കായെങ് ക്രാച്ചൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കായെങ് ക്രാച്ചൻ ദേശീയോദ്യാനം
Kaeng Krachan.jpg
LocationPhetchaburi and Prachuap Khiri Khan Provinces, Thailand
Nearest cityPhetchaburi
Coordinates12°45′0″N 99°36′0″E / 12.75000°N 99.60000°E / 12.75000; 99.60000Coordinates: 12°45′0″N 99°36′0″E / 12.75000°N 99.60000°E / 12.75000; 99.60000
Area2,914.70 km2
Established12 Jun 1981

കായെങ് ക്രാച്ചൻ (Thai: แก่งกระจาน) തായ്‍ലാൻറിലെ ഏറ്റവും വലിയ ദേശീയോദ്യാനമാണ്. ബർമയുടെ (മ്യാൻമർ) അതിർത്തിയിൽ തനിൻതാർയി നേച്ചർ റിസർവ്വിനോട്‍ ചേർന്ന് ഇതു സ്ഥിതി ചെയ്യുന്നു. ഹുവാ-ഹിൻ എന്ന വിനോദസഞ്ചാര പട്ടണത്തിനു സമീപമാണിത്. തായ്‍ലാൻറലെ ഏറ്റവും വലിയ ദേശീയോദ്യാനമായി ഇതു കണക്കാക്കപ്പെടുന്നു. തായ്‍ലാൻറിൻറെ വടക്കും തെക്കും ഭാഗത്തുള്ള മഴക്കാടുകൾ മാത്രമല്ല ഇതിലുൾപ്പെടുന്നത്. മ്യാൻമറിനും തായ്‍ലാൻറിനുമിടയിലുള്ള വെസ്റ്റേണ് ഫോറക്സ് കോംപ്ലക്സിലെ, 19 സംരക്ഷിത മേഖലകൾ ഉൾപ്പെടുന്ന 18,730 ചതുരശ്ര കിലോമീറ്റർ പ്രദേശം കൂടി ഈ ദേശീയോദ്യാനത്തിലുൾപ്പെട്ടിരിക്കുന്നു.   

ഭൂമിശാസ്ത്രം[തിരുത്തുക]

കായെങ് ക്രാച്ചൻ റിസർവ്വോയർ

തായ്‍ലൻറിലെ ജില്ലകളായ നോങ് യാ പ്ലോങ്, കായെങ് ക്രാച്ചൻ, ഫെച്ചാബുരി പ്രോവിൻസിലെ താ യാങ്, പ്രച്യൂവാപ് ഖിരി ഖാൻ പ്രോവിൻസിലെ ഹുവാ-ഹിൻ എന്നിവയുടെ ഭാഗങ്ങൾ ഈ ദേശീയോദ്യാനത്തിൻറെ പരിധിയിൽ വരുന്ന പ്രദേശങ്ങളാണ്. ടെനാസെറിം പർവ്വത നിരയുടെ കിഴക്കൻ ചെരുവിലെ മഴക്കാടുകളും ഇതിന്റെ പ്രധാന ഭാഗങ്ങളിൽ ഉൾപ്പെടുന്നു. തായ്‌ലാൻഡിന്റെയും മ്യാൻമറിന്റെയും സംയുക്ത ഉടമസ്ഥതയുള്ള ഒരു പ്രദേശത്തെ 1,513 മീറ്റർ ഉയരത്തിലുള്ള ഒരു സ്ഥലമാണ് ദേശീയോദ്യാനത്തിലെ ഏറ്റവും ഉയർന്ന പ്രദേശം. ഇവിടുത്തെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ പർവതശിഖരം 1,207 മീറ്റർ ഉയരത്തിലുള്ള കാവോ പാനൺ ടൂംഗ് ആണ്. പ്രാൺബുരി, ഫെറ്റ്ച്ചാബുരി നദികൾ ദേശീയോദ്യാന മേഖലയുടെ ഉള്ളിൽ നിന്ന് ഉത്ഭവിക്കുന്ന രണ്ടു പ്രധാന നദികളാണ്. ദേശീയോദ്യാനത്തിന്റെ കിഴക്കേ അതിരിൽ ഫെറ്റ്ച്ചാബുരി നദിയ്ക്കു കുറുകെ കായെങ് ക്രാച്ചൻ അണക്കെട്ടു നിർമ്മിക്കപ്പെട്ടിരിക്കുന്നു.1966 ൽ നിർമ്മിക്കപ്പെട്ട ഈ അണക്കെട്ടു സ്ഥിതി ചെയ്യുന്നിടത്ത് 46.5 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഒരു വലിയ തടാകം രൂപപ്പെട്ടിരിക്കുന്നു.

