ആബെൽ പ്രൈസ്‍ കരസ്ഥമാക്കിയ ആദ്യ വനിതയാണ് കാരെൻ യുളെൻബെക്ക് (ജനനം. ആഗസ്റ്റ് 24, 1942).[1] അമേരിക്കയിലെ ടെക്സാസ് സർവകലാശാലയിലെ പ്രൊഫസറാണ് കാരെൻ യുളെൻബെക്ക്. 76 വയസ്സുകാരിയായ യുളെൻബെക്ക് പാർഷ്യൽ ഡിഫെറൻഷ്യൽ ഇക്വേഷൻസ്‍ മേഖലയിലാണ് മികവ് തെളിയിച്ചിട്ടുള്ളത്. പക്ഷേ, അവരുടെ സംഭാവനകൾ ഫിസിക്സ്, ജോമെട്രി, ക്വാണ്ടം തീയറി മേഖലകളിലും ഉപയോഗപ്പെട്ടിട്ടുണ്ട്.[2]
മിഷിഗൺ യൂണിവേഴ്സിറ്റിയിൽ നിന്നും 1964-ൽ യൂലെൻബെക്ക് അവർ ബി.എ. ബിരുദം നേടി.[3][4] ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ കൊറന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമറ്റിക്കൽ സയൻസിൽ ബിരുദാനന്തരബിരുദ പഠനം നടത്തി. 1965 ൽ ജിയോഫിസിസിസ്റ്റ് ഓൾക്കെ സി. ഉലെൻബെക്കിനെ (ഭൗതികശാസ്ത്രജ്ഞനായ ജോർജ്ജ് ഉലെൻബെക്കിന്റെ മകൻ) വിവാഹം കഴിച്ചു. ഭർത്താവ് ഓൾക്കെ, ഹാർവാർഡിൽ എത്തിയപ്പോൾ അവർ അദ്ദേഹത്തോടൊപ്പം ബ്രാൻഡീസ് സർവകലാശാലയിൽ പഠനം ആരംഭിച്ചു. അവിടെ നിന്ന് എം.എ. (1966) ബിരുദവും റിച്ചാർഡ് പാലൈസിന്റെ മേൽനോട്ടത്തിൽ പി.എച്ച്.ഡി. ഗവേഷണ ബിരുദവും (1968) നേടി. [3][4] "ദ കൽക്കുലസ് ഓഫ് വേരിയേഷൻസ് ആൻഡ് ഗ്ലോബൽ അനാലിസിസ്" എന്ന മേഖലയിലായിരുന്നു ഡോക്ടറൽ പ്രബന്ധം. [5]
മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ബെർക്ക്ലി എന്നിവിടങ്ങളിലെ താൽക്കാലികജോലികൾക്ക് ശേഷം, 1971 ൽ അവർ യൂണിവേഴ്സിറ്റി ഓഫ് ഇല്ലിണാസോയിലെ അർബാനാ-ചാംപൈനിൽ ഒരു ഫാക്കൽറ്റി പദവിയിൽ ചേർന്നു.[6] എന്നാൽ, അർബനായിലെ ജോലി ഇഷ്ടപ്പെടാതായതിനെത്തുടർന്ന് 1976-ൽ ഇല്ലിനോയി സർവകലാശാലയിലേക്ക് മാറി. 1983 ൽ വീണ്ടും ചിക്കാഗോ സർവകലാശാലയിലേക്കും, 1988 ൽ ഓസ്റ്റിനിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സാസിലേക്കും മാറി. നിലവിൽ ഓസ്റ്റിനിലെ ടെക്സാസ് സർവകലാശാലയിൽ പ്രൊഫസർ എമെരിറ്റസ് ആണ് ഉഹ്ലെൻബെക്ക്.[7]
ഗവേഷണം
[തിരുത്തുക]ജോമെട്രിക് വിശകലനം (geometric analysis)എന്ന ഗണിത മേഖലയിൽ സുപ്രധാന സംഭാവനകൾ നൽകി. [8] ടോപ്പോളജിക്കൽ ക്വാണ്ടം ഫീൽഡ് സിദ്ധാന്തം, ഇന്റഗ്രബിൾ സിസ്റ്റം എന്നീ മേഖലകളിലും സംഭാവന നൽകിയിട്ടുണ്ട്.[9]
യാങ്-മിൽസ് സമവാക്യങ്ങൾ'
[തിരുത്തുക]1950-കളിൽ ചൈനീസ് വംശജനായ ചെങ്-നിങ് യാങ് എന്ന അമേരിക്കൻ ഗവേഷകനും റോബർട്ട് മിൽസും ചേർന്ന് സൃഷ്ടിച്ചതാണ് യാങ്-മിൽസ് സമവാക്യങ്ങൾ. മാക്‌സ്‌വെൽ രൂപംനൽകിയ ഇലക്ട്രോമാഗ്നറ്റിക് സമവാക്യങ്ങൾക്ക് സമാനമായി, 'യാങ്-മിൽസ് സമവാക്യങ്ങൾ' (Yang-Mills equations) ആണ് ഗേയ്ജ് തിയറിയുടെ നട്ടെല്ല്. പ്രപഞ്ചത്തിലെ ബലങ്ങൾ മൗലികതലത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നത് സംബന്ധിച്ച എല്ലാ കാര്യങ്ങൾക്കും അടിസ്ഥാനം ഈ സമവാക്യങ്ങളാണ്. യാങ്-മിൽസ് സമവാക്യങ്ങളെ, മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായ ഒരു കാഴ്ചപ്പാടിലൂടെയാണ് യൂലിൻബക് സമീപിച്ചത്. അവയെക്കുറിച്ച് എളുപ്പത്തിൽ പഠിക്കാൻ കഴിയുന്ന ഒരു പുതിയ 'കോഓർഡിനേറ്റ് സംവിധാനം' (coordinate system) അവർ രൂപപ്പെടുത്തി. അതുവഴി കണികാശാസ്ത്രം, സ്ട്രിങ് തിയറി, സാമാന്യ ആപേക്ഷികതാ സിദ്ധാന്തം തുടങ്ങിയ പഠനമേഖലകളുടെ ആധുനിക ഗണിതഭാഷ അവർ സൃഷ്ടിച്ചു.[10]
അവലംബം
[തിരുത്തുക]- ↑ "US Mathematician Becomes First Woman To Win Prestigious Abel Prize". NDTV.com. Retrieved 2019-03-20.
- ↑ https://malayalam.samayam.com/social-news/in-a-first-abel-prize-for-mathematics-given-to-a-woman-karen-uhlenbeck-of-university-of-texas/articleshow/68486590.cms
- ↑ 3.0 3.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;mactutor
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 4.0 4.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;umich
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ കാരെൻ യുളെൻബെക്ക് at the Mathematics Genealogy Project.
- ↑ Cooke, Roger (2005). The History of Mathematics: A Brief Course (2. ed.). Hoboken, NJ: Wiley-Interscience. p. 76. ISBN 978-0-471-44459-6.
- ↑ "Mathematics Emeritus Faculty". University of Texas at Austin. Retrieved March 19, 2019.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Klarreich, Erica (March 19, 2019). "Karen Uhlenbeck, Uniter of Geometry and Analysis, Wins Abel Prize". Quanta.
- ↑ "Karen Uhlenbeck". Profiles of Women in Mathematics: The Emmy Noether Lectures. Association for Women in Mathematics. Archived from the original on 2015-01-12. Retrieved December 19, 2014..
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-30. Retrieved 2019-03-30.