കായ ടോസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കായ ടോസ്റ്റ്
യാ കുൻ കായ ടോസ്റ്റിൽ വിൽക്കുന്ന കായ ടോസ്റ്റ് കാപ്പിക്കൊപ്പം
Typeടോസ്റ്റ് (ഭക്ഷണം)
Courseപ്രധാന ഭക്ഷണം
Region or stateതെക്കുകിഴക്കൻ ഏഷ്യ
Created byഹൈനാനീസ് പാചകക്കാർ സ്ട്രെയിറ്റ് സെറ്റിൽമെന്റ് കാലഘട്ടത്തിൽ
Serving temperatureചൂടോടെ
Main ingredientsകായ എന്നറിയപ്പെടുന്ന കോക്കനട്ട് ജാം(തേങ്ങാ ജാം)
Food energy
(per 100 g serving)
kcal (21 kJ)

വെണ്ണയും കായയും (തേങ്ങാ ജാം) അടങ്ങിയ രണ്ട് കഷ്ണം ബ്രെഡ് ടോസ്റ്റുകൾ അടങ്ങിയ ഒരു വിഭവമാണ് കായ ടോസ്റ്റ്. സാധാരണയായി കാപ്പിയുടെയും മൃദുവായി വേവിച്ച മുട്ടയുടെയും കൂടെ ആണിത് വിളമ്പുന്നത്. [1] സിംഗപ്പൂരിൽ, ഈ വിഭവം സാധാരണയായി പ്രഭാതഭക്ഷണത്തിന് ഉപയോഗിക്കുന്നു. [2] യാ കുൻ കായ ടോസ്റ്റ്, കില്ലിനി കോപിടിയം, ബ്രെഡ്‌ടോക്കിന്റെ ടോസ്റ്റ് ബോക്‌സ് തുടങ്ങിയ ഭക്ഷണശാലാ ശൃംഖലകളിൽ വ്യാപകമായി ഇത് ലഭ്യമായതിനാൽ ഇത് കോപ്പി ടിയാം (കോഫി ഷോപ്പ്) സംസ്കാരവുമായി സംയോജിപ്പിച്ചു.

ചരിത്രം[തിരുത്തുക]

കായ ടോസ്റ്റ് മൃദുവായി വേവിച്ച മുട്ടയിൽ മുക്കുന്നു

മലേഷ്യൻ ഉപദ്വീപിൽ ഹൈനാനിൽ നിന്നും കുടിയേറിയ കുടിയേറ്റക്കാരാണ് കായ കണ്ടുപിടിച്ചത്. ചൈനീസ് ഭാഷയിൽ "കടലിന്റെ തെക്ക്" എന്നർത്ഥം വരുന്ന ഹൈനാൻ, തെക്ക്, ചൈനയുടെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ഉഷ്ണമേഖലാ ദ്വീപാണ്. ബ്രിട്ടീഷ് കപ്പലുകളിൽ ജോലി ചെയ്യുന്ന ഹൈനാനികൾ ബ്രിട്ടീഷുകാർക്ക് പാചകക്കാരായി ജോലി ചെയ്യുമ്പോൾ ഇംഗ്ലീഷ് ടോസ്റ്റിനെ അവരുടെ അഭിരുചിക്കനുസരിച്ച് മാറ്റിയതാകാം. അവർ ഫ്രൂട്ട് മാർമാലേഡുകൾക്ക് പകരം, തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നുള്ള ഒരു പ്രാദേശിക ജാം ആയ കായ ഉപയോഗിച്ച് ടോസ്റ്റ് ഉണ്ടാക്കി തുടങ്ങി. കാരണം ഫ്രൂട്ട് ജാമുകൾ പരദേശത്തിൽനിന്നു കൊണ്ടുവന്ന വിചിത്രമായ വിഭവമായി അവർ കണക്കാക്കിയത് കൊണ്ട് ആകും. കൊളോണിയൽ ഭരണകാലത്ത് ഫ്രൂട്ട് മാർമാലേഡുകൾ വളരെ ചെലവേറിയവ ആയിരുന്നു. ഹൈനാനീസ് കുടിയേറ്റക്കാർ സ്ട്രെയിറ്റ് സെറ്റിൽമെന്റ് കാലഘട്ടത്തിൽ തുറമുഖങ്ങളിൽ നങ്കൂരമിട്ടിരുന്ന ബ്രിട്ടീഷ് കപ്പലുകളിൽ സേവനമനുഷ്ഠിക്കുമ്പോൾ , അവർ തയ്യാറാക്കിയ തരം രീതി സ്വീകരിച്ചാണ് കായാ ടോസ്റ്റ് സൃഷ്ടിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. [3] പാശ്ചാത്യ ഫ്രൂട്ട് ജാമുകൾക്ക് പകരമായി കായ ജാം കണക്കാക്കപ്പെട്ടിരുന്നു. [4]