ചരിത്രം[തിരുത്തുക]

തായ്‍ലാൻറലെ ഇരുപത്തിയെട്ടാമത്തെ ദേശീയോദ്യാനമായി 1981 ജൂൺ 12 നാണ് ഇത് പ്രഖ്യാപിക്കപ്പെട്ടത്. യഥാർത്ഥത്തിൽ 2,478 ചതുരശ്ര കിലോമീറ്റർ പ്രദേശത്തായി വ്യാപിച്ചു കിടന്നിരുന്ന ഈ ദേശീയോദ്യാനം 1984 ഡിസംബർ മാസത്തിൽ ഫെറ്റ്ചാബുരി, പ്രച്യൂവാപ് ഖിരി ഖാൻ പ്രോവിൻസുകൾക്കിടയിലുള്ള അതിർത്തിപ്രദേശങ്ങൾ കൂടി ഉൾപ്പെടുത്തി വിപുലീകരിക്കപ്പെട്ടു.

ആസിയാൻ പൈതൃക ഉദ്യാനങ്ങളുടെ പട്ടികയിൽ ഇത് ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്. 2011 മുതൽ ഇതിനെ യുണെസ്കോയുടെ ലോക പൈതൃക കേന്ദ്രമായി പ്രഖ്യാപിക്കാനുള്ള ശ്രമം തായ്‍ലാൻഡ് സർക്കാർ നടത്തി വരുന്നുണ്ട്. തായ്‍ലാന്റിന്റെ അവകാശവാദത്തിലുള്ള മൂന്നിലൊന്ന് ഭൂമി, അതായത് ഏകദേശം 1,000 ചതുരശ്ര കിലോമീറ്ററോളം വരുന്ന ഭൂപ്രദേശം മ്യാൻമർ അവരുടെ താനിന്താരി മേഖലയുടെ ഭാഗമാണെന്ന് അവകാശപ്പെട്ടുകൊണ്ട് ഈ ശ്രമത്തെ എതിർക്കുകയും ചെയ്യുന്നു.

വേട്ടക്കാരുടെ സാന്നിദ്ധ്യം ഏറെയുള്ള പ്രദേശമാണിത്. ഈ ദേശീയോദ്യാനത്തിൽ ആനകളെ അനിയന്ത്രിതമായി കൊന്നൊടുക്കപ്പെുന്നു.[1] ഇതു തടയുന്നതിൽ അധികാരികൾ പലപ്പോഴും പരാജയപ്പെടുന്നു.[2] ആനക്കൊമ്പു വ്യാപാരത്തിൽ ദേശീയോദ്യാനത്തിലെ ചില ഉദ്യോഗസ്ഥർ പോലും പങ്കുള്ളതായി ആരോപിക്കപ്പെടുന്നു.[3]

ഈ ദേശീയോദ്യാനത്തിനു സമീപം ഏതാനും സ്വകാര്യ തോട്ടങ്ങളും നിലനിൽക്കുന്നുണ്ട്. ഇവിടെ സ്ഥാപിച്ചിരിക്കുന്നു വൈദ്യുതവേലികൾ പലപ്പോളും ആനകൾക്കും മറ്റും അപകടമുണ്ടാക്കുന്നു. 2013 ജൂൺ മാസത്തിൽ ഇങ്ങനെയുള്ള ചല സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.[4]

