കാമ്പിനോസ് ദേശീയോദ്യാനം
കാമ്പിനോസ് ദേശീയോദ്യാനം | |
---|---|
Kampinoski Park Narodowy | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Masovian Voivodeship, Poland |
Area | 385.44 കി.m2 (148.82 ച മൈ) |
Established | 1959 |
Governing body | Ministry of the Environment |
കാമ്പിനോസ് ദേശീയോദ്യാനം (Polish: Kampinoski Park Narodowy) കിഴക്കൻ സെൻട്രൽ പോളണ്ടിലെ ഒരു ദേശീയ ഉദ്യാനമാണ്. വാർസോയുടെ വടക്കുപടിഞ്ഞാറൻ പ്രാന്തപ്രദേശത്തുള്ള മാസോവിയൻ വൊയിവോട്ടെഷിപ്പിലാണ് ഇതു സ്ഥിതിചെയ്യുന്നത്. ഐക്യനാടുകളിലെ ഇന്ത്യാനയിലുള്ള ഇന്ത്യാനാ ഡൂൺസ് നാഷണൽ ലേക്ക്ഷോറുമായി ഈ ദേശീയോദ്യാനത്തിന് ഒരു സഹോദരി പാർക്ക് കരാർ ഉണ്ട്. ഇവിടെ ഒരു പാർക്ക് സൃഷ്ടിക്കുകയെന്ന ആശയം 1920 കളിലാണ് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്.
1930 കളിൽ ആദ്യത്തെ കരുതൽ വനങ്ങൾ ഗ്രാനിക്ക, സിയേറക്കോവ്, സാംസിസ്ക്കോ എന്നീ പേരുകളിൽ ഇവിടെ തുറന്നിരുന്നു. ഇന്ന്, ഈ കരുതൽ വനങ്ങൾ തികച്ചും വലുതും വളരെ കർശനമായി പരിരക്ഷിക്കപ്പെടുന്നതുമാണ്. 1959 ൽ ആണ് ഇത് ദേശീയോദ്യാനമെന്ന നിലയിൽ സൃഷ്ടിച്ചത്. മൊത്തം 407 ചതുരശ്ര കിലോമീറ്ററാണ് (157 ചതുരശ്ര മൈൽ) ആണ് ഇതിന്റെ വിസ്തൃതി.
പുരാതന കാംബിനോസ് വനങ്ങളെ (Puszcza Kampinoska) ഈ ദേശീയോദ്യാനം ഉൾക്കൊള്ളുന്നു. ജനുവരി 2000 ൽ ഈ പ്രദേശം യുനെസ്കോയുടെ കരുതൽ ജൈവമണ്ഡലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. യഥാർത്ഥത്തിലുണ്ടായിരുന്നതിനേക്കാൾ ഒരൽപ്പം ചെറുതാണ് ഇപ്പോൾ ഈ ഉദ്യാനം.
385.44 ചതുരശ്ര കിലോമീറ്റർ (148.82 ച.മൈൽ) വിസ്തീർണ്ണമുള്ള ഈ പാർക്കിലെ 46.38 ച.കി.മീ പ്രദേശങ്ങൾ കർശനമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. പാർക്കിന് ചുറ്റുമുള്ള സംരക്ഷിത മേഖല മുഴുവനായി 377.56 ചതുരശ്ര കി.മീ. ആണ്. ദേശീയോദ്യാനം ഉൾക്കൊള്ളുന്ന ഭൂമിയിലെ 70 ശതമാനം ഭാഗങ്ങൾ നിബിഢവനങ്ങളാണ്. ഇവിടെ സർവ്വസാധാരണമായി കാണപ്പെടുന്ന വൃക്ഷം പൈൻ മരമാണ്. ദേശീയോദ്യാനത്തിൻറെ ചിഹ്നമായി തെരഞ്ഞെടുത്തിരിക്കുന്നത് മൂസ് എന്ന മൃഗത്തെയാണ്.
കാമ്പിനോസ്കി ദേശീയോദ്യാനം പോളണ്ടിലെ ഏറ്റവും വലിയ നദീ സംഗമത്തിലാണ് സ്ഥിതിചെയ്യുന്നു - ഇവിടെ വിസ്റ്റുല, ബഗ്, നര്യൂ, വക്ര, ബ്സുറ എന്നീ നദികൾ ഒരുമിച്ചു കൂടുന്നു. ഈ ദേശീയോദ്യാനത്തിനുള്ളൽ തടാകങ്ങളില്ല, പാർക്കിലെ ഏറ്റവും വലിയ നദി ബ്സുറ നദിയുടെ പോഷകനദിയായ ലസികയാണ്. ഇത് ഒരു ജലപാതയായി പ്രവർത്തിക്കുന്നു. ദേശീയോദ്യാനത്തിലെ സസ്യജാലങ്ങളിൽ 1245 ഇനം സസ്യങ്ങളുണ്ട്. അതിൽ 69 എണ്ണം സംരക്ഷിതയിനങ്ങളാണ്. ഈ പ്രദേശത്തെ ഭൂപ്രകൃതി മണൽ, മണ്ണിൽ വളരുന്ന പൈൻ മരങ്ങളായ ചെങ്കുൺ ചുറ്റുമുള്ള മണൽക്കുന്നുകളും ചതുപ്പു നിലങ്ങളും ഇടകലർന്നതാണ്. മണൽ കലർന്ന പ്രദേശത്ത് പൈൻ മരങ്ങളും ചതുപ്പു പ്രദേശങ്ങളിൽ പുൽമേടുകളുമാണ്.
ചിത്രശാല
[തിരുത്തുക]-
Green forester moth