യാ കുൻ കായാ ടോസ്റ്റ് കോഫി ഷോപ്പ്

1919 ന്റെ തുടക്കത്തിൽ സിംഗപ്പൂരിൽ ഒരു ഹൈനീസ് കുടിയേറ്റക്കാരൻ ഖെങ് ഹോ ഹെങ് കോഫി ശൃംഖല സ്ഥാപിച്ചപ്പോൾ ഈ വിഭവം ആദ്യമായി വിളമ്പിയതായി അറിയപ്പെടുന്നു. കുറച്ച് വർഷങ്ങൾക്ക് ശേഷം, 1944-ൽ, ഇപ്പോൾ യാ കുൻ കായ ടോസ്റ്റ് എന്നറിയപ്പെടുന്ന യാ കുൻ കോഫീസ്റ്റാൾ ശൃംഖല സിംഗപ്പൂരിൽ സ്ഥാപിതമായപ്പോൾ കായാ ടോസ്റ്റിന്റെ പ്രതാപകാലമായിരുന്നു.

മുൻകാലങ്ങളിൽ, ചൈനാ ടൗൺ, ബാലെസ്റ്റിയർ റോഡ് തുടങ്ങിയ ചില സ്ഥലങ്ങളിൽ മാത്രമേ പരമ്പരാഗത ലഘുഭക്ഷണ കടകൾ കാണാമായിരുന്നു. എന്നിരുന്നാലും, സിംഗപ്പൂർ ടൂറിസം ബോർഡ് (എസ്ടിബി) വഴി തെരുവ് ഭക്ഷണവും കൊണ്ട് നടന്ന് വിറ്റ ഭക്ഷണവും സജീവമായി പ്രോത്സാഹിപ്പിക്കാൻ തുടങ്ങി. 1994-ൽ ആദ്യമായി അവർ സിംഗപ്പൂർ ഫുഡ് ഫെസ്റ്റിവൽ എന്ന പേരിൽ പരമ്പരാഗത ഭക്ഷണങ്ങളുടെ പരസ്യം ചെയ്യുന്നതിനായി ഒരു മാസത്തെ ഭക്ഷണമേള നടത്തി. പിന്നെ അത് അവർ എല്ലാ വർഷവും അതിന് ആതിഥേയത്വം വഹിക്കുവാൻ തുടങ്ങി . പ്രത്യേകിച്ച് 2004-ൽ, സിംഗപ്പൂർ ടൂറിസം ബോർഡ് അതിന്റെ "യുണീക്_ലി സിംഗപ്പൂർ ഷോപ്പ് & ഈറ്റ് ടൂർസ്" എന്നതിൽ കായ ടോസ്റ്റ് അവതരിപ്പിച്ചു. ഇത് ഒരു പ്രാദേശിക ലഘുഭക്ഷണത്തിന്റെ പ്രതീകമായി അറിയപ്പെടുന്നു. [5]

തെരുവോരങ്ങളിൽ സ്ഥിതി ചെയ്യുന്ന ഭക്ഷണം വിൽക്കുന്ന വണ്ടികൾ ഹോക്കർ സെന്ററുകളിൽ സ്ഥാപിക്കുന്നതിനുള്ള സർക്കാർ ശ്രമങ്ങളും കായ ടോസ്റ്റ് ബിസിനസിനെ ഗണ്യമായി സഹായിച്ചു. 2005 ഡിസംബർ വരെ, സിംഗപ്പൂരിൽ കായ ടോസ്റ്റ് വിൽക്കുന്ന 70-ലധികം ഔട്ട്‌ലെറ്റുകൾ ഉണ്ട് - ഇൻറർനെറ്റിൽ ലിസ്റ്റ് ചെയ്യാത്തതോ വെബ്‌സൈറ്റ് ഇല്ലാത്തതോ ആയ ചെറിയ കോഫി ഷോപ്പുകൾ ഒഴികെ. അതിനുശേഷം, കായ ടോസ്റ്റ് കഫേകളിലെ ഒരു സ്ഥിരം ഇനമായി മാറി. മിക്കവാറും എല്ലാ ഹോക്കർ സെന്ററുകളിലും ഇത് കാണാം. [6]

