കാമെലിയ ഗ്രിജ്സി
ദൃശ്യരൂപം
| കാമെലിയ ഗ്രിജ്സി | |
|---|---|
| Scientific classification | |
| Kingdom: | സസ്യം |
| Clade: | ട്രക്കിയോഫൈറ്റ് |
| Clade: | സപുഷ്പി |
| Clade: | Eudicots |
| Clade: | Asterids |
| Order: | Ericales |
| Family: | Theaceae |
| Genus: | Camellia |
| Species: | C. grijsii |
| Binomial name | |
| Camellia grijsii | |
ചൈനയുടെ തനതായ സസ്യമായ കാമെലിയ ഗ്രിജ്സി തീയേസീ കുടുംബത്തിലെ ഒരു സ്പീഷിസ് ആണ്. വാസസ്ഥലം നഷ്ടമാകുന്നത് കൊണ്ട് നിലനിൽപ്പ് ഭീഷണിയിലായ ഈ സ്പീഷിസ് അമേരിക്കയിലെ പൂന്തോട്ടങ്ങളിലും കാണപ്പെടുന്നു. വിവിധ കാമെലിയാ ഇനങ്ങൾ പൂന്തോട്ടങ്ങളിൽ ലാൻഡ്സ്കേപിന് ഉപയോഗിക്കുന്നു. ചെടികളിൽ ഒന്നിനോടൊന്നു ചേർന്ന് ചെറിയ ഇലകൾ ഇടതൂർന്ന് കാണപ്പെടുന്നു. സസ്യം മുഴുവനായും പൂക്കുമ്പോൾ ഇംഗ്ലീഷ് ഡോഗ് വുഡ് ട്രീയുടെ പൂക്കളെ അനുസ്മരിപ്പിക്കുന്നു. ഈ സസ്യം നേരിയ സൂര്യ വെളിച്ചത്തിൽ 4-5 അടി ഉയരത്തിൽ വളരുന്നു.[2] ശൈത്യകാലത്ത് പൂവിടുന്ന ഈ സ്പീഷീസ് മിതമായ കാലാവസ്ഥയിലും വളരെ നന്നായി വളരുന്നു.[3]
അവലംബം
[തിരുത്തുക]- ↑ Rivers, M.C. (2015). "Camellia grijsii". The IUCN Red List of Threatened Species. 2015. IUCN: e.T32327A2815006. doi:10.2305/IUCN.UK.2015-4.RLTS.T32327A2815006.en. Retrieved 10 November 2017.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-11-03. Retrieved 2018-08-07.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-10-25. Retrieved 2018-08-07.