പാർക്കിൻറെ വടക്കു ദിക്കിൽ, അനേകം അരുവികൾ ഫെറ്റ്ചാബുരി നദിയിലേയ്ക്കു പ്രവഹിക്കുകയും ഇതൊന്നാകെ കായെങ് ക്രാച്ചൻ അണക്കെട്ടിലെ തടാകത്തിലെത്തുകയും ചെയ്യുന്നു.പ്രൺബുരി നദിയ്ക്കു കുറുകെയും മറ്റൊരു അണക്കെട്ട് നിർമ്മിക്കപ്പെട്ടിട്ടുണ്ട്. 1500 മീറ്ററ്‍ ഉയരമുള്ള മ്യാൻമറിനു സമാന്തരമായുള്ള ഒരു പർവ്വതമാണ് ഇവിടുത്തെ ഏറ്റവും ഉയർന്ന സ്ഥലം. രണ്ടാമത്തെ വലിയ കൊടുമുടി. ഫൊനോയെൻ തുങ് ക്യാമ്പ് സൈറ്റിൽ നിന്ന് ഒരു രാത്രിമുഴുവനുള്ള ട്രെക്കിങ്ങിൽ ഇവിടെയെത്തിച്ചാരാൻ മുമ്പ് സാധിച്ചിരുന്നു. എന്നാൽ 2014 മുതൽ ഇങ്ങോട്ടുള്ള വഴിത്താര പൂർണ്ണമായി അടച്ചിരിക്കുന്നു. 

സസ്യജന്തുജാലങ്ങൾ[തിരുത്തുക]

വന്യജീവികളുടെ വൈവിധ്യത്തിന് ഉത്തമോദാഹരണമാണ് ഈ ദേശീയോദ്യാനം. ഡിസംബർ - ജനുവരി മാസങ്ങളിലെ പ്രഭാതകാലത്തെ ചുറ്റുമുള്ള മലനിരകളെ പുൽകി നിൽക്കുന്ന കാഴ്ച സഞ്ചാരിളെ ത്രസിപ്പിക്കുന്നതാണ്.ജൈവവൈവിദ്ധ്യം നിറഞ്ഞതും ഉഷ്ണമേഖലാ സസ്യങ്ങൾ നിറഞ്ഞതുമാണീ ദേശീയോദ്യാനം. ഉഷ്ണമേഖല, മിതോഷ്‌മേഖലാ പ്രദേശത്തുള്ള വീതിയുള്ള ഇലകളോടു കൂടി മരങ്ങളും പലയിനം പനമരങ്ങളുടെയും കേദാരമാണീ ഭൂമി. 57 തരം സസ്തനജീവികളും 400 തരം പക്ഷി വർഗ്ഗങ്ങളേയും ഇവിടെ എണ്ണി തിട്ടപ്പെടുത്തിയിട്ടുണ്ട്.

ഈ ദേശീയോദ്യാനം തായ്‍ലാൻറിലെ പ്രമുഖ പക്ഷി-പൂമ്പാറ്റ നിരീക്ഷണ സ്ഥലമാണ്. ഏകദേശം 420 വർഗ്ഗങ്ങളിലുള്ള പക്ഷികൾ ദേശീയോദ്യാനത്തിൻറ പരിധിയിലുണ്ട്. തായ്‍ലാൻറിലെ മറ്റേതൊരു ദേശീയോദ്യാനത്തിലുള്ളതിലും വളരെ അധികമാണിത്. തിരിച്ചറിയപ്പെട്ട 57 വർഗ്ഗം സസ്തനജീവികളും. 300 വർഗ്ഗങ്ങളിലുള്ള പൂമ്പാറ്റകളും ഇവിടെയുള്ളതായി കണക്കാക്കിയിരിക്കുന്നു.