കായാ ടോസ്റ്റ്

കായ ടോസ്റ്റ് തയാറാക്കുന്ന രീതിയും രൂപവും മാറി. പരമ്പരാഗത ചാർക്കോൾ ഗ്രില്ലുകൾക്ക് പകരം ഇലക്ട്രിക് ഗ്രില്ലുകളാണ് ഇപ്പോൾ വിൽപ്പനക്കാർ ഉപയോഗിക്കുന്നത്. മുമ്പ്, ഹോക്കർ തൊഴിലാളികൾ വീട്ടിലുണ്ടാക്കിയ റൊട്ടി ഉപയോഗിക്കുമായിരുന്നു, എന്നാൽ ഇപ്പോൾ അവർ ഫാക്ടറികളിൽ നിന്ന് ബ്രെഡ് സപ്ലൈസ് ഓർഡർ ചെയ്യുന്നു. രീതികളും ചേരുവകളും ലഘൂകരിച്ചിട്ടുണ്ടെങ്കിലും, ഇപ്പോഴും കാര്യമായി മാറാത്ത ഒരു കാര്യം കായ ജാം പുരടുന്നതാണ്. പ്രശസ്ത റീട്ടെയിലർമാരിൽ ഉപയോഗിക്കുന്ന യാ കുൻ കായ ടോസ്റ്റ്, കില്ലിനി കോപിതിയം തുടങ്ങിയ കായ സ്‌പ്രെഡുകൾ ഇപ്പോഴും പരമ്പരാഗത പാചകക്കുറിപ്പുകളിൽ നിന്നാണ് നിർമ്മിക്കുന്നത്. ഉണ്ടാക്കുന്ന രീതി, മെനു, സമ്പദ്‌വ്യവസ്ഥ എന്നിവയിൽ ഉണ്ടായ മാറ്റങ്ങൾ പരമ്പരാഗത ഭക്ഷ്യ വിൽപ്പനക്കാരുടെ എണ്ണം കുറയുന്നതിലേക്ക് നയിച്ചിട്ടില്ലെന്നതും ശ്രദ്ധേയമായ കാര്യമാണ്. പരമ്പരാഗത ഭക്ഷണത്തിൻ്റെ കാര്യത്തിൽ മൈക്രോ-സംരംഭകരുടെ വളർച്ചയെ സിംഗപ്പൂർ തടയുന്നില്ല. [7]

2021 ജൂണിൽ, ദക്ഷിണ കൊറിയൻ കൺവീനിയൻസ് സ്റ്റോർ ശൃംഖലയായ CU അവരുടെ "സിംഗപ്പൂർ ഗൗർമെറ്റ് ട്രിപ്പ് സീരീസിന്റെ" ഭാഗമായി അവരുടെ എല്ലാ സ്റ്റോറുകളിലും കായ ടോസ്റ്റ് വിൽക്കാൻ തുടങ്ങിയതായി പ്രഖ്യാപിച്ചു. [8]

2020ൽ യുനെസ്കോയുടെ അദൃശ്യമായ സാംസ്കാരിക പൈതൃക പട്ടികയിൽ ഹോക്കർ സംസ്കാരത്തെ ആലേഖനം ചെയ്തതിന്റെ സ്മരണയുടെ ഭാഗമായി, 2021-ൽ, മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂർ (MAS) കായ ടോസ്റ്റും മറ്റ് പ്രാദേശിക വിഭവങ്ങളും ഉൾക്കൊള്ളുന്ന സ്മാരക നാണയങ്ങൾ പുറത്തിറക്കി, [9]

വ്യതിയാനങ്ങൾ[തിരുത്തുക]

കായ ടോസ്റ്റിന്റെ ഒരു കഷണത്തിൽ സാധാരണയായി വെണ്ണയ്‌ക്കൊപ്പം മറ്റൊരു സാൻഡ്‌വിച്ച് ഉണ്ടാക്കുന്നു. അതിൻ്റെ കൂടെ കാപ്പിയ്‌ക്കൊപ്പം രണ്ട് മൃദുവായി പുഴുങ്ങിയ മുട്ടയും സോയ സോസും വെളുത്ത കുരുമുളകും വിളമ്പുന്നു.

മലേഷ്യയിൽ, വെണ്ണയും കായയും ഉപയോഗിച്ച് തയ്യാറാക്കുന്ന റൊട്ടി ബക്കർ അല്ലെങ്കിൽ ടോസ്റ്റ് ചിലപ്പോൾ ഇംഗ്ലീഷിൽ "കായ ടോസ്റ്റ്" എന്ന് വിളിക്കപ്പെടുന്നു. [10] [11] [12]

പോഷകാഹാരം[തിരുത്തുക]

മാക്രോ ന്യൂട്രിയന്റ് കോമ്പോസിഷൻ [13]
ഭക്ഷണം കാർബോഹൈഡ്രേറ്റ് (ഗ്രാം/100 ഗ്രാം) കൊഴുപ്പ് (ഗ്രാം/ഭാഗം) പ്രോട്ടീൻ (ഗ്രാം/ഭാഗം) മൊത്തം ഊർജ്ജം (kJ/ഭാഗം)
കായ ടോസ്റ്റ് 46.0 17.6 7.3 1623

