കാരപ്പഴം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാരപ്പഴം
Carissa carandas flowers.JPG
കരിമുള്ളിയുടെ ഇലയും പൂവും
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Asterids
നിര: Gentianales
കുടുംബം: Apocynaceae
ജനുസ്സ്: Carissa
വർഗ്ഗം: ''C. carandas''
ശാസ്ത്രീയ നാമം
Carissa carandas
L.
പര്യായങ്ങൾ
 • Arduina carandas (L.) Baill.
 • Arduina carandas (L.) K. Schum.
 • Capparis carandas (L.) Burm.f.
 • Carissa salicina Lam.
 • Echites spinosus Burm.f.
 • Jasminonerium carandas (L.) Kuntze
 • Jasminonerium salicinum (Lam.) Kuntze

അച്ചാറിടാൻ പറ്റിയ ചെറിയ കായകൾ ഉണ്ടാകുന്ന ഒരു മുൾച്ചെടിയാണ് കാര. കരിമുള്ളി, കരണ്ടിപ്പഴം, കാരക്ക, ചെറി,കരോണ്ട, കറുത്തചെറി[1] എന്നെല്ലാം ഇത് അറിയപ്പെടുന്നു. (ശാസ്ത്രീയനാമം: Carissa carandas). ധാരാളം ഇരുമ്പും ജീവകം സി യും അടങ്ങിയിട്ടുണ്ട് ഈ കായകളിൽ. പച്ച നിറമുള്ള കായ വിളയുമ്പോൾ ചുവക്കും. ഇലയും കായും ഔഷധഗുണമുള്ളവയാണ്. നിറയെ പടലമുള്ള വേരുകൾ മണ്ണൊലിപ്പ് തടയാൻ പര്യാപ്തമായവയാണ്. ഇലകൾ പട്ടുനൂൽപ്പുഴുക്കൾക്ക് ഭക്ഷണമായി നൽകാറുണ്ട്, ചതച്ച വേര് ഈച്ചകളെ അകറ്റാൻ ഉപയോഗിക്കാറുണ്ട്[2]. ഇന്ത്യയിൽ എല്ലായിടത്തും വന്യമായി വളരുന്നുണ്ട്

വരണ്ട പ്രദേശങ്ങളിൽ ധാരാളമായി വളരുന്ന മുൾച്ചെടി വിഭാഗം ആണ് . പഴങ്ങൾ ചെറിപ്പഴത്തോട് സാമ്യം .ചെറിയ ചുവന്ന കുലകൾ ആയ പഴങ്ങൾ അച്ചാർ, ജാം, ജെല്ലി എന്നിവയുണ്ടാക്കാൻ ഉപയോഗിക്കുന്നു. വളരുന്ന ഒരിനം വലിയ കുറ്റിച്ചെടിയാണ് കാര. ബേക്കറിയിൽ നിന്നും ലഭിക്കുന്ന ചുവന്ന ചെറിപ്പഴം ഉണ്ടാക്കാനുപയോഗിക്കുന്ന പഴമാണ് കാര അഥവ കരോണ്ട (ബേക്കറി ചെറി). അപ്പോസൈനേസീ കുടുംബത്തിൽ പെടുന്ന ഇവയുടെ ശാസ്ത്രനാമം കരിസ്സ കരാൻഡസ് എന്നാണ്.

ആഗസ്ത് മാസാവസാനത്തോടെ പാകമാകുന്ന പഴങ്ങൾ ആദ്യം ഇളം മഞ്ഞ കലർന്ന ചുവപ്പും പിന്നീട് ചുവപ്പും മൂക്കുന്നതോടെ കറുപ്പും ആയി വരും . അയൺ , വിറ്റാമിൻ -സി എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു .വിത്ത് മുളപ്പിച്ചാണ് പുതിയ തൈകൾ ഉണ്ടാക്കുന്നു.

മറ്റു ഭാഷകളിലെ പേരുകൾ[തിരുത്തുക]

Karanda • Hindi: Karonda करौंदा • Malayalam:KARAPPAZAM • Telugu: Peddakalavi • Marathi: karvand • Tamil: களா Kalakkai (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)

പഴങ്ങൾ

രസാദി ഗുണങ്ങൾ[തിരുത്തുക]

 • രസം : അമ്ലം, മധുരം
 • ഗുണം : ഗുരു, സ്നിഗ്ധം
 • വീര്യം : ഉഷ്ണം
 • വിപാകം : അമ്ലം

ബേക്കറിച്ചെറി നിർമ്മാണം[തിരുത്തുക]

മൂപ്പെത്തിയ കായ്കളാണ് സംസ്കരണത്തിന് ഉപയോഗിക്കുന്നത്. മുർച്ചയുള്ള കത്തി ഉപയോഗിച്ച് കായ്കൾ നെടുകെ കീറി കുരു നീക്കം ചെയ്യണം. ചുണ്ണാമ്പ് വെള്ളത്തിൽ കലക്കി തെളിയൂറ്റിയെടുത്ത ലായനിയിൽ പൊടിയുപ്പ് ചേർക്കണം. ലായനിയിൽ കായ്കൾ എട്ടുമണിക്കൂറോളോളം ഇട്ടുവച്ച ശേഷം പുറത്തെടുത്ത് മൂന്ന് നാല് പ്രാവശ്യം നന്നായി കഴുകണം. ചുണ്ണാമ്പ് വെള്ളത്തിലിട്ടുവയ്ക്കുമ്പോൾ ഇതിന്റെ കറ ഇല്ലായായി കൂടുതൽ നാൾ ഈ പഴം സൂക്ഷിച്ച് വയ്ക്കാൻ സഹായിക്കുന്നു. പിന്നീട് കഴുകിയെടുത്ത കായ്കൾ കിഴി കെട്ടി 5 മിനുട്ട് തിളച്ച വെള്ളത്തിൽ മുക്കണം. ശേഷം ഗാഡ പഞ്ചസാരലായനിയിൽ കായ്കളിട്ട് ഒരു മിനിറ്റോളം തിളയ്പ്പിക്കണം.ഈ സമയം നല്ല ചുവപ്പുനിറം കിട്ടാനായി കൃത്രിമ കളർ ചേർക്ക്കുന്നു. അടുത്ത ദിവസം ഈ പഞ്ചസാര ലായനിയിൽ കുറച്ച് കൂടി പഞ്ചസാര ചേർത്ത് ഗാഡത കൂട്ടി തിളപ്പിക്കണം, ഇത് അഞ്ച് ദിവസത്തോളം ചെയ്താൽ ബേക്കറിച്ചെറി ഉണ്ടാക്കാം. ഇത്തരത്തിൽ സംസ്കരിച്ചെടുത്ത് മാത്രം ഉപയോഗിക്കാവുന്ന ഇനത്തിനു പുറമേ, സ്വതവേ മധുരമുള്ള പഴം ഉണ്ടാകുന്ന ഒരിനം ചെറിയും ഉണ്ട്.

അവലംബം[തിരുത്തുക]

ചിത്രശാല[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കാരപ്പഴം&oldid=1751673" എന്ന താളിൽനിന്നു ശേഖരിച്ചത്