വന്യസസ്തനികളായ പുള്ളിപ്പുലി, ക്ലൊഡഡ് പുള്ളിപ്പുലി, കരടി, സ്റ്റമ്പ്-ടെയിൽഡ് മകാക്വാസ്, വിവിധയിനം മാനുകൾ, ആനകൾ, കാട്ടുനായ്ക്കൾ, ഗോൾഡൻ കുറുക്കൻ, കാട്ടുപോത്തുകൾ, ഞണ്ടു തീനി കീരി എന്നിവ ഈ ദേശീയോദ്യാനത്തിൽ പ്രത്യേകമായി കാണാവുന്നതാണ്. ഇവിയിൽ ചിലതിലെ ഇവയുടെ അവയുടെ ഒളിഞ്ഞിര്ക്കുന്ന സ്വഭാവത്താൽ പെട്ടെന്നു കണ്ടെത്തുക ബുദ്ധിമുട്ടാണ്. മുള്ളൻപന്നി, വെരുക്, വലിയ കറുത്ത അണ്ണാൻ എന്നിവ സർവ്വസാധാരണമായി കാണപ്പെടുന്നു. കടുവകളെ അപൂർവ്വായി മാത്രം കണ്ടുവരുന്നു.

കായെങ് ക്രാച്ചനിൽ കാണപ്പെടുന്ന അപൂർവ്വ പക്ഷിയിനങ്ങളായ റാചെറ്റ് ടെയിൽഡ് ട്രീപീ, വൈറ്റ് ഫ്രണ്ടഡ് സ്കോപ്സ് ഔൾ ജയൻറ് പാണ്ട, വൂളി നെക്ക്ഡ് സ്റ്റോർക്ക്, ഗ്രേ-ഹെഡഡ് ഫിഷ് ഈഗിൾ എന്നിവയെ കണ്ടുവരുന്നു. മലമുഴക്കി വേഴാമ്പലുകളുടെ ഏഴിനങ്ങളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്.  

തായ്‍ലാൻറിൽ കണ്ടുവരുന്ന അനേകം ഉരഗ വർഗ്ഗങ്ങളുടെയും പാമ്പു വർഗ്ഗങ്ങളുടെയും ആവാസമേഖലായാണിത്. Some species that can be encountered are ഓറിയൻറൽ വൈൻ സ്നേക്ക് (ഗ്രീൻ മോർഫ്), വൈറ്റ്-ലിപ്ഡ് പിറ്റ് വൈപ്പർ, പോപ്പെസ് പിറ്റ് വൈപ്പർ, ഡോട്ടഡ്-വൈറ്റ് സ്പോട്ടഡ് സ്ലഗ്-ഈറ്റിങ് സ്നേക്ക്, സയാമീസ് ക്യാറ്റ് സ്നേക്ക്, ട്രയാങ്കിൾ കീൽബാക്ക്, റെഡ്-നെക്ക്ഡ് കീൽബാക്ക്, സ്പെക്കിൾ ബെല്ലീഡ് കീൽബാക്ക്, അപൂർവ്വ പാമ്പിനമായ  ബ്രോൻജേർസ്മാസ് ഷോർട്ട്-ടെയിൽഡ് പൈതൻ, റെഡ്-ഹെഡഡ് ക്രെയിറ്റ്, സോറ്റൂത്ത്-നെക്ക്ഡ് ബ്രോണ്സ്ബാക്ക്, ബ്ലൂ കോറൽ സ്നേക്ക്, മൌണ്ടൻ പിറ്റ് വൈപ്പർ, റെഡ് മൌണ്ടൻ റേസർ, മൂന്നു വർഗ്ഗങ്ങളിലുള്ള മലമ്പാമ്പുകൾ എന്നിവയാണ് ഇവിടെയുള്ള പാമ്പുവർഗ്ഗങ്ങൾ.

ദേശീയോദ്യാനത്തിലെ ആകർഷക ഘടകങ്ങൾ[തിരുത്തുക]

പല-യു വെള്ളച്ചാട്ടം

ദേശീയോദ്യാത്തിന് തെക്കുപടിഞ്ഞാറായി ഒരു 16 തട്ടുകളുള്ള വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നു. ഈ തട്ടുകൾ അധികം ഉയരമുള്ളവയല്ല. ഹുയ-ഹിൻ മേഖലയിൽ നിന്ന് റോഡ് നമ്പർ 3219 ലൂടെ എളുപ്പത്തിൽ ഇവിടെയെത്താൻ സാധിക്കും. പാർക്കിൻറെ മദ്ധ്യമേഖലയെ അപേക്ഷിച്ച് ഇവിടെ നിന്ന് വന്യമൃഗങ്ങളെ വളരെ നന്നായി കാണാനുള്ള സൌകര്യമുണ്ട്. റോഡുകളിൽ കൂട്ടമായി സഞ്ചരിക്കുന്ന ആനകളെയും കാണാം.   