കായ ടോസ്റ്റിന്റെ ഒരു ഭാഗം (108.7 ഗ്രാം) സ്കെയിലിൽ ശരാശരി 49 സ്കോർ ഉള്ള കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് (ജിഐ) ഭക്ഷണമായി തരം തിരിച്ചിരിക്കുന്നു. [14]

ചേരുവകളും ഉണ്ടാക്കുന്ന രീതിയും[തിരുത്തുക]

ബ്രെഡ് ഗ്രിൽ ചെയ്യണം. ബ്രെഡ് ഗ്രിൽ ചെയ്യുകയോ ചട്ടിയിൽ ചൂടാക്കി ടോസ്റ്റ് ചെയ്യുകയോ ആകാം. തുടർന്ന് അതിൽ വെണ്ണ പുരട്ടണം. തണുത്ത വെണ്ണയുടെ മുകളിൽ കായ ജാം പുരട്ടണം. പാരമ്പര്യമനുസരിച്ച് ഹൈനാനീസ് പ്രഭാതഭക്ഷണം ആസ്വദിക്കാൻ, മൃദുവായി വേവിച്ച മുട്ട ഒരു പാത്രത്തിൽ പൊട്ടിച്ച് സോയ സോസും വെളുത്ത കുരുമുളകും ചേർത്ത് അത് കഴിക്കണം. കായ ടോസ്റ്റ് മുട്ടയിൽ ഉദാരമായി മുക്കി കഴിക്കണം. ഇത് ഉടനടി വിളമ്പുന്നതാണ് നല്ലത്. കഴിക്കുമ്പോൾ വെണ്ണ തണുത്തതായിരിക്കണം.

റഫറൻസുകൾ[തിരുത്തുക]

  1. Tarulevicz, NT; S, Hudd. "From Natural History to National Kitchen: Food In The Museums Of Singapore, 2006-2017". pp. 18–44. Archived from the original on 2021-06-13. Retrieved 2022-11-30.
  2. "A toast to Singapore's traditional breakfast". National Geographic. April 5, 2019. Retrieved July 16, 2020.
  3. "Kaya Toast". TasteAtlas. Retrieved July 16, 2020.
  4. Planet, L. (2014). Food Lover's Guide to the World: Experience the Great Global Cuisines. Lonely Planet Food and Drink. Lonely Planet Publications. p. 236. ISBN 978-1-74360-581-3. Retrieved 2 September 2021.
  5. ""STB to Launch 'Uniquely Singapore Shop & Eat Tours'"". Singapore Tourism Board.[പ്രവർത്തിക്കാത്ത കണ്ണി]
  6. Stone, George W. "Obsessions Breakfast." National Geographic Traveler, 2016.
  7. Leong, S. "Toast to toast". The Straits Times, 16 April 2006.
  8. 이재은 (29 June 2021). "CU에서 떠나는 '싱가포르 미식여행'…칠리크랩·카야토스트 판매 - 머니투데이". news.mt.co.kr (in കൊറിയൻ). Retrieved 27 October 2021.
  9. Ganesan, Natasha. "Kaya toast, nasi lemak featured on commemorative coins to mark UNESCO hawker culture inscription". CNA (in ഇംഗ്ലീഷ്). Retrieved 20 October 2021.
  10. Kyo Pang. "Kaya Toast". New York Times. Retrieved April 24, 2022.
  11. "10 Traditional & Hipster Kopitiams In Klang Valley To Satisfy Your Roti Bakar Cravings". Says. May 10, 2021. Retrieved April 24, 2022.
  12. Katherine Sacks (February 28, 2017). "Kaya Toast: The Story of One of Malaysia's Best Breakfasts". Epicurious. Retrieved April 24, 2022.
  13. "Glycaemic index and glycaemic load of selected popular foods consumed in Southeast Asia". Br J Nutr. 113 (5): 843–8. March 2015. doi:10.1017/S0007114514004425. PMID 25716365.
  14. "Glycaemic index and glycaemic load of selected popular foods consumed in Southeast Asia". Br J Nutr. 113 (5): 843–8. March 2015. doi:10.1017/S0007114514004425. PMID 25716365.Sun L, Lee DE, Tan WJ, Ranawana DV, Quek YC, Goh HJ, Henry CJ (March 2015). "Glycaemic index and glycaemic load of selected popular foods consumed in Southeast Asia". Br J Nutr. 113 (5): 843–8. doi:10.1017/S0007114514004425. PMID 25716365.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കായ_ടോസ്റ്റ്&oldid=3908131" എന്ന താളിൽനിന്ന് ശേഖരിച്ചത്