കായകൽപ്പം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആരോഗ്യവും ദീർഘായുസ്സും സാധിക്കുന്നതിനു സിദ്ധവൈദ്യത്തിൽ ഉപയോഗിക്കുന്ന പദ്ധതിയാണ് കായകൽപ്പം. കൽപ്പശബ്ദത്തിനു സമർത്ഥമെന്നാണർഥം. കായകൽപ്പത്തിനു കായത്തിന്റെ ഉത്കർഷം എന്ന താൽപര്യമാണുളളത്. ആയുർവേദത്തിലെ രസായനത്തിന്റെ പ്രയോജനം തന്നെയാണ് സിദ്ധവൈദ്യത്തിലെ കായകല്പത്തിനുളളത്. ആയുർവേദത്തിൽ ലൈംഗികമായ സാമർഥ്യത്തിനു വാജീകരണമെന്ന ഒന്നു പ്രത്യേകിച്ച് പറയുന്നുണ്ടെങ്കിലും സിദ്ധവൈദ്യത്തിൽ ആ വിഷയം ചർച്ചചെയ്യുന്നില്ല. സ്വർണവും രസവും കായകല്പത്തിനുപയോഗിക്കുന്നു.

രസായനവുമായുളള വെത്യാസം[തിരുത്തുക]

ആയുർവേദത്തിലെ രസായനത്തിന് കുടീപ്രവേശികമെന്നും വാതാതപികമെന്നും രണ്ടുവിഭാഗങ്ങളുണ്ട്. പ്രത്യേകിച്ചു നിർമ്മിക്കപ്പെട്ടിട്ടുളള കുടിയിൽ, പഥ്യത്തിൽ പ്രത്യേക നിഷ്കർഷയോടെ സേവിക്കപ്പെടുന്നതാണ് കുടീപ്രവേശികം. അത്ര നിഷ്കർഷയില്ലാതെ സാമാന്യമായ നിയന്ത്രണത്തോടെ സേവിക്കപ്പെടുന്നതാണ് വാതാതപികം. എന്നാൽ കായകല്പത്തിൽ അത്തരം വിഭജനങ്ങൾ ഇല്ല.

ഉപയോഗങ്ങൾ[തിരുത്തുക]

ശുദ്ധിയിലും നിർമ്മാണക്രമത്തിലും എന്തെങ്കിലും തകരാറുണ്ടെങ്കിൽ ഉദ്ദേശിക്കുന്ന ഫലം കിട്ടുകയില്ലെന്നുമാത്രമല്ല പലതരത്തീലും ഫലം വിപരീതമാകാം. സ്വർണ്ണവും ചില വിശിഷ്ടങ്ങളായ രസൗഷധങ്ങളും മധ്യവയസ്സു കഴിഞ്ഞവർക്കും ഉജ്ജീവനത്തിനു വേണ്ടി കല്പമായി ഉപയോഗിക്കുന്നു. നെല്ലിക്ക, ചിറ്റമൃത് മുതലായ മരുന്നുകളും ആ വിഷയത്തിൽ ഉപയോഗിക്കുന്നു.

അവലംബം[തിരുത്തുക]

http://www.keralaayurvedapackages.org/kayakalpa.html Archived 2016-10-25 at the Wayback Machine.

http://siddham.in/kayakalpa/

"https://ml.wikipedia.org/w/index.php?title=കായകൽപ്പം&oldid=3628121" എന്ന താളിൽനിന്ന് ശേഖരിച്ചത്