മായെ സലിയാങ് വെള്ളച്ചാട്ടം

മായെ സലിയാങ, മൂന്നു തട്ടുകളായുള്ള ഒരു വെള്ളച്ചാട്ടമാണ്.

ചോല്ലനാറ്റ് വെള്ളച്ചാട്ടം

ഇത് മൂന്നു തട്ടുകളായുള്ള മറ്റൊരു വെള്ളച്ചാട്ടമാണ്. പലാ-ഉ വെള്ളച്ചാട്ടത്തിനു സമീപമാണിത് സ്ഥിതി ചെയ്യുന്നത്. ദേശീയോദ്യാനത്തിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടവും ഇതു തന്നെ. 150 – 200 മീറ്ററാണ് ഈ വെള്ളച്ചാട്ടത്തിൻറെ ഉയരം.

പ്രാൺബുരി വെള്ളച്ചാട്ടം.

മൂന്നു തട്ടുകളായുള്ള ഈ വെള്ളച്ചാട്ടം ബാൻ ക്രാങ് ക്യാമ്പ് സൈറ്റിന് 4 കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു.

തോർ തിപ് വെള്ളച്ചാട്ടം

ഫനോയെൻ തുങ് ക്യാമ്പിൽ നിന്ന് ഫെറ്റ്ചാബരി നദിയ്ക്കു സമാന്തരമായി ചെങ്കുത്തായ പ്രദേശത്തുകൂടി യാത്രചെയ്ത് ഈ വെള്ളച്ചാട്ടത്തിനു സമീപം എത്തിച്ചേരാൻ സാധിക്കുന്നതാണ്. ഇത് 9 തട്ടുകളുള്ള വെള്ളച്ചാട്ടമാണ്. ഫനോയെൻ തുങ് ക്യാമ്പിൽ നിന്ന് 6.5 കിലോമീറ്റർ ദൂരത്തിലുള്ള ദുർഘടമായ വഴിത്താര ഇവിടേയ്ക്കുണ്ട്. ഇവിടെയും പക്ഷിനീരീക്ഷണത്തിനു സാദ്ധ്യമായ ഇടമാണ്.

ഹുവായ് ഡുങ്ല വെള്ളച്ചാട്ടം.

മൂന്നു തട്ടുകളുള്ള ഈ വെള്ളച്ചാട്ടം ദേശീയോദ്യാനത്തിൻറെ വടക്കൻ ഭാഗമായ ആംഫുർ നോങ് യാ പ്ലോങ്ങിലാണ് സ്ഥിതി ചെയ്യുന്നത്. ഖാവോ ഫൂ പ്ലൂവിലെ ചെക്കു പോസ്റ്റിൽ നിന്ന് 8 കിലോമീറ്റർ ദൂരമുണ്ട് ഇവിടേയ്ക്ക്. ഇത് വിനോദ സഞ്ചാരികൾക്കു പ്രവേശനമില്ലാത്ത മേഖലയാണ്. 

വിഷയാനുബന്ധം[തിരുത്തുക]

  1. noname (wild) at Kaeng Krachan National Park Archived May 29, 2014, at the Wayback Machine.
  2. Wongruang, Piyaporn (2013-05-05). "Elephant slaughter: The gangs get bold". Bangkok Post. ശേഖരിച്ചത് 4 November 2016.
  3. 5 park officials wanted for poaching elephants - Witness 'saw carcass burnt' at Kaeng Krachan (Thailand)[പ്രവർത്തിക്കാത്ത കണ്ണി]
  4. "Young elephant dies in fatal electrocution". The Nation. 2013-06-13. ശേഖരിച്ചത് 4 November 2016.
"https://ml.wikipedia.org/w/index.php?title=കായെങ്_ക്രാച്ചൻ&oldid=3460597" എന്ന താളിൽനിന്ന് ശേഖരിച്ചത്