കാരെൻ ആബ്യെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രമാണം:Karen Aabye.jpg
Karen Aabye

കാരെൻ ലിഡിയ ആബ്യേ (19 September 1904 – 15 September 1982) ഡാനിഷ് ഭാഷയിലെ എഴുത്തുകാരിയാണ്. 1930കളിൽ ലൻടനിലും പാരീസിലും ഒരു പത്രപ്രവർത്തകയായി ജോലി ചെയ്തപ്പോളാണ് അവർ എഴുത്തിൽ ശക്തമായ സാന്നിദ്ധ്യമായത്. തന്റെ ചരിത്രനോവലുകളിലൂടെ അവർ ശക്തരായ ഒരു കൂട്ടം സ്റ്റ്രീകഥാപാത്രങ്ങളെ ആവിഷ്കരിച്ചു. യാത്രാപുസ്തകങ്ങളും പ്രബന്ധങ്ങളും അവർ എഴുതിയിട്ടുണ്ട്.

ജീവചരിത്രം[തിരുത്തുക]

റുഡോൾഫ് ക്രിസ്ത്യൻ ആബ്യേയുടെ മകളായ ഇവർ കോപ്പൻഹേഗനിലാണ് വളർന്നത്. 1929ൽ പാരീസിൽ പോയ അവർ അവിടെ മൂന്നു വർഷം താമസിച്ച് സ്കാൻഡിനേവർ ഇ പാരിസ് എന്ന വാരികയിൽ പ്രവർത്തിച്ചു. 1936 മുതൽ 37 വരെ അവർ പൊളിറ്റിക്കെൻസ് ലൈറ്റെർബ്ലാഡ് എന്ന പ്രസിദ്ധീകരണത്തിന്റെ ഏഡിറ്റോറിയൽ സെക്രട്ടറിയായി. പൊലിറ്റിക്കെൻ എന്ന പ്രസിദ്ധീകരണത്തിന്റെ വിദേശപ്രതിനിധിയുമായി ലണ്ടനിലും പാരിസിലും പ്രവർത്തിച്ചിരുന്നു. 1937ൽ ബെർലിൻസ്കെ റ്റിഡെൻഡെ എന്ന പത്രത്തിൽ ചേരുകയും തന്റെ ശിഷ്ട ജീവിതകാലം അതിൽ പ്രവർത്തിക്കുകയും ചെയ്തു. [1]

രണ്ടാം ലോകമഹായുദ്ധ കാലയളവിൽ അവർ നോവൽ രംഗത്ത് സജീവമായി. 19ാം നൂറ്റാണ്ടിൽ ജീവിച്ച ശക്തരായ സ്ത്രീ കഥാപാത്രങ്ങളായിരുന്നു അവരുടെ നോവലുകളിൽ കാണാൻ കഴിയുക.

അവരുടെ നോവലുകളിലും കഥകളിലും കാണപ്പെടുന്ന സ്ത്രീ കഥാപാത്രങ്ങൾ യുക്തിചിന്താഗതിക്കാരും ശക്തരും പ്രതികരണസ്വഭാവക്കാരുമായിരുന്നു. ഇവർ വൈവിധ്യമാർന്ന പശ്ചാത്തലങ്ങളിൽനിന്നും വന്നവർ ആയിരുന്നു. സർക്കസുകാർ, കർഷകർ, അഭയാർത്ഥികൾ തുടങ്ങിയവർ. എല്ലാ കഥകളും ശുഭപര്യവസായികളാണ്. എന്നാൽ ചിലവ കൃത്രിമത്വത്തോടെ സ്വാഭാവികമല്ലാതെയാണ് അവസാനിക്കുന്നത്.

തന്റെ സ്വന്തം യാത്രാനുഭവങ്ങളിൽ നിന്നുമാണ് അവർ യാത്രാഗ്രന്ഥങ്ങൾ എഴുതിയത്. പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. http://nordicwomensliterature.net/writer/aabye-karen-lydia
"https://ml.wikipedia.org/w/index.php?title=കാരെൻ_ആബ്യെ&oldid=2326571" എന്ന താളിൽനിന്ന് ശേഖരിച്ചത്